ടൈറ്റാനിയം അഴിമതി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം.വിൻസെൻറ്

തിരുവന്നന്തപുരം: ടൈറ്റാനിയം അഴിമതി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം.വിൻസെൻറ് എം.എൽ.എ. ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പബ്ലിക് സെക്ടർ എംപ്ലോയീസ് ഫെഡറേഷനും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂനിയ (ഐ.എൻ.ടി.യു.സി)ൻ നടത്തിയ പ്രതിഷേധ മാർച്ച് സെക്രട്ടേറിയേറ്റ് നിടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടൈറ്റാനിയത്തിൽ നടന്ന തൊഴിൽ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അഴിമതി ഒറ്റപ്പെട്ടതല്ല. ഇത് സംബന്ധിച്ച് സംസ്ഥാനത്ത് വലിയ ഗൂഢസംഘം ഭരണകൂട തണൽ മറയാക്കി പ്രവർത്തി ക്കുന്നുണ്ടോ യെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൊഴിൽ തട്ടിപ്പ് സംഘങ്ങളും ബാങ്ക് കൊള്ളക്കാരും കേരളത്തിൽ വ്യാപകമായി വിലസുകയാണെന്നും പിണറായി സർക്കാർ, അഴിമതി- ക്രിമിനൽ- മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്ക് തണൽ വിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. എം.ജെ.തോമസ്, ടോമി മാത്യൂ, പുത്തൻപള്ളിനിസാർ, എം.എസ്. താജുദീൻ, ജെ. സതികുമാരി, കെ.എം.അബ്ദുൽ സലാം, പി. ബിജു, ജോണി ജോസ്, മാർട്ടിൻ പെരേര, നിസാർ അഹമ്മദ് ,വഴിമുക്ക് സെയ്യദലി, രജിത് ചന്ദ്രൻ, ഗോപൻ,സതീദേവി, എസ്‌. വിക്ടോറിയ, ശിവരാമകൃഷണൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - M.Vincent wants a judicial inquiry into the titanium scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.