ചർച്ചയില്ല... ‘യോജിക്കുന്നവർ കൈപൊക്കുക, വിയോജിക്കുന്നവരും’

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തി​െൻറ പേരിൽ എം.എം. മണിയെ പരസ്യമായി ശാസിച്ച സംസ്ഥാന നേതൃത്വം സംസ്ഥാന സമിതിയിൽ അദ്ദേഹത്തിന് എല്ലാ വിമർശനങ്ങളിൽനിന്നും രക്ഷാകവചമൊരുക്കി സംരക്ഷിച്ചു. മണിയുടെ രാജി ആവശ്യപ്പെടുന്ന യു.ഡി.എഫി​െൻറയും പൊമ്പിളൈ ഒരുമൈയുടെയും സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതിെല്ലന്ന തീരുമാനം എടുത്ത സംസ്ഥാന നേതൃത്വം നിശ്ചയിച്ചുറപ്പിച്ച രീതിയിലാണ് സംസ്ഥാന സമിതിയിൽ വിഷയം അവതരിപ്പിച്ചത്. മണിെക്കതിരെ സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയരുകയും അദ്ദേഹം രാജിവെക്കാതിരിക്കുകയും ചെയ്താൽ നിയമസഭയിലും പുറത്തും അത് തുടർചർച്ചകൾക്ക് വഴിവെക്കുമെന്ന് നേതൃത്വത്തിന് അറിയാമായിരുന്നു. അത് തടയുന്ന നടപടികളാണ് നേതൃത്വം കൈക്കൊണ്ടത്.

ബുധനാഴ്ച നടന്ന സംസ്ഥാന സമിതിയിൽ ഇതുസംബന്ധിച്ച ചർച്ചെക്കാന്നും ഇടനൽകാതെ മണിയെ പരസ്യമായി ശാസിക്കുെന്നന്ന ഒറ്റവരി തീരുമാനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വായിക്കുക മാത്രമായിരുന്നു. തുടർന്ന് തീരുമാനത്തോട് വിയോജിക്കുന്നവർ കൈപൊക്കാൻ ആവശ്യപ്പെട്ടു. ആരും കൈപൊക്കിയില്ല. പിന്നീട് യോജിക്കുന്നവർ കൈപൊക്കാൻ ആവശ്യപ്പെട്ടു. എല്ലാവരും കൈപൊക്കി. അതോടെ മണിക്ക് എതിരായ നടപടി അംഗീകരിച്ച് ചർച്ചെയല്ലാം ഒഴിവാക്കി മറ്റ് അജണ്ടകളിലേക്ക് നേതൃത്വം കടക്കുകയും ചെയ്തു.

മണിയുടെ പ്രസംഗങ്ങൾ അതിരുകടക്കുെന്നന്ന അഭിപ്രായമുള്ള സംസ്ഥാനസമിതി അംഗങ്ങളിൽനിന്ന് രൂക്ഷമായ വിമർശനം ഉയരുമെന്ന് നേതൃത്വം മുൻകൂട്ടി കണ്ടിരുന്നു. അതിന് അവസരം ഒരുക്കുന്നത് പൊതുസമൂഹത്തിലും നിയമസഭക്കുള്ളിലും സർക്കാറി​െൻറ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്ന വാദങ്ങളെ ദുർബലപ്പെടുത്തുമെന്നുമാണ് സി.പി.എം നേതൃത്വം വിലയിരുത്തിയത്. മാത്രമല്ല, പൊമ്പിളൈ ഒരുമൈ നേതാക്കൾ നടത്തുന്ന സത്യഗ്രഹസമരം രാഷ്ട്രീയ പ്രേരിതമെന്ന മുഖ്യമന്ത്രി അടക്കം ആക്ഷേപിക്കുകയും ചെയ്തു. മണി പരസ്യമായി ഖേദപ്രകടനം നടത്തിയതുതന്നെ ധാരാളം എന്നതായിരുന്നു നേതൃത്വത്തി​െൻറ നിലപാട്.

ഇൗ സാഹചര്യത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും മന്ത്രിയുമായ മണിക്ക് എതിരെ പാർട്ടിക്കുള്ളിൽതന്നെ വിമർശനം ഉയരുന്നത് രാഷ്ട്രീയ എതിരാളികൾ രാജി ആവശ്യത്തിന് സാധൂകരണം നൽകാൻ ഉപേയാഗിക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. അതിനാൽ ഒരുതരത്തിലുള്ള ചർച്ചയും സംസ്ഥാന സമിതിയിൽ നടക്കരുതെന്ന തീരുമാനത്തിലായിരുന്നു അവർ. മാത്രമല്ല, മണിയെ പരസ്യമായി വിമർശിച്ച വനിത നേതാക്കൾ അടക്കമുള്ളവർക്കെതിരെ താക്കീതി​െൻറ സ്വരത്തിൽ സംസ്ഥാന സെക്രട്ടറിതന്നെ യോഗത്തിൽ പ്രതികരിച്ചതോടെ സംസ്ഥാന സമിതി അംഗങ്ങൾക്ക് നേതൃത്വത്തി​െൻറ മനസ്സ് വായിക്കാനും കഴിഞ്ഞു.

രാവിലെ സംസ്ഥാന സമിതിയിൽ സ്വജനപക്ഷപാത വിവാദത്തിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും കേന്ദ്ര കമ്മിറ്റിയുടെ താക്കീത് ലഭിച്ചത് റിപ്പോർട്ട് ചെയ്തതും സമാനമായിട്ടായിരുന്നു. റിപ്പോർട്ട് ചെയ്തതല്ലാതെ ചർച്ചക്ക് അവസരം നേതൃത്വം അതിലും നൽകിയില്ല.

Tags:    
News Summary - mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.