തിരുവനന്തപുരം: കഴിയുന്നത്ര ‘സ്വന്തം’ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനും വിജയിപ്പിച്ചെടുക്കാനും ഐ ഗ്രൂപ് തീരുമാനം. ബുധനാഴ്ച അടൂര്‍ പ്രകാശിന്‍െറ വസതിയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. ചെന്നിത്തല ഉള്‍പ്പെടെ ഐ പക്ഷത്തെ മറ്റ് മന്ത്രിമാരും സംബന്ധിച്ചു.കഴിഞ്ഞ തവണ ഐ ഗ്രൂപ്പുകാരായ 15 ഓളം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് നിസ്സാര വോട്ടുകള്‍ക്കായിരുന്നു. പ്രവര്‍ത്തനത്തിലെ പോരായ്മയും സ്ഥാനാര്‍ഥികളുടെ മികവില്ലായ്മയും പരാജയത്തിന് കാരണമായി. ഇത്തവണ പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിക്കണമെന്ന് യോഗം ധാരണയിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.