കോണ്‍ഗ്രസിലേത് താല്‍ക്കാലിക ശാന്തത, കനല്‍ അടങ്ങില്ല

തിരുവനന്തപുരം: ഹെകമാന്‍ഡ് വിലക്കോടെ തല്‍ക്കാലത്തേക്ക് ശാന്തമാകുമെങ്കിലും തെരുവിലേക്ക് നീങ്ങിയ കോണ്‍ഗ്രസ് പോരിന്‍െറ കനലുകള്‍ ഇനിയും നീറിപ്പുകയും. പാര്‍ട്ടിയിലെ വിഴുപ്പലക്കല്‍  വ്യക്തിഹത്യയിലേക്കും കൈയേറ്റത്തിലേക്കും വരെ പൊടുന്നനെ നീങ്ങിയത് കേന്ദ്ര നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഹൈകമാന്‍ഡിന്‍െറ അടിയന്തര ഇടപെടലും പാര്‍ട്ടിക്ക് പരിക്കേല്‍പിച്ചെന്ന എ.കെ ആന്‍റണിയുടെ വാക്കുകളും ഇതിനു തെളിവാണ്. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യവുമായി മുന്നോട്ടുപോകുമെന്ന  ഹൈകമാന്‍ഡ് ഇടപെടലിന് ശേഷവുമുള്ള ഉമ്മന്‍ ചാണ്ടിയുടെ നിലപാട് കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയുടെ സൂചനയുമാണ്. കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് വി.എം സുധീരന്‍ നിയമിതനായതുമുതല്‍  ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന തര്‍ക്കം നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ശക്തിയാര്‍ജിച്ചത്.

കനത്തതോല്‍വിക്കുശേഷം  തര്‍ക്കം സംഘടനാതല നേതൃമാറ്റത്തിലേക്ക് തിരിഞ്ഞെങ്കിലും ഹൈകമാന്‍ഡ് പിന്തുണയോടെ  സുധീരന്‍ പിടിച്ചുനിന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ രണ്ടു ഗ്രൂപ്പുകളും ഒറ്റക്കെട്ടായിരുന്നെങ്കിലും ഡി.സി.സി അധ്യക്ഷരുടെ നിയമനത്തോടെ അതിനു മാറ്റംവന്നു. പുന$സംഘടനയില്‍ തന്‍െറ അഭിപ്രായത്തിന് വിലകല്‍പിക്കാത്തതിലുള്ള ഉമ്മന്‍ ചാണ്ടിയുടെ നീരസമുണ്ടാക്കിയ  പ്രതിസന്ധിക്കു പിന്നാലെയാണ് ഇപ്പോഴത്തെ വിഴുപ്പലക്കല്‍. പാര്‍ട്ടി ജന്മവാര്‍ഷിക ദിനത്തില്‍തന്നെയായിരുന്നു ചീമുട്ടയേറും കൈയേറ്റശ്രമവുമെന്നത് ഏറെ പരിഹാസ്യമാവുകയും ചെയ്തു. പരസ്യപ്രസ്താവനകള്‍ക്കുള്ള വിലക്കുമൂലം പരസ്യപോര്‍വിളിക്ക് ഇനി സാധ്യതയില്ളെങ്കിലും ഇപ്പോഴത്തെ സംഭവങ്ങളുടെ കനലുകള്‍  ഏതവസരത്തിലും കത്തിപ്പടരാവുന്നതുമാണ്.  സര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍ക്ക് ശക്തിപോരെന്ന കെ. മുരളീധരന്‍െറ പ്രസ്താവനയാണ് പോരിന് വഴിതുറന്നത്. ഇതിനെതിരെ രംഗത്തത്തെിയ രാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തിപരമായി മുരളിയെ ആക്ഷേപിച്ചതോടെ രംഗംകൊഴുത്തു.

എ വിഭാഗം മുരളിയെ പിന്തുണച്ചതിനു പിന്നാലെ  ഉമ്മന്‍ ചാണ്ടിക്കെതിരെയും ഉണ്ണിത്താന്‍ തിരിഞ്ഞു. ഉണ്ണിത്താനെ രംഗത്തിറക്കിയത് സുധീരനാണെന്ന വിശ്വാസത്തിലാണ് എ പക്ഷവും മുരളീധരനും. ഉണ്ണിത്താന്‍െറ പ്രസ്താവനക്ക് പിന്നില്‍ ചരടുവലികളുണ്ടെന്ന മുരളീധരന്‍െറ വാക്കുകള്‍ സുധീരനെ ഉന്നംവെച്ചാണ്. ഉണ്ണിത്താന്‍െറ വ്യക്തിഹത്യയെ അപലപിക്കാന്‍ സുധീരന്‍  തയാറായിട്ടുമില്ല. കോണ്‍ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കുംപ്രവൃത്തിയും ഉണ്ടാകരുതെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ക്കൂടി മുരളിയെ പിന്തുണക്കുകയും ചെയ്തു.

സുധീരനുമായി സഹകരിക്കാനാവില്ളെന്ന നിലപാടില്‍ത്തന്നെയാണ് എ പക്ഷം. അതിനാല്‍ സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യവുമായി അവര്‍ മുന്നോട്ടുപോകും. ഇതു പരസ്യമായി ഉന്നയിച്ചാലും അച്ചടക്കലംഘനത്തിന്‍െറ പരിധിയില്‍ വരുകയുമില്ല. സുധീരനെ നീക്കാനുള്ള നീക്കങ്ങളില്‍ ഇനി ‘ഐ’ യുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് എ പക്ഷം. ഹൈകമാന്‍ഡിന് മുന്നില്‍ നല്ലപിള്ള ചമയാനുള്ള അവരുടെ ശ്രമങ്ങളാണ് ഇതിനു കാരണം.
കെ.എസ്.യു തെരഞ്ഞെടുപ്പില്‍  ശക്തിതെളിയിക്കാനാണ് ‘എ’ നീക്കം.

അതേസമയം, കോണ്‍ഗ്രസിലെ തര്‍ക്കത്തെ ഘടകകക്ഷികളും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ  ഇടപെടലിലാണ് കടുത്ത വിമര്‍ശനത്തില്‍നിന്ന് അവര്‍ മാറിനില്‍ക്കുന്നത്.  ഇതു മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് ലീഗ് ഉള്‍പ്പെടെ  വ്യക്തമാക്കിക്കഴിഞ്ഞു.
നിര്‍ണായകമായ ഈ ഘട്ടത്തില്‍പോലും ഒറ്റക്കെട്ടായി പോകാന്‍ കോണ്‍ഗ്രസിനാവുന്നില്ളെങ്കില്‍ മറ്റുവഴികള്‍ ആലോചിക്കേണ്ടിവരുമെന്ന് തുറന്നുപറയാന്‍തന്നെയാണ് അവര്‍ ഒരുങ്ങുന്നത്.

Tags:    
News Summary - congress internal issues not stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.