ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ പുന$സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മറിച്ചൊരു നിര്‍ദേശവും ഹൈകമാന്‍ഡ് നല്‍കിയിട്ടില്ല. എല്ലാവരും സഹകരിച്ചാല്‍ ഏതാനും ദിവസം കൊണ്ട് തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനും അതിന്‍െറ ഉണര്‍വോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും സാധിക്കുമെന്ന് സുധീരന്‍ പറഞ്ഞു.
ഞായറാഴ്ച കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച കിസാന്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ സുധീരന്‍ വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് നിലപാട് ആവര്‍ത്തിച്ചത്. ശനിയാഴ്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയ എന്നിവരെ കണ്ടിരുന്നു. കിസാന്‍ റാലിക്ക് എത്തിയ ഉമ്മന്‍ ചാണ്ടി, അതു കഴിഞ്ഞയുടന്‍ ഹൈദരാബാദിലേക്കു പോയി. അദ്ദേഹം പാര്‍ട്ടി നേതാക്കളെ ആരെയും പ്രത്യേകമായി കണ്ടില്ല.
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് സുധീരന്‍ സമയം ചോദിച്ചിരുന്നു. കിസാന്‍ റാലി കഴിഞ്ഞ് രാംലീലാ മൈതാനിയില്‍നിന്ന് സുധീരനെ സ്വന്തം കാറില്‍ കയറ്റി രാഹുല്‍ സോണിയ ഗാന്ധിയുടെ ഒൗദ്യോഗിക വസതിയായ10 ജന്‍പഥിലേക്ക് പോയി. ഇതിനിടയില്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തെന്ന് സുധീരന്‍ വാര്‍ത്താലേഖകരോട് വിശദീകരിച്ചു. നേതൃത്വവുമായുള്ള ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തു പറയാന്‍ പറ്റില്ല. എങ്കിലും പുന$സംഘടന നിര്‍ത്തിവെക്കാന്‍ ഹൈകമാന്‍ഡ് നിര്‍ദേശിച്ചുവെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ളെന്നു പറയാന്‍ തനിക്കു കഴിയും.
പുന$സംഘടനാ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടന്നുവരികയാണ്. എ.ഐ.സി.സിയുടെ അനുവാദത്തോടെയാണ് അതു തുടങ്ങിയത്. നിര്‍ത്തിവെക്കാന്‍ ഒരു സന്ദര്‍ഭത്തിലും ആരും പറഞ്ഞിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പുന$സംഘടന പൂര്‍ത്തിയാക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാണ്. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിനു കാത്തിരിക്കുന്നുണ്ട്. അവരെ നിരാശപ്പെടുത്താന്‍ പാടില്ല. പുന$സംഘടന നടന്ന തലങ്ങളില്‍ അതിന്‍േറതായ ഗുണഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ, എല്ലാവരുടെയും സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നിര്‍ബന്ധത്തിന്‍െറയോ വാശിയുടേയോ പ്രശ്നം ഇതിലില്ല. കെ.പി.സി.സിയുടെ വളരെ നാളത്തെ അധ്വാനത്തിന്‍െറ ഫലമാണ് പുന$സംഘടനയില്‍ ഉണ്ടായ പുരോഗതി. എല്ലാവരും സഹകരിക്കുകയും ചെയ്തു. ഇപ്പോള്‍ അത് നീട്ടിവെക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. പുന$സംഘടനയുമായി മുന്നോട്ടു പോകും -സുധീരന്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് ഇങ്ങനെ വിശദീകരിക്കുന്നുണ്ടെങ്കിലും, പുന$സംഘടന മാറ്റിവെക്കണമെന്ന എ-ഐ ഗ്രൂപ്പുകളുടെ നിര്‍ബന്ധം മറികടക്കാന്‍ അദ്ദേഹത്തിന് എത്രത്തോളം കഴിയുമെന്ന പ്രശ്നം ബാക്കിയാണ്. സംസ്ഥാനത്തെ കാര്യം സംസ്ഥാന നേതാക്കള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടെയെന്ന നിലപാടാണ് ഹൈകമാന്‍ഡിന്. പുന$സംഘടന മാറ്റിവെച്ചാല്‍, അത് ഹൈകമാന്‍ഡിന്‍െറ നിര്‍ദേശപ്രകാരമല്ളെന്നും എ-ഐ ഗ്രൂപ്പുകളാണ് ഉത്തരവാദിയെന്നുമാണ് സുധീരന്‍ പറഞ്ഞുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.