കോഴിക്കോട്: മുസ്ലിം വ്യക്തിനിയമത്തിൽ കോടതി നിർദേശപ്രകാരം സംസ്ഥാന സർക്ക ാർ പുതുതായി രൂപം നൽകിയ ചട്ടത്തിലെ വ്യവസ്ഥകളെച്ചൊല്ലി മുസ്ലിംലീഗ് സംസ്ഥാന സ മിതി യോഗത്തിൽ വാഗ്വാദം. ഇൗ വിഷയത്തിൽ മുൻപിൻ ആലോചിക്കാതെ എടുത്തുചാടിയത് പാർട്ട ിയെ പ്രതിരോധത്തിലാക്കിയെന്ന് ഒരുവിഭാഗം യോഗത്തിൽ തുറന്നടിച്ചു.
ഇസ്ലാം സ്വീ കരിച്ച തദാവൂസ് എന്ന അബൂതാലിബ് സമർപ്പിച്ച ഹർജിയിൽ വ്യക്തിനിയമം (ശരീഅത്ത്) സംബന ്ധിച്ച് മൂന്നുമാസത്തിനകം റൂൾ ഉണ്ടാക്കാമെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്ന ു. സമയപരിധി കഴിഞ്ഞിട്ടും റൂൾ ഉണ്ടാക്കാത്തതിനെതുടർന്ന് മുസ്ലിം യൂത്ത്ലീഗ് സംസ് ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കോടതിയലക്ഷ്യത്തിന് സർക്കാറിനെതിരെ ഹരജി നൽകി. ഇതിനെതുടർന്നാണ് സർക്കാർ പെെട്ടന്ന് ചട്ടങ്ങളുണ്ടാക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. ചട്ടങ്ങൾ വിവാദമാവുമെന്നുകണ്ട് നിയമമാകുന്നതിനു മുേമ്പ ഭേദഗതി ചെയ്യാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെച്ചൊല്ലിയാണ് ബുധനാഴ്ച ലീഗിലെ യുവ നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാഗ്വാദം നടത്തിയത്.
യോഗത്തിൽ ആദ്യമായി സംസാരിച്ച സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്, ചട്ടങ്ങൾ ഉണ്ടാക്കിയത് യൂത്ത്ലീഗിെൻറ നേട്ടമായും വ്യവസ്ഥകളെ ന്യായീകരിച്ചും സംസാരിച്ചു. പിന്നീട് സംസാരിച്ച കെ.എം. ഷാജിയും സാദിഖലിയും ഫിറോസിെൻറ നടപടികളെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ സമുദായത്തിനകത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഇരുവരും പറഞ്ഞു. ഒൗചിത്യമില്ലാതെയാണ് കേസിൽ യൂത്ത്ലീഗ് നേതാവ് കക്ഷിചേരാൻ പോയത്.
ഹിന്ദു-ക്രിസ്ത്യൻ മതങ്ങൾ സ്വീകരിക്കുേമ്പാഴൊന്നുമില്ലാത്ത വ്യവസ്ഥകളാണ് ഇസ്ലാം മതം സ്വീകരിക്കുേമ്പാൾ പുതിയ ചട്ടം മൂലം ഉണ്ടാവാൻ പോകുന്നതെന്നും ഇരുവരും പറഞ്ഞു. വ്യക്തിനിയമ ചട്ടത്തിന് ഭേദഗതി നിർദേശിച്ച കെ.എൻ.എ. ഖാദർ എം.എൽ.എയും യോഗത്തിൽ വ്യവസ്ഥകളെ വിമർശിച്ചാണ് സംസാരിച്ചത്. അതേസമയം, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബീന റഷീദ് ചട്ടങ്ങളും ഭേദഗതിയും കൃത്യമായി പഠിക്കാൻ നേതൃത്വം തയാറാവണമെന്ന് അഭിപ്രായപ്പെട്ടു.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെതിരെ യൂത്ത്ലീഗ് നടത്തിയ സമരത്തെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒേട്ടറെ പാർട്ടി പ്രവർത്തകർക്കെതിെര കടുത്ത കുറ്റങ്ങൾ ചുമത്തി കേസ് നിലനിൽക്കുന്നുണ്ട്. സമരം എവിടെയാണ് എത്തിനിൽക്കുന്നതെന്നും ഇതിന് പര്യവസാനം വേണ്ടേ എന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച നിലപാടിനെതിരെയും യോഗത്തിൽ വിമർശമുയർന്നു. മുത്തലാഖ് ഒാർഡിനൻസ്, പൗരത്വ ബിൽ തുടങ്ങിയ വിഷയങ്ങളിൽ പൂർണമായും ലീഗിനൊപ്പം നിൽക്കാൻ തയാറാകാത്ത കോൺഗ്രസിനൊപ്പം ശബരിമല പ്രശ്നത്തിൽ നിലകൊണ്ടത് ശരിയായില്ല എന്ന് പല അംഗങ്ങളും ചൂണ്ടിക്കാട്ടി.
വനിതകളുടെ കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ നയമില്ലാത്തതിൽ വനിതാ ലീഗ് പ്രതിനിധികൾ പരിഭവം അറിയിച്ചു. പൊതുരംഗത്തും പ്രക്ഷോഭ രംഗത്തും വനിതാ ലീഗ് പ്രതിനിധികൾ പെങ്കടുക്കുന്നതിനെതിരെ സമസ്തയിലെ ചില നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുേമ്പാൾ പാർട്ടി നേതൃത്വം വാക്കുകൊണ്ടുപോലും പ്രതിരോധിക്കാൻ തയാറാവുന്നില്ലെന്നായിരുന്നു പരിഭവം.
യൂത്ത്ലീഗിെൻറ യുവജന യാത്രക്ക് ആലപ്പുഴ, കൊല്ലം തുടങ്ങിയ തെക്കൻ ജില്ലകളിൽ ആവേശമുണ്ടാവാതെ പോയതും ചർച്ചയായി. യൂത്ത്ലീഗ് സെക്രട്ടറി ഇതിനെ വിമർശിച്ച് സംസാരിച്ചപ്പോൾ യൂത്ത്ലീഗിെൻറ നിർജീവാവസ്ഥകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു ഇൗ ജില്ലകളിലെ നേതാക്കളുടെ പ്രതികരണം. ഇവിടങ്ങളിൽ യുവാക്കളിൽ എസ്.ഡി.പി.െഎ സ്വാധീനം വർധിപ്പിക്കുകയാണെന്നും നേതാക്കൾ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.