തിരിച്ചടി വിലയിരുത്തല്‍; നേതാക്കള്‍ തമ്മിലെ ധാരണ മറ്റുള്ളവര്‍ തിരുത്തിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി സംബന്ധിച്ച വിലയിരുത്തല്‍ നീട്ടിക്കൊണ്ടുപോകാന്‍ പ്രമുഖ നേതാക്കള്‍ തമ്മില്‍ ധാരണ ഉണ്ടാക്കിയെങ്കിലും മറ്റുള്ളവര്‍ ഇടപെട്ട് തിരുത്തിച്ചു. പരാജയകാരണങ്ങള്‍ സമിതിയെവെച്ച് പരിശോധിച്ചശേഷം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജൂണ്‍ പകുതികഴിഞ്ഞ് യോഗം വിളിക്കാമെന്നായിരുന്നു ആദ്യ നിര്‍ദേശം.

കെ.പി.സി.സി പ്രസിഡന്‍റ് ഇക്കാര്യം തിങ്കളാഴ്ച ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തില്‍ അറിയിച്ചു. ഇതിന് പിന്നാലെ എതിര്‍പ്പുമായി കെ. സുധാകരന്‍ രംഗത്തത്തെി. ഇത്രയും വലിയൊരു തിരിച്ചടി ഉണ്ടായിട്ടും അതിന്‍െറ കാര്യകാരണങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ളെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശന്‍, ജോസഫ് വാഴക്കന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും അതിനോട് യോജിച്ചു.

നേതാക്കളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ പ്രമുഖ നേതാക്കള്‍ ആദ്യ നിലപാടില്‍ മാറ്റം വരുത്തി. ഡി.സി.സി അധ്യക്ഷന്മാര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ യോഗം ചേരാമെന്ന നിര്‍ദേശത്തോട് എല്ലാവരും യോജിച്ചു. തുടര്‍ന്നാണ് ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ യോഗം ചേരാന്‍ ധാരണയായത്. ഇതൊരു ക്യാമ്പ് എക്സിക്യൂട്ടിവായി നടത്തണമെന്ന രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തോട് എല്ലാവരും യോജിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകളെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചത് ഉചിതമായില്ളെന്ന് ജമീലാ ഇബ്രാഹീം ചൂണ്ടിക്കാട്ടി. നിരവധി ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര അംഗീകാരം നല്‍കിയില്ളെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് അഭിപ്രായപ്പെട്ടു. തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെങ്കിലും മുന്നണി ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്ന് ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.