ന്യൂഡൽഹി: ഉത്തർപ്രദേശ് പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും നടത്തിയ വർഗീയ പ്രചാരണങ്ങൾക്ക് ഫലം കണ്ടു തുടങ്ങി. വർഗീയ ധ്രുവീകരണം ശക്തമായ ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ എത്തിയതോടെ സംഘർഷത്തിന് കോപ്പുകൂട്ടി സംഘ്പരിവാർ രംഗത്തിറങ്ങിത്തുടങ്ങി.
ഉത്തർപ്രദേശിലെ മുസ്ലിംകൾ സംസ്ഥാനം വിട്ട് പോകണമെന്ന് ബറേലിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിറകെ ബുലന്ദ്ശഹറിൽ പള്ളിക്ക് മുകളിൽ ബി.ജെ.പി പതാക നാട്ടാനും ശ്രമം നടന്നു.
മുസ്ലിം പള്ളിക്ക് മുകളിൽ ബി.ജെ.പി പതാക നാട്ടാൻ ശ്രമിച്ച ചൻചരായ് ഗ്രാമത്തിൽ ഹിന്ദുക്കളും മുസ്ലിംകളും ജനസംഖ്യയിൽ പപ്പാതിയാണ്. നെറ്റിയിൽ കുറിയിട്ട് ബി.ജെ.പി പതാകയുമേന്തി വന്ന ചെറുപ്പക്കാർ വാദ്യം മുഴക്കി വിജയാഹ്ളാദ പ്രകടനം നടത്തുന്നതിനിടയിലാണ് പള്ളിക്ക് മുകളിൽ കയറി ബി.ജെ.പിയുടെ കൊടി നാട്ടാൻ ശ്രമിച്ചത്. മേൽക്കൂരയിൽ പതാക നാട്ടാനുള്ള നീക്കത്തിൽ മുസ്ലിംകൾ എതിർത്തതോടെ സംഘർഷമായി.
വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയതിനാൽ അനിഷ്ട സംഭവങ്ങളൊഴിവുകയായിരുന്നു. പതാക നാട്ടാനുള്ള നീക്കത്തിൽ നിന്ന് ബി.ജെ.പി പ്രവർത്തകർ തൽക്കാലം പിന്മാറിയെങ്കിലും അടുത്ത തവണ വാളടക്കമുള്ള ആയുധങ്ങളുമായി വന്ന് തങ്ങൾ ബി.ജെ.പി പതാക പള്ളിക്ക് മുകളിൽനാട്ടുമെന്ന് പറഞ്ഞാണ് അവർ തിരിച്ചുപോയത്. സംഭവം ഗ്രാമത്തിലാകെ ഭീതി പരത്തി.
എന്നാൽ, ചില സാമൂഹിക വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പറഞ്ഞ് കൈകഴുകുകയാണ് ബി.ജെ.പി. ഇൗ സംഭവത്തിെൻറ തലേന്നാണ് ബറേലിയിലെ ജിയംഗ്ല ഗ്രാമത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതിനാൽ മുസ്ലിംകൾ ഉടൻ ഉത്തർപ്രദേശ് വിടാനാവശ്യപ്പെട്ട് ഡസനോളം ഹിന്ദി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘‘ബി.െജ.പി അധികാരത്തിലെത്തിയിരിക്കുന്നു.
അതിനാൽ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോട് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചെയ്തത് പോലെ ഇൗ ഗ്രാമവും ചെയ്യും’’ എന്നാണ് പോസ്റ്ററിലെ ഭീഷണി. 2017 ഡിസംബർ 30നകം സംസ്ഥാനം വിട്ടിെല്ലങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഗ്രാമത്തിലെ ഹിന്ദുക്കൾ എന്ന് പറഞ്ഞാണ് ഭീഷണിക്കാർ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.