വി​വാ​ദ പ്ര​സ്​​താ​വ​ന​ക​ൾ വേ​ണ്ട; നേ​താ​ക്ക​ളോ​ട്​ സി.​പി.​എം

തിരുവനന്തപുരം: വിവാദ പ്രസ്താവനകളിലും ഘടകകക്ഷി നേതാക്കളെ വിമർശിക്കുന്നതിലുംനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് നേതാക്കൾക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തി​െൻറ നിർദേശം. ഞായറാഴ്ച സമാപിച്ച സംസ്ഥാന സമിതിയിൽ ചർച്ചകൾക്ക് മറുപടി നൽകവേ സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണനാണ് ഇൗ നിർേദശം നൽകിയത്. മന്ത്രിമാരുടെ േപഴ്സനൽ സ്റ്റാഫിൽ നന്നായി പ്രവർത്തിക്കാത്തവരെ മാറ്റണമെന്നും നിർദേശിച്ചു. പൊലീസ് പ്രവർത്തനത്തെ ചുറ്റിയായിരുന്നു അവസാന ദിവസത്തെ ചർച്ചയും നീങ്ങിയത്. വി.എസ്. അച്യുതാനന്ദനും പൊലീസിെന കയറൂരി വിടരുതെന്ന് ആവശ്യെപ്പട്ടു.

ദേവികുളം എം.എൽ.എ എസ്. രാജേന്ദ്ര​െൻറ പേരെടുത്ത് പറഞ്ഞാണ് പരസ്യ വിമർശനങ്ങളിലും വിവാദ പ്രസ്താവനകളിലുംനിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് കോടിയേരി നിർദേശിച്ചത്. മറ്റു ഘടകകക്ഷി പാർട്ടി നേതാക്കളെ കുറ്റം പറയുന്നതും വിമർശിക്കുന്നതും ശരിയല്ല. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ ഭൂരിപക്ഷം പേർക്കും രാഷ്ട്രീയ ജാഗ്രത ഇല്ലെന്ന വിമർശനം ഉയർന്നു. സെക്രേട്ടറിയറ്റിൽനിന്ന് വരുന്ന പേഴ്സനൽ സ്റ്റാഫാണ് ഫയലുകൾ ചവിട്ടിപ്പിടിക്കുന്നതെന്ന് കഴിഞ്ഞ ദിവസവും വിമർശനം ഉയർന്നിരുന്നു. തുടർന്ന് മറുപടി പറയവേ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽനന്നായി പ്രവർത്തിക്കാത്തവരെ മാറ്റണമെന്നും കോടിയേരി നിർദേശിക്കുകയായിരുന്നു. എന്നാൽ, ഇത് ഉടൻ വേണ്ടെന്നും മന്ത്രിമാരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെ ദേശീയതലത്തിൽ ശക്തമായി എതിർക്കുകയും സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാറിനോട് പ്രതികാര മനോഭാവത്തോടെ പെരുമാറുകയും ചെയ്യുകയാണ് ബി.ജെ.പി സർക്കാർ. അതിനാൽ ജാഗ്രതയോടെ വേണം സർക്കാറി​െൻറ അടക്കം പ്രവർത്തനം. ബി.ജെ.പിയെ നേരിടാൻ സംസ്ഥാനത്ത് ബദൽ പരിപാടികൾ സർക്കാർ ആവിഷ്കരിക്കണം. ജനകീയ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ നടപടിവേണം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കാൻ സർക്കാറിന് കഴിയുന്നില്ലെന്നും അതിൽ ശ്രദ്ധവേണമെന്നും കോടിയേരി പറഞ്ഞു.

പൊലീസ് ഇൗ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സർക്കാർ കുഴപ്പത്തിൽ ചെന്നുപെടുമെന്ന് വി.എസ് അഭിപ്രായപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ ശാശ്വതമായി തടയാനുള്ള നടപടികൾ ഉണ്ടാവണം. ഭരണമാറ്റത്തി​െൻറ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മാറുേമ്പാൾ ജനങ്ങൾക്ക് പൊലീസി​െൻറ പ്രവർത്തനത്തിലെ മാറ്റവും അനുഭവപ്പെടാറാണുള്ളതെന്നും എന്നാൽ, അത് ഇവിടെ അനുഭവപ്പെടുന്നില്ലെന്നും ചില അംഗങ്ങൾ പറഞ്ഞു.

മന്ത്രി എ.കെ. ശശീന്ദ്രന് എതിരായ ഫോൺ സംഭാഷണ ആരോപണവും സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽ ഇതിനിടെ എത്തി. ഉച്ചഭക്ഷണത്തിന് പിരിയുന്ന നേരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രൻ തന്നെ വിളിച്ചിരുെന്നന്നും ഇത്തരമൊരു ആക്ഷേപം ചാനലിൽ ഉണ്ടായിട്ടുണ്ടെന്നും അംഗങ്ങളോട് പറഞ്ഞു. സംഭവത്തിൽ വസ്തുത ഉണ്ടെങ്കിൽ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കണമെന്ന് സംസ്ഥാന സമിതിയംഗങ്ങളിൽനിന്ന് അഭിപ്രായം ഉയർന്നു. തുടർന്നാണ് ഇടവേളയിൽ എ.കെ.ജി സ​െൻററിന് മുന്നിൽവെച്ച് പിണറായി ചാനലുകളോട് സംഭവം ഗൗരവമാണെന്നും പരിശോധിക്കുമെന്നും പ്രതികരിച്ചത്. ഇടവേളക്ക് ശേഷം വൈകീട്ട് 3.30ന്വീണ്ടും സംസ്ഥാന സമിതി ചേർന്നപ്പോൾ ശശീന്ദ്ര​െൻറ രാജി പ്രഖ്യാപന വിവരം കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - dont make dispute declerations : cpm to leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.