അണികൾക്ക്​ രണ്ടാം പ്രഹരമായി ഇ.പി. ജയരാജ​െൻറ പ്രസ്​താവന

തിരുവനന്തപുരം: ബി.ജെ.പിക്കാരെ പോലും കടത്തിവെട്ടി തുഷാറിന്​ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഇടപെടലി​​​െൻറ ഞെട ്ടൽ മാറും മു​േമ്പ പ്രവാസികൾ ഉൾപ്പെടെയുള്ള പാർട്ടി അനുഭാവിക്കൾക്ക്​ വീണ്ടും പ്രഹരമായി ​മന്ത്രി ഇ.പി. ജയരാജ​​​ െൻറ പ്രസ്​താവന. ‘തുഷാർ വെള്ളാപ്പള്ളിയെ പോലെയാണോ ഗൾഫിലെ ജയിലിൽ കിടക്കുന്ന ആളുകളെന്നാണ്’​ സി.പി.എം കേന്ദ്ര കമ ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനും കൂടിയായ ഇ.പി. ജയരാജൻ ചോദിച്ചത്​.

കേരള സമ്പദ്​വ്യവസ്ഥയുടെ ന​െട്ടല് ലായ കാൽകോടിയോളം പ്രവാസി മലയാളികളും ചില പ്രത്യേക വ്യക്​തികളും തമ്മിൽ വ്യത്യാസമുണ്ടെന്ന ഇ.പി. ജയരാജ​​​െൻറ പ്രസ്​താവന സി.പി.എം നേതാക്കളെ മാത്രമല്ല, ഗൾഫ്​ രാജ്യങ്ങളിലെ പാർട്ടി അനുഭാവികളെയും ഞെട്ടിച്ചു. സാമ്പത്തികം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കുടുങ്ങി ധാരാളം പ്രവാസികൾ ഗൾഫ്​ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നുണ്ട്​. ദരിദ്ര കുടുംബങ്ങളുടെ അത്താണിയായ പലരും ചതിക്കുഴിയിൽ പെട്ടാണ്​ വർഷങ്ങളോളം ജയിലിൽ അടയ്​ക്കപ്പെടുന്നത്​.

അപ്പോഴാണ്​ സാമ്പത്തിക കുറ്റവാളിയെന്ന്​ ആ​േരാപിതനായി അറസ്​റ്റിലായ എൻ.​ഡി.എ സംസ്ഥാന കൺവീനറും എസ്​.എൻ.ഡി.പി യോഗം വൈസ്​ പ്രസിഡൻറുമായ തുഷാർ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ കാണിച്ച ശുഷ്​കാന്തി​. പരാതി നൽകിയ ആളുടെ വീട്ടിൽ പിന്നാലെ പൊലീസ്​ ചെന്നു. രണ്ടാമതൊന്ന്​ ആലോചിക്കാതെ ആരോപണ വിധേയ​​​െൻറ പക്ഷത്ത്​ നിൽക്കാൻ തയാറായ മുഖ്യമന്ത്രിയും മന്ത്രിയും കബളിക്കപ്പെട്ടുവെന്ന്​ പരാതിയുള്ള ആളുടെ ഭാഗം കേൾക്കാൻ തയാറായില്ലെന്ന ആക്ഷേപവും സി.പി.എം അണികൾക്കുണ്ട്​. സർക്കാറിന്​ മുന്നിൽ എല്ലാവരും തുല്യരല്ലെന്ന്​ പ്രഖ്യാപിക്കൽ കൂടിയായി ഇ.പി. ജയരാജ​​​െൻറ പ്രസ്​താവന​.

പ്രവാസി മലയാളികളുടെ ക്ഷേമം മുഖ്യ പരിപാടിയായി സർക്കാർ ആവർത്തിക്കു​േമ്പാൾ​ ചിലർക്ക്​ കൂടുതൽ പരിഗണന ഉണ്ടെന്ന്​ മന്ത്രിസഭയിലെ മുതിർന്ന അംഗം പറഞ്ഞത്​ വരും ദിവസങ്ങളിൽ രാഷ്​ട്രീയ വിവാദമാ​യേക്കും. മുഖ്യമന്ത്രിയുടെ നടപടിയുടെ ആഘാതം കുറയ്​ക്കുന്നതിന്​ പകരം പ്രവാസി കുടുംബങ്ങളിൽ സർക്കാറി​​​െൻറ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നതായി പുതിയ സംഭവമെന്നും ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - ep jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.