കോഴിക്കോട്: കെ.കെ. രമയെ ആക്ഷേപിച്ച് പ്രസംഗിച്ച എളമരം കരീം ദല്ലാൾ രാഷ്ട്രീയക്കാരൻ മാത്രമാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. എളമരം കരീമിന്റെ രാഷ്ട്രീയ ചരിത്രം ചികഞ്ഞാൽ ഒറ്റുകാരന്റെ മുഖം മാത്രമേ തെളിയൂ. മാവൂർ ഗ്വാളിയോർ റയൺസ് ജീവിതകാലത്ത് ദരിദ്രനായിരുന്ന എളമരം കരീം ദല്ലാൾ പണിയെടുത്താണ് എം.പി സ്ഥാനം അലങ്കരിക്കുന്നതെന്ന് സി.പി.എമ്മുകാർക്കുപോലും അറിയാം. ഒന്നുമില്ലാത്ത തൊഴിലാളിയിൽനിന്ന് എല്ലാം വെട്ടിപ്പിടിക്കുന്ന അഹങ്കാരത്തിലേക്ക് വളർന്ന കരീം പിണറായി വിജയന്റെ ചാവേറായി പണിയെടുത്താണ് നേതാവായത്. വർഗരാഷ്ട്രീയം എളമരം കരീമിൽനിന്ന് പഠിക്കേണ്ട അവസ്ഥ കേരളത്തിനില്ലെന്നും വേണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.