ന്യൂഡൽഹി: ഇൗ വർഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കാനുള്ള നീക്കത്തിൽനിന്ന് ആം ആദ്മി പാർട്ടി പിന്മാറുന്നു. ആറിന് ഡൽഹിയിൽ ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്കുശേഷം എത്ര സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നതെന്ന് തീരുമാനിക്കും. ഗുജറാത്തിൽ ബി.ജെ.പിക്കെതിരെ രംഗത്തിറങ്ങാനും 182 സീറ്റിലും മത്സരിക്കാനും അഞ്ചു മാസംമുേമ്പ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ മനീഷ് സിസോദിയയെ സംസ്ഥാന ചുമതല ഏൽപിക്കുകയും ചെയ്തു. എന്നാൽ, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലെത്തിയ ആപ്പിന് പിന്നീട് തൊട്ടതെല്ലാം പിഴച്ചതോടെ ഡൽഹി കേന്ദ്രീകരിക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരിക്കുകയാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സാധ്യത എത്രേത്താളമെന്ന് ഒാരോ നിയോജക മണ്ഡലത്തിെൻറയും അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കാൻ സംസ്ഥാന നേതാക്കേളാട് ആപ് ആവശ്യപ്പെട്ടിരുന്നു. ഗുജറാത്തിലെ ഏഴ് മേഖലാ ചുമതലക്കാരും ജില്ല ഭാരവാഹികളും മുഴുവൻ മണ്ഡലങ്ങളും സന്ദർശിക്കുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യം, ബി.ജെ.പിയുടെ നില, മറ്റുരാഷ്ട്രീയ പാർട്ടികളുടെ നിലപാട് എന്നിവ പഠിച്ച ശേഷം കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ഇൗ സമിതിയാണ് മുഴുവൻ സീറ്റുകളിലും മത്സരിക്കേണ്ടതിെല്ലന്ന നിർദേശം രാഷ്ട്രീയകാര്യ സമിതിക്കുമുന്നിൽ വെച്ചിരിക്കുന്നത്. ഗോവ, പഞ്ചാബ് നിയമസഭ തോൽവിക്ക് പിന്നാലെ ഡൽഹി നഗരസഭ തോൽവിയും പാർട്ടിക്കുള്ളിലുണ്ടായ കലാപവും ആപ്പിന് ക്ഷീണമായിട്ടുണ്ട്. ഇതിനിടെ, ഗുജറാത്ത് കൺവീനറായിരുന്ന ഗോപാൽ റായിയെ മാറ്റിയതിെൻറയും ദേശിയ നേതൃത്വം സംസ്ഥാനത്തേക്ക് തിരിഞ്ഞു നോക്കാത്തിെൻറയും നീരസം ഗുജറാത്തിലെ ഭാരവാഹികൾക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.