വാർത്തകൾ വസ്തുതകളാവണം

സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു വ്യക്തിയാണ്. ഇൗ കോവിഡ് സമയത്തും രണ്ടു പ്രളയങ്ങളുടെ സാഹചര്യങ്ങളിലുമെല്ലാം സാമൂഹിക മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്താനുള്ള മാർഗമായിരുന്നു. യുവജനങ്ങളെ കണ്ടെത്തുന്നതിനും ഫണ്ട് സ്വരൂപിക്കുന്നതിനുമെല്ലാം ഇൗ സാമൂഹിക മാധ്യമങ്ങൾ ഉപകാരപ്പെടുത്തി. നടപ്പാക്കാനുള്ള പല പദ്ധതികൾക്കും സാമൂഹിക പിന്തുണ കണ്ടെത്തുന്നതും സാമൂഹിക മാധ്യമങ്ങൾ വഴിയാണ്. എന്നാൽ, ഒരു വാർത്ത മാധ്യമത്തിലേക്ക് വരുേമ്പാൾ തികച്ചും വ്യത്യസ്തമാകും. വ്യാജവാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത കാലഘട്ടമാണ് പോയി കൊണ്ടിരിക്കുന്നത്.

എന്താണ് സത്യം, അസത്യം എന്നത് തിരിച്ചറിയാൻ പല വാർത്ത മാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കേൾക്കുന്നതിലെയും വായിക്കുന്നതിലെയും ആധികാരികത നമ്മൾ തന്നെ ഉറപ്പിക്കേണ്ടിവരുന്നു. ഒരു ചിത്രം നൽകുേമ്പാൾ പോലും അതിലെ സത്യം കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമായി മാറുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്ന സാഹചര്യം പലപ്പോഴും കണ്ടുവരുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയിൽ മാറ്റം വരുത്തിയ ചിത്രങ്ങൾ കണ്ടുപിടിക്കാൻ കഴിയാതെവരുന്നു. നേരത്തേ, മാറ്റം വരുത്തിയ ചിത്രങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുമായിരുന്നു. ഇപ്പോഴത്തെ വ്യാജചിത്രങ്ങൾക്ക് മുമ്പിൽ യഥാർഥ ചിത്രങ്ങൾ തോറ്റുപോകും. വാർത്തകളിലേക്ക് വരുേമ്പാഴും ഇതേ അവസ്ഥ.

സാമൂഹിക മാധ്യമങ്ങളുടെയും ഒാൺലൈൻ മാധ്യമങ്ങളുടെയും പ്രധാന ലക്ഷ്യം എത്രയും വേഗം ജനങ്ങളിലേക്ക് വാർത്തകൾ എത്തിക്കുകയെന്നതാണ്. അച്ചടി മാധ്യമങ്ങൾക്കും ടെലിവിഷൻ ചാനലുകൾക്കും അവ പുനഃപരിശോധിച്ച് യഥാർഥ വസ്തുത ജനങ്ങൾക്ക് മുമ്പിലെത്തിക്കാൻ അവസരം ലഭിക്കും. ഒാൺലൈൻ പോർട്ടലുകൾക്ക് ആ സാഹചര്യം ലഭിക്കുന്നില്ല. അതിനാൽ തന്നെ വസ്തുതകളും ഉറപ്പുള്ള വാർത്തകളും മാത്രമായിരിക്കണം ഇത്തരം ന്യൂസ് പോർട്ടലുകൾ പുറത്തുവിടാൻ ശ്രമിക്കേണ്ടത്. മാധ്യമങ്ങൾ തന്നെ ഇതിനായി മുൻകൈയെടുക്കണം. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളാണ് മറ്റൊരു പ്രത്യേകത.

തലക്കെട്ട് നോക്കി വാർത്ത തുറക്കുേമ്പാൾ നമ്മളിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഒന്നും അതിലില്ലെന്ന് മനസിലാകും. പിന്നീട് ഇത്തരത്തിലുള്ള വിഷയങ്ങൾ യഥാർഥത്തിൽ പുറത്തു വരുേമ്പാൾ ശ്രദ്ധിക്കേണ്ട പലതും ശ്രദ്ധിക്കപ്പെടാതെ പോകും. അതിെൻറ യഥാർഥത്തിൽ ജനങ്ങളിലെത്തേണ്ട വസ്തുത ജനങ്ങൾക്ക് ലഭിക്കില്ല. അതിനാൽ ദീർഘകാലത്തേക്ക് ഒരു മാധ്യമം നിലനിന്നു പോകണമെങ്കിൽ അതിൽ കൃത്യവും വ്യക്തവുമായ വാർത്തകൾ മാത്രം നൽകാൻ ശ്രമിക്കണം. വീണ്ടും പുനഃപരിശോധിക്കണം. മുഖം മാറിയെത്തുന്ന ഒാൺലൈൻ ന്യൂസ് പോർട്ടലിന് 'മാധ്യമ'ത്തിെൻറ വർഷങ്ങളുടെ പാരമ്പര്യം കാത്തുസുക്ഷിക്കാൻ കഴിയേട്ട എന്ന് ആശംസിക്കുന്നു.

-ഹൈബി ഈഡൻ എം.പി (എറണാകുളം ലോക്സഭാ മണ്ഡലം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.