ബി.എസ്​-3 വിടപറയു​േമ്പാൾ

സുപ്രീംകോടതി വിധിയോടെ ഏപ്രിൽ ഒന്നു മുതൽ ബി.എസ്3 നിലവാരത്തിലുള്ള വാഹനങ്ങൾ വിട പറയുകയാണ്. ജനങ്ങളുടെ ആരോഗ്യത്തേക്കാൾ പ്രാധാന്യം വാണിജ്യതാൽപ്പര്യങ്ങൾക്ക് നൽേകണ്ടതില്ലെന്ന നിലപാട് സുപ്രീംകോടതി എടുക്കുകയായിരുന്നു. ഡൽഹി നഗരം ഇന്ത്യയെ സംബന്ധിച്ചടുത്തോളം ഒരു ഒാർമ്മപ്പെടുത്തലായിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന മലിനീകരണം ഡൽഹിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മുംബൈ ഉൾപ്പടെയുള്ള വൻ നഗരങ്ങളെല്ലാം മലിനീകരണത്തി​െൻറ പിടിയിലാണ്.  ഇയൊരു സാഹചര്യത്തിൽ സുപ്രീംകോടതിയുടെ തീരുമാനം മലിനീകരണം കുറക്കുന്നതന് ഒരു പരിധി വരെയെങ്കിലും സഹായിക്കും. എങ്കിലും പ്രായോഗിക തലത്തിൽ ചില ബുദ്ധിമുട്ടുകൾ തീരുമാനം സൃഷ്ടിക്കും. 
 
ഭാരത് സ്റ്റേജ്(ബി.എസ്)

യൂറോപ്യൻ നിലവാരമനുസരിച്ച് ഇന്ത്യ രൂപപ്പെടുത്തിയ മലനീകരണ ചട്ടങ്ങളാണ് ഭാരത് സ്റ്റേജ്(ബി.എസ്). ഡീസൽ, പെട്രോൾ എൻജിനുകൾ പുറത്ത് വിടുന്ന മലനീകരണ വാതകങ്ങളുടെയും വസ്തുക്കളുടെയും അളവ് സംബന്ധിച്ച മാനദണ്ഡങ്ങളാണിവ. ഇതി​െൻറ നാലാം പതിപ്പാണ് ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ടായിരിക്കുന്നത്. 1991ലാണ് ഇന്ത്യയിൽ ബി.എസ് മലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കിയത്. എൻജിൻ പ്രവർത്തിക്കുേമ്പാൾ  പുറത്തെത്തുന്ന കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബണുകൾ, നൈട്രജൻ ഒാക്സൈഡ്, പർട്ടികുലേറ്റ് മാറ്റർ എന്നിവയുടെ അളവ് സംബന്ധിച്ച് കൃത്യമായ നിർവചനങ്ങൾ ബി.എസ് ചട്ടങ്ങൾ നൽകുന്നുണ്ട്.

2005ലാണ് ഇന്ത്യയിൽ ബി.എസ്3 മലിനീകരണം ചട്ടം നടപ്പിലാക്കുന്നത്. ഇന്ത്യയിൽ ബി.എസ്3ക്ക് തുല്യമായ യൂറോപ്യൻ ചട്ടമായ യൂറോ3 2000ത്തിൽ തന്നെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടപ്പിലാക്കിയിരുന്നു. ഇന്ത്യയിൽ വ്യാപകമായി ബി.എസ്3 ചട്ടം നടപ്പിലാക്കി തുടങ്ങിയത് 2010ലാണ്. എന്നാൽ 2005ൽ യൂറോപ്യൻ രാജ്യങ്ങൾ ബി.എസ് 4 നിലവാരത്തിലേക്കും 2009ൽ ബി.എസ് 5 നിലവാരത്തിലേക്കും 2014ൽ ബി.എസ്6 നിലവാരത്തിലേക്കും ഉയർന്നിരുന്നു. ഇന്ത്യയിൽ 2010 മുതൽ ബി.എസ്4 നിലവാരത്തിലേക്ക് വാഹനങ്ങളെ ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോഴുണ്ടായ സുപ്രീംകോടതി വിധിയോടെയാണ് തീരുമാനം കർശനമായി നടപ്പിലാക്കുന്നത്.

 ബി.എസ്3 വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം ബി.എസ്4 വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കില്ല.  പുതിയ തീരുമാനം നടപ്പിലാക്കുേമ്പാൾ ഇന്ധനത്തിലുൾപ്പടെ വ്യത്യാസങ്ങൾ ആവശ്യമാണ്. എന്നാൽ 2010 മുതൽ ഏഴ് വർഷക്കാലം ഇൗ രീതിയിലുള്ള പ്രവർത്തനങ്ങളിൽ വലിയ പുരോഗതി ഉണ്ടാക്കാൻ വാഹന നിർമ്മാതക്കൾക്കോ എണ്ണ കമ്പനികളോ ശ്രമിച്ചില്ലെന്നാണ് സത്യം. നിലവിൽ ഇന്ത്യയിലെ 39 നഗരങ്ങളിൽ ബി.എസ്4 ഇന്ധനം ലഭ്യമാണ്. വൈകാതെ രാജ്യം മുഴുവനും ഇൗ ഇന്ധനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എണ്ണ കമ്പനികൾ. ഇതിനായി 18,000 കോടി രൂപ കേന്ദ്രസർക്കാർ മാറ്റിവെച്ചിട്ടുണ്ട്. 

വിപണിയെ എങ്ങനെ ബാധിക്കും

രാജ്യത്താകമാനം 8.24 ലക്ഷം വാഹനങ്ങളാണ് ബി.എസ്3 നിലവാരത്തിലുളളത്. കാറുകൾ വളരെ മുമ്പ് തന്നെ ബി.എസ്4 നിലവാരത്തിലേക്ക് ഉയർന്നിരുന്നു. ഇരുചക്ര-മുചക്ര വാഹനങ്ങളെയും ട്രക്കുകൾ ഉൾപ്പടെയുളള വലിയ വാഹനങ്ങളെയുമാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക. നിലിൽ 6.21 ലക്ഷം ഇരുചക്ര വാഹനങ്ങളും 96,000 ട്രക്കുകളും 16,000 കാറുകളുമാണ് ബി.എസ്3 നിലവാരത്തിലുള്ളത്. ഇത് വിറ്റഴിക്കുക എന്നതാണ് വാഹന നിർമ്മാതക്കൾക്ക് മുമ്പിലെ വെല്ലുവിളി.

പ്രതിസന്ധി മറികടക്കാൻ വൻ ഡിസ്കൗണ്ടുകൾ നൽകുക എന്നതാണ് വാഹന നിർമ്മാതാക്കൾ സ്വീകരിച്ച വഴി. ഇരുചക്ര വാഹനങ്ങൾക്കാണ് പ്രധാനമായും ഡിസ്കൗണ്ട് നൽകുന്നത്. 4,000 രൂപ മുതൽ 22,000 രൂപ വരെ ഇത്തരത്തിൽ കിഴിവ് നൽകുന്നുണ്ട്. അശോക് ലൈലാൻഡ്, ടാറ്റ, െഎഷർ പോലുളള വലിയ വാഹനങ്ങളുടെ നിർമ്മാതാക്കളും അവരുടെ മോഡലുകൾക്ക് കിഴിവ് നൽകുന്നുണ്ട്.  ഇതിലൂടെ നിലവിലുളള വാഹനങ്ങൾ വിറ്റഴിക്കാൻ സാധിക്കുമെങ്കിലും പല കമ്പനികളും ഇതുമൂലം വൻ നഷ്ടം സഹിക്കേണ്ടി വരും. ബി.എസ് 4 നടപ്പിലാക്കുേമ്പാൾ നിലവിലുള്ള പല മോഡലുകളെയും ഇരുചക്രവാഹന നിർമ്മാതാകൾക്ക് താൽകാലികമായെങ്കിലും വിപണിയിൽ നിന്ന് മാറ്റി നിർത്തേണ്ടി വരും. ഹോണ്ടയുടെയും ഹിറോയി​െൻറയും ബജാജി​െൻറയും ജനപ്രിയ മോഡലുകളും ഇതിൽ ഉൾപ്പെടും. ഇതിനൊടപ്പം പുതിയ ബി.എസ്4 വാഹനങ്ങൾക്ക് വില വിർദ്ധനവും പ്രതീക്ഷിക്കപ്പെടുന്നു. ബി.എസ്4 നിലവാരത്തിലേക്ക് ഇന്ധനത്തി​െൻറ നിലവാരം വർധിപ്പിക്കുേമ്പാൾ വില ഉയരാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്. ഇത് വാഹന ഉപഭോക്താകൾക്കും തിരിച്ചടിയാവും.

രാജ്യത്തെ ട്രക്ക് നിർമ്മാതാക്കളിൽ പ്രമുഖരായ അശോക് ലൈലാൻഡി​െൻറ ലാഭത്തിൽ തീരുമാനം മൂലം 5 മുതൽ 10 ശതമാനത്തി​െൻറ കുറവുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടുതൽ ബി.എസ്4 വാഹനങ്ങൾ നിർമ്മിച്ച് സാമ്പത്തിക വർഷത്തി​െൻറ അടുത്ത പാദത്തിൽ മാത്രമേ ലൈലാൻഡിന് ഇൗ പ്രതിസന്ധി മറികടക്കാൻ സാധിക്കുകയുള്ളു. ലൈലാൻഡി​െൻറ മാത്രമല്ല പല വാഹന നിർമ്മാതാക്കളുടെയും സ്ഥിതി ഇതാണ്. പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും നോട്ട് പിൻവലിക്കൽ വാഹന നിർമ്മാതാക്കളെ പ്രതികൂലമായി ബാധിച്ചിരുന്നു. ബി.എസ് 4 സംബന്ധിച്ച തീരുമാനം കൂടി വരുന്നതോടെ കടുത്ത പ്രതിസന്ധിയാണ് വാഹന നിർമ്മാതാക്കളെ കാത്തിരിക്കുന്നത്. 

സുപ്രീംകോടതി വിധിക്ക് പിന്നാലെ പല വാഹന കമ്പനികളുടെയും ഒാഹരി വിലയിലുണ്ടായ കുറവും സൂചിപ്പിക്കുന്നത് തീരുമാനം ഒരു പരിധി വരെയെങ്കിലും നിർമ്മാതാക്കൾക്ക് പ്രതികൂലമായിരുന്നു എന്നാണ്.ഏകദേശം 12,000 കോടി രൂപയുടെ നഷ്ടം വാഹന വിപണിക്ക് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

പൂർണ്ണമായും ബി.എസ്4ലേക്ക് മാറുന്നതിന് മുമ്പായി ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇപ്പോൾ നിലവിലുള്ള വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം ബി.എസ്4 നിലവാരത്തിലേക്ക് ഉയർത്തണം. ഇതിനായി വൻ തുക എണ്ണകമ്പനികളും ചിലവഴിക്കേണ്ടി വരും. എത്രയും വേഗം തന്നെ ഇൗ ഇന്ധനത്തി​െൻറ ലഭ്യത രാജ്യം മുഴുവൻ ഉറപ്പ് വരുത്തുകയും വേണം. പ്രായോഗിക തലത്തിൽ ഇത് എത്രത്തോളം വേഗത്തിൽ സാധ്യമാവുമെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പ്രമുഖ വാഹന നിർമ്മാണ കമ്പനികളുടെ മേധാവികളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 എന്നാൽ മാരുതിയും ഹ്യൂണ്ടായും ഉൾപ്പടെയുള്ള പല കാർ കമ്പനികളും നേരത്തെ തന്നെ കാറുകളുടെ നിലവാരം ബി.എസ്4ലേക്ക് ഉയർത്തിയിരുന്നു അത്തരക്കാർക്ക് പുതിയ തീരുമാനം പ്രതിസന്ധിയാകില്ല. എങ്കിലും വാഹന നിർമ്മാതാക്കൾ ഒരുപോലെ പറയുന്ന കാര്യമുണ്ട് ഹൃസ്വകാലത്തേക്കുള്ള തീരുമാനങ്ങൾക്ക് പകരം ദീർഘകാലത്തേക്ക് മലിനീകരണം എങ്ങനെ കുറക്കാം എന്ന് ലക്ഷ്യം വെക്കുന്നതാവണം ഇനിയെങ്കിലും സർക്കാരി​െൻറ നയം.

ഏപ്രിൽ ഒന്നു മുതൽ പുതിയ ബി.എസ്3   വാഹനങ്ങൾ നിരത്തിലെത്തില്ല. എന്നാൽ ബി.എസ്4 വാഹനങ്ങൾ നിരത്തിലെത്തിയത് മൂലം മാത്രം മലനീകരണത്തെ പൂർണമായും തടയാൻ കഴിയില്ല. മലിനീകരണം കുറക്കുന്ന ഇലട്രിക് വാഹനങ്ങളിലേക്ക് വാഹനലോകം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സി.എൻ.ജി ഉൾപ്പടെയുള്ള ഇന്ധനങ്ങളും ഉപയോഗിക്കാവുന്നതാണ്. വർധിച്ചു വരുന്ന വാഹനപെരുപ്പത്തെ നിയന്ത്രിക്കാൻ പൊതുവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങണം. ബി.എസ്4ന് ശേഷം ബി.എസ്6 ചട്ടങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കർശനമായ നിയമങ്ങളാണ് ബി.എസ്6ലുള്ളത്. 2020തിൽ ബി.എസ്6 നടപ്പിലാക്കാനാണ് സർക്കാർ ശ്രമം. ഇതാനായുളള ഒരുക്കങ്ങൾ ഇപ്പോഴെ തുടങ്ങണം. അല്ലെങ്കിൽ ഇതിലും വലിയ പ്രതിസന്ധിയാവും വാഹനലോകത്തെ കാത്തിരിക്കുന്നത്. 

Tags:    
News Summary - bs3 issue in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.