സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പാണോ നടന്നതെന്ന്​ പരിശോധിക്കണം -മുല്ലപ്പള്ളി

തിരുവനന്തപുരം: ഇത്തവണ നടന്ന തെരഞ്ഞെടുപ്പ്​ സ്വതന്ത്രവും നീതിപൂർവവുമായിരുന്നോ എന്ന്​ മുഖ്യതെരഞ്ഞെുടപ്പ് ഉ ദ്യോഗസ്ഥന്‍ പരിശോധിക്കണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരുകാലത്തുമില്ലാത്തതരത്തില ്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്​തു.

മുഖ്യമന്ത് രി പിണറായി വിജയ​​െൻറ മണ്ഡലത്തിലുൾപ്പെട്ട ബൂത്തുകളിലെ വെബ്​കാമറകൾ പരി​േശാധിക്കണം. വോട്ടർപട്ടികയില്‍നിന്ന്​ നടപടിക്രമങ്ങള്‍ പാലിക്കാതെ പേരുകള്‍ വെട്ടിമാറ്റിയതിനെക്കുറിച്ച് പരിശോധിക്കാന്‍ കെ.സി. ജോസഫ്​ എം.എൽ.എയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്​കരിച്ചു. അവര്‍ ഓരോ മണ്ഡലങ്ങളും സന്ദര്‍ശിച്ച് തെളിവെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് തെരഞ്ഞെടുപ്പ് കമീഷന്​ സമര്‍പ്പിക്കും. കോടതിയില്‍ പോകുന്നതിനെക്കുറിച്ചും ആലോചിക്കും. പൊലീസ്​ തപാൽ വോട്ടുകള്‍ സംബന്ധിച്ച് പ്രതിപക്ഷനേതാവ്​ രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ ഹൈകോടതി നടത്തിയ നിരീക്ഷണം കോണ്‍ഗ്രസി​​െൻറ ധര്‍മയുദ്ധത്തിലെ ആദ്യ വിജയമാണ്​.

പിണറായി വിജയ​​െൻറ വിദേശയാത്രകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച 6500 കോടി രൂപയില്‍ പകുതിപോലും ചെലവഴിച്ചില്ല. വിദേശത്ത് പോയി മുഖ്യമന്ത്രി ശതകോടീശ്വരന്മാരെ കണ്ടെങ്കിലും അവരില്‍നിന്ന് ലഭിച്ച തുകയുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. രണ്ട് ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പിക്കലാണ്. ഈ നടപടി പിന്‍വലിക്കണം. 2150 കോടി രൂപയുടെ മസാല ബോണ്ട് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നും അദ്ദേഹം പ്രസ്​താവിച്ചു.

മന്ത്രി മണി രാജിവെക്കണം -മുല്ലപ്പള്ളി
തിരുവനന്തപു​രം: അഞ്ചേരി ബേബി വധക്കേസിലെ ഹൈകോടതി ഉത്തരവി​​െൻറ അടിസ്​ഥാനത്തിൽ മന്ത്രി എം.എം. മാണി രാജിവെക്കണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യ​പ്പെട്ടു. കേസിലെ പ്രതിയാണ്​ മണി. പെരിയ ഇരട്ടക്കൊല കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്​. സി.പി.എം എരിയ നേതാക്കളെ അറസ്​റ്റ്​ ചെയ്​തതിൽ സന്തോഷമില്ല. കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. കണ്ണൂർ, കാസ​ർകോട്​​ ജില്ലകളിലെ രാഷ്​ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - mullappally ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.