നിതീഷി​െൻറ നിലപാട്​ തള്ളി ജെ.ഡി.യു സംസ്​ഥാന ഘടകം

തിരുവനന്തപുരം: രാഷ്​ട്രപതി തെ​രഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്​​ഥാനാർഥിയെ നിശ്ചയിക്കാൻ വൈകിയത് കോട്ടമായെന്ന് ജനതാദൾ -യു സംസ്​ഥാന പ്രസിഡൻറ്​ എം.പി. വീരേന്ദ്രകുമാർ. സ്​ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിൽ ആശയക്കുഴപ്പം ഒഴിവാക്കാമായിരു​െന്നന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച സംസ്​ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി നിർദേശിക്കുന്ന സ്​ഥാനാർഥിക്ക് വോട്ട് ചെയ്യാൻ നിർവാഹമില്ലെന്ന് ജനതാദൾ- യു കേരള ഘടകം ദേശീയ നേതൃത്വത്തെ നേരത്തേതന്നെ അറിയിച്ചിരുന്നു. ദേശീയ പ്രസിഡൻറ്​ നിതീഷ് കുമാർ ഉൾപ്പെടെ ദേശീയനേതാക്കൾ കേരള ഘടകത്തി​​​െൻറ നിലപാട് അംഗീകരിച്ചതുമാണ്. എൻ.ഡി.എ സ്​ഥാനാർഥിയെ പ്രഖ്യാപിച്ചശേഷവും കേരള ഘടകത്തി​​​െൻറ നിലപാട് ദേശീയ നേതാക്കളെ വീണ്ടും ധരിപ്പിച്ചു. മൊറാർജി ദേശായിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സോഷ്യലിസ്​റ്റുകാരനായിരുന്നു രാംനാഥ് കോവിന്ദ്​ എന്നാണ് നിതീഷ് കുമാർ പറഞ്ഞത്. എന്തായാലും ബി.ജെ.പി നിർദേശിക്കുന്ന സ്​ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കഴിയില്ല. പ്രതിപക്ഷ കക്ഷികൾ നിർദേശിച്ച മീരാകുമാറിനെയായിരിക്കും കേരള ഘടകം പിന്തുണക്കുക. നിതീഷ് കുമാർ നിലപാട് മാറ്റുമോയെന്ന്​ അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.

ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്‌കുമാർ, സംസ്​ഥാന സെക്രട്ടറി ജനറൽ ഷെയ്ഖ്​ പി. ഹാരിസ്, വൈസ് പ്രസിഡൻറ്​ ചാരുപാറ രവി, ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻപിള്ള തുടങ്ങിയവരും ഒാഫിസ്​ ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന്​ ചേർന്ന ജനതാദൾ -യു സംസ്​ഥാന ഭാരവാഹികളുടെ യോഗം, രാഷ്​ട്രപതി തെ​രഞ്ഞെടുപ്പിൽ മീരാകുമാറിന്​ വോട്ട്​ ചെയ്യാൻ തീരുമാനിച്ചു. 
 

Tags:    
News Summary - JDU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.