കേരള വികസന മാതൃകയും ദുരന്തവും

വർഷത്തിൽ നാലു മാസത്തോളം വെള്ളപ്പൊക്കത്തി​​​െൻറ ദുരിതം അനുഭവിക്കുന്ന രാജ്യത്തി​​​െൻറ വടക്കുകിഴക്കൻ സംസ്ഥാ നങ്ങൾ, പ്ര​േത്യകിച്ചും അസം ഓരോ വർഷവും ഉണ്ടാകുന്ന ദുരിതത്തിൽനിന്നും കരകയറാൻ എടുക്കുന്ന കാലയളവ് കൂ‌ടിവരുന്നതാ യാണ് ഈ പ്രദേശത്തെ മൂന്ന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു 2016 ൽ ഈ ലേഖകൻ നടത്തിയ ഒരു പഠനത്തിൽ കാണാൻ കഴിഞ്ഞത്. നിരന്തരമുണ ്ടാകുന്ന കെടുതി സാമ്പത്തിക അന്തരങ്ങൾ വർധിപ്പിച്ചതോടൊപ്പം വികസനപദ്ധതികളിലും സമീപനങ്ങളിലും ഒരു തരം മെ​െല്ലപ് പോക്ക് നയത്തിലേക്ക് ആ സംസ്ഥാനം എത്തിച്ചേർന്നു.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാക്കുന്ന ആഘാതം അതത് രാജ്യത്തെ/ പ്ര ദേശത്തെ വികസന സൂചികക്കനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. വികസിത രാജ്യങ്ങളിൽ പ്രകൃതിദുരന്തങ്ങളിൽ സാമ്പത്തി കനഷ്​ടം കൂടുതലും മരണസംഖ്യ കുറവുമായിരിക്കും. അവികസിത രാജ്യങ്ങളിൽ ഈ അനുപാതം നേരെ തിരിച്ചും. അതായത് ചെറിയ തോതിലുള്ള പ്രകൃതിദുരന്തം പോലും വലിയ ആളപായത്തിന് ഇടയാക്കും. കേരളം കടന്നുപോകുന്നത് ഇത്തരം ഒരു പ്രതിസന്ധിയിലൂടെയാണ്. കേരളത്തി​​​െൻറ വികസനസൂചികയും കേരള വികസനമാതൃകയും താരതമ്മ്യം ചെയ്‌താൽ കേരളത്തിലുണ്ടായ മരണങ്ങൾ കേരളത്തി​​​െൻറ വികസനവളർച്ചയുടെ അസമത്വങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്.

കേരളം ലോകത്തിനുമുന്നിൽ മാതൃകയാക്കിയ കേരള വികസനമാതൃകയും ഇപ്പോഴത്തെ ദുരിതവും ഒരുതരത്തിലും ഒത്തുപോകുന്നില്ല. കേരള വികസന മാതൃകയുടെയും സർക്കാർ വികസന നയത്തി​​​െൻറയും ആന്തരിക പ്രതിസന്ധിയാണ് ഈ ദുരന്തത്തിലൂടെ വെളിപ്പെടുന്നത്. ഇതുവരെ നൂറോളം ജീവനാണ്​ നഷ്​ടപ്പെട്ടത്​. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ 438 ജീവനാണ് നഷ്​ടപ്പെട്ടത്. അതായത് ലോകത്തെ ഏതു പിന്നാക്കരാജ്യത്തെയുംപോലെ കേരളത്തിനും പ്രകൃതിദുരന്തങ്ങളോട് ചെറുത്തുനിൽക്കാനുള്ള സാമ്പത്തിക പ്രതിരോധ ശേഷിയില്ല എന്ന് 2018ലും 2019ലും തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രകൃതിവിഭവങ്ങൾ വലിയതോതിൽ ചൂഷണം ചെയ്തുകൊണ്ട് രൂപപ്പെടുത്തുന്ന വികസന രീതിയാണ് ഇത്തരത്തിൽ വലിയ ദുരന്തം ഉണ്ടാക്കുന്നത്. ആധുനിക വികസന മാതൃകയുടെ പരാജയമായിട്ടാണ് ഇത്തരം പ്രതിസന്ധികളെ വിലയിരുത്താറുള്ളത്. കേരളവും ഈ ഗണത്തിൽപെട്ട ഒരു സംസ്ഥാനമായി മാറിക്കഴിഞ്ഞു.

കേരളത്തിൽ 2018ലെ വെള്ളപ്പൊക്കം മൂലമുണ്ടായ 483 മരണവും യു.എൻ.ഡി.പി നടത്തിയ പഠനത്തിലെ 26,718 കോടി രൂപയുടെ നഷ്​ടവും കണക്കിലെടുത്താൽ കേരളത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തി​​​െൻറ 3.4 ശതമാനമാണ് നഷ്​ടം. ഇതോടൊപ്പം പുനർനിർമാണത്തിനായി 31,000 കോടിയാണ് കണക്കാക്കിയത്. അതായത് പുനർനിർമാണത്തിനായി വേണ്ടത് മൊത്തം ആഭ്യന്തര ഉൽപാദനത്തി​​​െൻറ 4.0 ശതമാനമാണ്. എന്നാൽ, വർഷം ഒന്നുകഴിഞ്ഞിട്ടും കേരള പുനർനിർമാണത്തിനായി ലോകബാങ്ക്​ അനുവദിച്ച 1726 കോടി രൂപയുടെ വായ്​പയും ഏഷ്യൻ വികസനബാങ്കിൽനിന്ന്​ കിട്ടിയ 1776 കോടി രൂപയുടെ വായ്​പയും കേന്ദ്ര ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള അധിക ധനസഹായമായി 3048.39 കോടി രുപയുമാണ് കിട്ടിയ സഹായം. പ്രളയസമയത്തെ പ്രവർത്തനത്തിന്​ അനുവദിച്ച തുക ഇതിൽ ഉൾപ്പെടുന്നതല്ല. കൃത്യമായി പറഞ്ഞാൽ മൊത്തം പുനർനിർമാണത്തിനായി വേണ്ടിവരുന്ന തുകയുടെ 79 ശതമാനം തുകയും സ്വരൂപിക്കേണ്ടത് സംസ്ഥാന സർക്കാറാണ്.

കേരള പുനർനിർമാണം ഇനിയും കാര്യമായി തുടങ്ങാത്ത സാഹചര്യത്തിൽ രണ്ടാമതൊരു ദുരന്തവും കൂടിയുണ്ടാകുമ്പോൾ കേരള പുനർനിർമാണം നിർത്തി​െവക്കേണ്ടിവരും. ഒപ്പം 2018ലെ ദുരന്തത്തി​​​െൻറ വ്യാപ്തി വർധിക്കുകയും ചെയ്യും. തുടർച്ചയായി ഉണ്ടാകുന്ന ദുരന്തങ്ങൾ ആന്തരിക സാമ്പത്തിക അസമത്വങ്ങൾ ഉണ്ടാക്കും. ഇൗ ആന്തരിക അസമത്വങ്ങൾ കേരളത്തിൽ ഉണ്ടാകുന്നു എന്നതാണ്​ വസ്തുത. ഇത്തരം അസമത്വങ്ങൾ പരിഹരിക്കാതെ ഒരു പ്രദേശത്തിന്/രാജ്യത്തിന് മുന്നോട്ടുപോകാൻ കഴിയില്ല. കേരള സംസ്ഥാനം വികസന നയത്തിലും മാനുഷിക വികസനത്തിലും പ്രകൃതിയെ പ്രയോജനപ്പെടുത്തുന്നതിലും പുതിയ മാതൃകകൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത ഒരു ദുരന്തത്തെ പ്രതിരോധിക്കാൻ കഴിഞ്ഞെന്നു വരില്ല.


(ലേഖകൻ മുംബൈ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ജംഷഡ്​ജി
ടാറ്റ സ്കൂൾ ഓഫ് ഡിസാസ്​റ്റർ സ്​റ്റഡീസിൽ
അധ്യാപകനാണ് )

Tags:    
News Summary - Kerala Development modal-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.