കാർട്ടൂണുകളുടെ കഷ്​ടകാലം

ഒരു അണ്ടെർവെയറിന്റെ ചരടിന് അതിന്റെ ചുവടിനുള്ള സ്വാതന്ത്ര്യമില്ല !
മുറുക്കി കെട്ടിക്ക ളയും ഉപയോഗിക്കുന്നകക്ഷി. തിരിയാനും പിരിയാനും സാധ്യമല്ല
എന്നാല്‍ അതേ അടിവസ്ത്രത്തിന്റെ ചുവടു ഭാഗത്തിന...?
കൊച്ചിന്‍ ഹനീഫയുടെ ഭാഷയില്‍ വാര്‍ണിച്ചാൽ ഇളം കാറ്റടിക്കുമ്പോള്‍ ഇങ്ങനെ ആടാന്‍ ഭാഗ്യം ചെയ്തിടം ! അനീതി എന്ന് കരുതി ചരടിന് പൂര്‍ണ സ്വാതന്ത്ര്യം ഒന്ന് കൊടുത്തു നോക്കിക്കേ, അണ്ടര്‍ വെയറിന്റെ സ്ഥാനം കീഴോട്ടു പൊന്ന് അത് ഇടു ന്നവന്റെ പാദപദ്മങ്ങളില്‍ കിടക്കും!
ഇതിന്റെ ഗുണപാഠം ഏതു സ്വാതന്ത്ര്യത്തിനും അണ്ടെർ വെയറിനെപ്പോലെ ഒരു ചരട് ആവശ്യമുണ്ട്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും അത് ആവശ്യമുണ്ട് . പരമ ബോറുംരസംകൊല്ലിയുമാനെങ്കിലും ചില ചരടില്‍ കി ടന്നു കൊണ്ടാണ് ആവിഷ്ക്കാരവും ആടിക്കളിക്കുന്നത്.

നമ്മുടെ ലളിത കലാ അക്കാദമി ഒരു കാർട്ടൂണിന്​ കൊടുത്ത അവാര് ‍ഡ് സര്‍ക്കാരിനെ വേദനിപ്പിച്ചിരിക്കുന്നു. കാരണം, അത് മതത്തെ വേദനിപ്പിക്കുന്നു. മതത്തിന്റെ വേദന വിശ്വസ്തനാം ബാലനെയും വേദനിപ്പിച്ചിരിക്കുന്നു. ചുരുക്കത്തില്‍ സമൂഹത്തില്‍ വേദന സംഹാരിയാകേണ്ട കാര്‍ട്ടൂൺ വേദനക്ക് കാരണമായി ഭവിച്ചു.

കാര്‍ട്ടൂണിന്റെ കഷ്ടകാലം തുടങ്ങിയിട്ട് കാലം കുറെയായി. ദേശീയ പത്രങ്ങളടക്കം രാജ്യത്തെ പത്രങ്ങള്‍ ഇപ്പോള്‍ കാര്‍ട്ടൂണിനു പഴയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല. രാഷ്ട്രീയ നേതാക്കളെ വല്ലാതെ പരിഹസിച്ചു പിണക്കേണ്ട എന്നാ മാനേജ്മെന്റു നയത്തിന്റെ ഭാഗമായതുകൊണ്ടാകും. അവരുടെ പരിഭവം പത്രവ്യവസായമൊഴിച്ചുള്ള മറ്റു ഇടവിള കൃഷിയെ പ്രതികൂലമായി ബാധിക്കും എന്ന പേടികൊണ്ടാകും എഡിറ്റോറിയല്‍ കാർട്ടൂൺ ഒഴിവാക്കിയതായി കാണുന്നു. ചില പ്രമുഖ പത്രങ്ങള്‍ എഡിറ്റര്‍മാര്‍ പറഞ്ഞു കൊടുക്കുന്ന ആശയത്തിന് ചിത്രം വരച്ചു കൊടുക്കുന്ന ജോലിയെ
കാർട്ടൂണിസ്റ്റുകൾക്കുള്ളു എന്ന് കേള്‍ക്കുന്നു. ഒടുവിലിതാ ന്യൂയോര്‍ക്ക് ടൈംസും കാർട്ടൂണിസ്​റ്റിനെ പറഞ്ഞുവിട്ടു അവിടെ ചാണകവെള്ളം തളിച്ചു. ജൂതരുടെയും ട്രംപിന്റെയും മനസ്സ്​ വേദനിപ്പിച്ചു എന്നതാണ് കാരണം.

വിവാദമായ കാർട്ടൂൺ

അതുകൊണ്ട് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നു പറഞ്ഞു കാർട്ടുണിസ്​റ്റുകൾക്ക്​ മസ്സിലുപിടിക്കാന്‍ പറ്റിയ കാലമല്ലിത്‌. ഫ്രാങ്കോ തിരുമേനിയെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചതിലും രസകരമായി സ്വകാര്യ സംഭാഷണങ്ങളില്‍ ചിത്രീകരിച്ച എത്രയോ രസികന്മാര്‍ നമുക്കിടയിലുണ്ട്. പക്ഷേ, വിഷയം കാർട്ടൂണാകുമ്പോൾ ആ പണിയല്ലാതെ മറ്റൊന്നും അറിയാത്തവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അത് പണ്ടുള്ളവര്‍ പറഞ്ഞു വച്ചതാണ് ‘സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യം അപ്രിയം’
‘സത്യം പറയണം, അതായത് പ്രിയമായിട്ടു പറയണം. സത്യം അപ്രിയമായിട്ടു പറയുകയേ അരുത്..’ അവാര്‍ഡു കാര്‍ട്ടൂണിനു വിനയായത് മെത്രാന്റെ അംശ വടിയില്‍ അണ്ടർ വെയര്‍ തൂക്കിയത്‌ മതവികാരത്തിന്​ അപ്രിയമായതുകൊണ്ടാണ്. അപ്രിയമാക്കാനുള്ള സ്വാതന്ത്ര്യത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നു വിളിക്കുക വയ്യ. മനുഷ്യന് സമൂഹമാണ് ആഹാരവും പ്രാണവായുവുമൊക്കെ കഴിഞ്ഞാല്‍ വലുത്. സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നത് അരാജകത്വം സൃഷ്ട്ടിക്കും. ബിവറേജ്​ ഷോപ്പിനു മുന്‍പില്‍ ക്യൂ പാലിക്കില്ലെന്നു പറഞ്ഞാല്‍ സ്ഥിതി എന്താകും...?

സഭയിലും പള്ളിയിലും തിന്മകളുണ്ടാകാം. അത് ചൂണ്ടിക്കാട്ടുന്നത് പ്രിയമായിട്ടായിരിക്കണം. പ്രിയമായി സത്യം പറയാന്‍ ഹാസ്യവും കാർട്ടൂണും പോലെ അതിനു വഴങ്ങുന്ന മറ്റൊന്നില്ല. അംശ വടിയില്‍ അടിവസ്ത്രം തൂക്കിയ ചിത്രം ഉയര്‍ത്തുന്നത് ഹാസ്യമല്ല, ജുഗുപ്​സയാണ്​. അത് ഒരു അപരാധമല്ലെന്ന് വാദിച്ചാല്‍ പോലും അൽപം അനുചിതമായിപ്പോയി.

Tags:    
News Summary - Row over cartoon on Bishop and Lalithakala Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.