പിൻവാതിൽ നിയമനങ്ങൾക്കെതിരെ എ.ഐ.ഡി.വൈ. ഒ കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തി

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിന് ഒത്താശ ചെയ്ത മേയർ ആര്യ രാജേന്ദ്രനെ ഉടൻ പുറത്താക്കുക, പിൻവാതിൽ നിയമനങ്ങളെ സംബന്ധിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക,അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിയ്ക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച് നടത്തിയത്.

എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലകളിലും പിൻവാതിൽ നിയമനങ്ങൾ നടത്തിക്കൊണ്ട് യോഗ്യതയുള്ള ആയിരക്കണക്കിന് യുവാക്കളെ വഞ്ചിക്കുകയാണ് സർക്കാർ. പിൻവാതിൽ നിയമനത്തിന് ഒത്താശ ചെയ്ത മേയർ ആര്യ രാജേന്ദ്രനെ മേയർ സ്ഥാനത്തു നിന്നും പുറത്താക്കണം. കഴിഞ്ഞകാലങ്ങളിൽ നടന്ന എല്ലാ നിയമ നങ്ങളിലും അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പി.കെ പ്രഭാഷ് അധ്യക്ഷത വഹിച്ചു. ടി. ഷിജിൻ, എ.ഷൈജു, ശരണ്യാ രാജ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - AIDY against back door appointments O Corporation office marched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.