ന്യൂഡല്‍ഹി: കേരളത്തില്‍നിന്നത്തെിയ കോണ്‍ഗ്രസ് നേതാക്കളുടെ ജംബോ സംഘം ഡല്‍ഹി ചര്‍ച്ച കഴിഞ്ഞ് മടങ്ങിയെങ്കിലും സംസ്ഥാനത്തെ പാര്‍ട്ടിപ്രശ്നങ്ങളുടെ കുരുക്കഴിഞ്ഞില്ല. വിഷയം സങ്കീര്‍ണമാവുകയും ചെയ്തു. വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ് ഉണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ എ-ഐ ഗ്രൂപ്പുകള്‍ തയാറല്ല. എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് എതിര്‍ക്കുകയാണെങ്കിലും ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന സുധീരനെ ബലികൊടുക്കാന്‍ ഹൈകമാന്‍ഡിന് പ്രയാസവുമുണ്ട്. ഈ പ്രതിസന്ധിക്ക് ഉത്തരം കാണാന്‍ ഡല്‍ഹി ചര്‍ച്ചക്ക് കഴിഞ്ഞില്ല. തങ്ങള്‍ നിയോഗിച്ച സുധീരനെ മാറ്റിനിര്‍ത്തി പാര്‍ട്ടിയില്‍ ഉടന്‍ അഴിച്ചുപണി നടത്താനോ കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനോ ഹൈകമാന്‍ഡ് തയാറല്ല. മറ്റു പോംവഴി കണ്ടത്തൊനും കഴിഞ്ഞിട്ടില്ളെന്നിരിക്കേ, വ്യക്തമായ തീരുമാനം വരുന്നതുവരെ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം മരവിക്കുന്നുവെന്ന സ്ഥിതിയാണ്.
പ്രബലരായ എ-ഐ ഗ്രൂപ്പുകള്‍ നിസ്സഹകരിക്കുന്നതിനാല്‍, കോണ്‍ഗ്രസിന്‍െറ കാര്യപരിപാടികള്‍ ഒപ്പമുള്ള കുറേപ്പേരുടെ മാത്രം പിന്തുണയോടെ മുന്നോട്ടു നീക്കുന്നതിന് സുധീരന് പ്രയാസമുണ്ട്. ഘടകകക്ഷികള്‍ അതൃപ്തരായി നില്‍ക്കുന്നത് സുധീരന്‍െറ കഴിവുകേടായി എ-ഐ ഗ്രൂപ്പുകള്‍ ഡല്‍ഹിയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. പാര്‍ട്ടിയില്‍ അടിമുടി പുന$സംഘടന വേണമെന്ന ആവശ്യമാണ് എ-ഐ ഗ്രൂപ്പുകളുടേത്. എന്നാല്‍, വി.എം. സുധീരനെ പ്രസിഡന്‍റ് സ്ഥാനത്ത് ഇരുത്തി പുന$സംഘടന നടത്തുന്നതിനെ അവര്‍ എതിര്‍ക്കുന്നു. സുധീരനെ അനുകൂലിക്കുന്നവര്‍ പുന$സംഘടനയില്‍ നിര്‍ണായക ഘടകമായി മാറുമെന്നും പദവികള്‍ സ്വന്തമാക്കിയേക്കുമെന്നുമാണ് ഭയം.
ഗ്രൂപ്പിസത്തിനെതിരെ രാഹുല്‍ ഗാന്ധി താക്കീതു നല്‍കിയതോടെ സുധീരനെതിരായ പടയൊരുക്കത്തില്‍ ആയുധം നഷ്ടപ്പെട്ട സ്ഥിതിയിലാണ് എ-ഐ ഗ്രൂപ്പുകള്‍. എന്നാല്‍, അവരെ അവഗണിച്ച് പാര്‍ട്ടിയെ മുന്നോട്ടുചലിപ്പിക്കാനാകില്ല. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ആധാരമായ പ്രശ്നങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും, പരിഹാരനടപടി സ്വീകരിക്കണമെങ്കില്‍ ഒത്തൊരുമയോടെ പാര്‍ട്ടി മുന്നോട്ടുനീങ്ങണം. ഹൈകമാന്‍ഡിന്‍െറ താക്കീതുകളോ നിര്‍ദേശങ്ങളോ അക്ഷരംപ്രതി അംഗീകരിക്കുന്ന സാഹചര്യവുമില്ല.
രണ്ടു ദിവസത്തെ ചര്‍ച്ച കഴിഞ്ഞതിനു പിന്നാലെ വി.എം. സുധീരന്‍ രാഹുല്‍ ഗാന്ധി, എ.കെ. ആന്‍റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ശനിയാഴ്ച നാട്ടിലേക്ക് മടങ്ങി. ചര്‍ച്ച ബാക്കിയുണ്ട്. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളത്തിനിടയില്‍ എം.പിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. അതിനുശേഷം എന്തു വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഈ തീരുമാനം എന്നത്തേക്ക് പുറത്തുവരുമെന്നും അത് എന്തായിരിക്കുമെന്നും നേതൃനിരക്ക് പറയാനും കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.