ബംഗളൂരു: മുൻപ്രധാനമന്ത്രിയും ജനതാദൾ സെക്കുലർ ചീഫുമായ ദേവഗൗഡയെ പുകഴ്ത്തിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി മോദിയുടെ അവസാനവട്ട പ്രചാരണത്തിന് തുടക്കം കുറിച്ച് ചാമരാജ് നഗറിലെ സാന്തെമാര ഹള്ളിയിലും ഉഡുപ്പിയിലും മോദി നടത്തിയ പ്രസംഗം, ജെ.ഡി-എസുമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിലേക്ക് കണ്ണുവെച്ചുള്ളതായിരുന്നു. ജെ.ഡി-എസ് ബി.ജെ.പിയുടെ ‘ബി ടീം’ ആണെന്നും ജനതാദൾ-എസ് എന്നാൽ, ജനതാദൾ-സംഘ്പരിവാർ ആണെന്നും ഒരാഴ്ചമുമ്പ് രാഹുൽ ഗാന്ധി വിമർശിച്ചതിന് മറുപടിയുമായാണ് മോദി രംഗത്തെത്തിയത്. മുൻ പ്രധാനമന്ത്രിയായ ദേവഗൗഡയോട് താൻ ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ മോദി, രാഹുൽ ഗാന്ധി അദ്ദേഹത്തെ ലജ്ജാകരമായാണ് വിമർശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
2006ൽ ബി.ജെ.പിയുമായി ജെ.ഡി-എസ് അധ്യക്ഷനും മകനുമായ കുമാരസ്വാമി തീർത്ത സഖ്യം തെറ്റായിരുന്നുവെന്നും അത് തനിക്കും പാർട്ടിക്കും ക്ഷീണമുണ്ടാക്കിയെന്നും അത്തരമൊരു നീക്കം ഇനി നടന്നാൽ താനും കുടുംബവും കുമാരസ്വാമിയെ ബഹിഷ്കരിക്കുമെന്നും കഴിഞ്ഞ ദിവസം ദേവഗൗഡ ഒരു ദേശീയ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജെ.ഡി-എസിനെതിരായ കോൺഗ്രസിെൻറ ആരോപണങ്ങൾക്ക് മോദിയുടെ മറുപടി. കോൺഗ്രസും ജെ.ഡി-എസും തങ്ങൾക്ക് ഒരുപോലെ എതിരാളികളാണെന്ന് പറയുേമ്പാഴും മോദിയും അമിത്ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രചാരണത്തിൽ ജെ.ഡി-എസിനെ വിമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധപുലർത്തുന്നുണ്ട്.
130 സീറ്റിലെ വിജയമാണ് കോൺഗ്രസിെൻറ ലക്ഷ്യം. മിഷൻ 150 ആണ് ബി.ജെ.പിയുടെ പ്രഖ്യാപിത ടാർഗറ്റ്. 224 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരം വരുന്നത് 160 മണ്ഡലങ്ങളിലാണ്. മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസും ജെ.ഡി-എസും തമ്മിലാണ് പോരാട്ടം. കുത്തഴിഞ്ഞ കേന്ദ്രഭരണവും മുൻകാല ബി.ജെ.പി സർക്കാറിെൻറ മോശം പ്രതിച്ഛായയും കാരണം കേവല ഭൂരിപക്ഷമായ 113 തികക്കുമെന്ന കാര്യത്തിൽ ബി.ജെ.പിക്ക് പ്രതീക്ഷയില്ലാത്തതാണ് ജെ.ഡി-എസിലേക്ക് ചായാൻ കാരണം.
കോൺഗ്രസ് ഭരണം നിലനിർത്തുകയോ തൂക്കുമന്ത്രിസഭ രൂപപ്പെടുകയോ ചെയ്യുമെന്ന് അടുത്തിടെ പുറത്തുവന്ന മിക്ക സർവെ ഫലങ്ങളും സൂചന നൽകിയിരുന്നു. തൂക്കുമന്ത്രിസഭ വന്നാൽ ബി.ജെ.പിക്ക് ജെ.ഡി-എസാണ് രക്ഷ. അവസാനവട്ട പ്രചാരണത്തിന് തുടക്കമിട്ട് െചാവ്വാഴ്ച ഡൽഹിക്ക് മടങ്ങിയ മോദി വ്യാഴാഴ്ച തിരിച്ചെത്തി കൽബുർഗി, ബെള്ളാരി, ബംഗളൂരു എന്നിവിടങ്ങളിലെ ബി.ജെ.പി റാലികളിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.