ദലിത് പ്രക്ഷോഭത്തിെൻറ  ഉജ്ജ്വല വിജയം

2018 മാർച്ച് 20ന് സുപ്രീംകോടതി ജസ്​റ്റിസുമാരായ യു.യു. ലളിത്, എ.കെ. ഗോയൽ എന്നിവരുടെ വിധിന്യായത്തിലൂടെ ദുർബലപ്പെട്ട 1989ലെ ​പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മത്തിലെ ദലിത് പരിരക്ഷ വ്യവസ്ഥകൾ  തിരിച്ചുപിടിക്കാനുള്ള ദേശവ്യാപക പ്രക്ഷോഭത്തിനു മുമ്പിൽ നാലു മാസങ്ങൾക്കു ശേഷം കേന്ദ്ര സർക്കാർ മുട്ടുമടക്കിയിരിക്കുന്നു. പട്ടികവിഭാഗ പീഡന നിരോധന നിയമം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കാനുള്ള നിയമനിർമാണം പാർലമ​െൻറി​െൻറ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനം പ്രതീക്ഷാനിർഭരവും ദലിത് സമരങ്ങളുെട വിജയവുമാണ്. ദലിത് പരിരക്ഷ വ്യവസ്ഥകൾ ദുർബലപ്പെടുത്തിയതിലൂടെ പട്ടികവർഗ അതിക്രമം തടയൽ നിയമം ദുരുപയോഗിക്കുന്നുവെന്ന മേൽജാതി ആരോപണത്തിന് അംഗീകാരം നൽകുകയായിരുന്നു സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച്. ഇന്ത്യയിലെ ദലിത് സമൂഹം അനുഭവിക്കുന്ന കടുത്ത ജാതിപീഡനങ്ങളും അവയോട് നിയമസംവിധാനങ്ങൾ പുലർത്തുന്ന അവഹേളനപരമായ സമീപനങ്ങളും അശേഷം പരിഗണിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ നടത്തിയ പ്രതിലോമകരമായ വിധിപ്രസ്താവം രാജ്യവ്യാപകമായ പ്രക്ഷോഭം ഉയർത്തുക സ്വാഭാവികം. മണ്ഡലിനുശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തവും വ്യാപകവുമായ ദലിത് പ്രക്ഷോഭം സുപ്രീംകോടതിയേയും കേന്ദ്ര സർക്കാറി​െൻറ ദലിത്​ വിരുദ്ധ സമീപനങ്ങളെയും തിരുത്തുന്നതിനുള്ള തുടക്കം കുറിക്കാനായിരിക്കുന്നു; അതി​െൻറ ഭാവി എങ്ങനെയായിരിക്കുമെന്ന ആശങ്കയുണ്ടായിരി​െക്കത്തന്നെ. 

നിയമങ്ങളുടെ ദുരുപയോഗം ഇന്ത്യയിൽ അത്ര പുതുമയുള്ളതോ അപൂർവമോ അല്ല. എല്ലാതരം നിയമങ്ങളുടെയും ദുരുപയോഗം കർശനമായ ശിക്ഷകൾക്കും നഷ്​ടപരിഹാര നടപടികൾക്കുംവിധേയമാക്കേണ്ടതാണ്; അത് വ്യക്തികളായാലും സർക്കാറുകളായാലും. കാരണം, ഭരിക്കുന്ന സർക്കാറുകളും അവരുടെ രാഷ്​ട്രീയ സഹകാരികളുമാണ് എക്കാലത്തും നിയമങ്ങളെയും നിയമനിർമാണങ്ങളെയും തന്നിഷ്​ടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കാറുള്ളത്. അതി​െൻറ ഇരകളാകുന്നതോ ദുർബലരും പിന്നാക്കക്കാരുമായ ജനതകളും. എന്നാൽ, അതിലൊന്നും അത്ര അലോസരപ്പെടാത്ത കോടതികളും പൊതുബോധനിർമിത സ്ഥാപനങ്ങളും ദലിത് പരിരക്ഷ വ്യവസ്ഥകളും സ്ത്രീസുരക്ഷ നിയമങ്ങളും ദുരുപയോഗിക്കപ്പെടുന്ന കാര്യത്തിൽ അതിജാഗ്രതയുള്ളവരും അങ്ങേയറ്റം വേദനയുള്ളവരുമാണ്. ജാതി ശ്രേണിയുടെയും പുരുഷാധിപത്യക്രമത്തി​െൻറയും മൂല്യങ്ങളിൽ കോടതികളും നീതിനിർവഹണ സംവിധാനങ്ങളും നിലനിൽക്കുന്നതിനാലാണ് ഈ ‘അതിജാഗ്രത’ വിധിന്യായങ്ങളായി ഇടക്കിടക്ക് പൊട്ടിയൊലിക്കുന്നത്. ദലിത് സമൂഹങ്ങളുടെ ജീവിത സുരക്ഷയും നിയമനിർമാണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും ഉയർന്ന ന്യായാധിപ സംഘങ്ങളിൽ എന്തുകൊണ്ട് ദലിത് പ്രാതിനിധ്യമില്ലെന്ന ചോദ്യം സംഗതമാകുന്നതും ഈ രാഷ്​​്ട്രീയപരിസരത്താലാണ്. വിധി പുനഃപരിശോധിക്കണമെന്ന്​ 150ൽ അധികം ദലിത് സംഘങ്ങളും വ്യത്യസ്ത രാഷ്​ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും കേന്ദ്ര സർക്കാറും വിവിധ സംസ്ഥാന സർക്കാറുകളും നിരന്തരമായി ആവശ്യപ്പെ​െട്ടങ്കിലും സുപ്രീംകോടതിക്ക് അവ ‘ബോധ്യ’പ്പെടാതെ തള്ളിക്കളയേണ്ട വസ്തുതകളായി തോന്നിയത് ഈ സാമൂഹിക പരിസരത്തെ മനസ്സിലാകുന്ന ഒരാളും അക്കൂട്ടത്തിൽ ഇല്ലാതെ പോയതുകൊണ്ടു കൂടിയാണ്.  സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചത് സവർണ സമുദായ സംഘടനകൾ മാത്രമായത് ആ വിധിന്യായത്തിലെ ജാതിയേതെന്ന് മനസ്സിലാക്കാൻ ഉപകരിക്കും. 

അ​യി​ത്താ​ച​ര​ണം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി 1955ൽ ​കേ​​ന്ദ്ര സ​ർ​ക്കാ​ർ അ​യി​ത്തം (കു​റ്റ​കൃ​ത്യ​ങ്ങ​ൾ) നി​യ​മം ​െകാ​ണ്ടു​വ​ന്നെങ്കിലും 1989 ലേ​ എ​സ്.​സി​/​എ​സ്.​ടി (പ്രി​വ​ൻ​ഷ​ൻ ഒാ​ഫ്​ ആ​​േട്രാ​സി​റ്റീസ്) ആ​ക്​​ട് രാജ്യത്ത് നടപ്പിലാക്കാനായുള്ളൂവെന്നതുമാത്രം മതിയാകും ദലിത് പരിരക്ഷയിൽ നമ്മുടെ അമാന്തത്തിന് തെളിവായി. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ രജിസ്​റ്റർ ചെയ്യപ്പെട്ട ദലിത് അതിക്രമ കേസുകളിൽ മുപ്പത് ശതമാനത്തിനു താഴെ മാത്രമാണ്​ കോടതികളിൽ സ്ഥാപിക്കപ്പെടാനായത്. കേസുകൾ വ്യാജമായതിനാലല്ല, എഫ്.ഐ.ആർ എഴുതുന്നതുമുതൽ തുടങ്ങുന്ന വിവേചനങ്ങളുടെയും സാമൂഹിക സമ്മർദങ്ങളുടെയും ഫലമാണ് ദലിത് അതിക്രമ കേസുകൾ അട്ടിമറിക്കപ്പെടുകയും കുറ്റവാളികളെ വെറുതെവിടാൻ ഇടവരുത്തുകയും ചെയ്യുന്നതെന്ന് തെളിയിക്കുന്ന പഠനങ്ങൾ ധാരാളമാണ്. പ്രബുദ്ധത നടിക്കുന്ന കേരളത്തിൽപോലും 2016ൽ 47,338 കേ​സു​ക​ളി​ൽ 24.9 ശ​ത​മാ​നം​ മാത്രമാണ് പ്ര​തി​ക​ൾ ശി​ക്ഷി​ക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, ദലിത് പരിരക്ഷ ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ര​ക്ഷി​താ​വ​സ്ഥ​യു​ണ്ടാ​ക്കുകയും അവർക്കു മുമ്പിൽ പ്രക്ഷോഭമല്ലാത്ത മ​െറ്റല്ലാ വഴികളും അടക്കുകയുമായിരുന്നു. കാരണം, നിയമങ്ങളുടെ നിർമാണങ്ങളും റദ്ദാക്കലുകളും സാമൂഹിക, സാമുദായ സംഘങ്ങളുടെ ഉത്ഥാന പതനത്തിന് ഇടവരുത്തുമെന്ന് ബ്രിട്ടീഷ് കാലം മുതലുള്ള നിയമനിർമാണ ചരിത്രം പഠിപ്പിക്കുന്നുണ്ട്. വിധികളും നിയമങ്ങളുടെ പുനഃപരിശോധനയും ആകസ്​മികമായി, നിരപേക്ഷമായി സംഭവിക്കുന്നതല്ല. നൂറ്റാണ്ടുകളിലോ സഹസ്രാബ്​ദങ്ങളിലോ ആണ്ടുകിടക്കുന്ന രാഷ്​ട്രീയ, സാമൂഹിക അടിവേരുകളിൽനിന്ന് കിളിർക്കുന്നതായിരിക്കുമെന്ന അനുഭവമാണവർക്കുള്ളത്. പ്രക്ഷോഭങ്ങൾ നിയമങ്ങൾ സൃഷ്​ടിക്കാനും പരിപാലിക്കാനും കൂടിയുള്ള ഒരു ജനതയുടെ ആഹ്വാനമാണെന്ന് പറയപ്പെടുന്നത് ഇതുകൊണ്ടുകൂടിയാണ്. ആ അർഥത്തിൽ വർത്തമാനകാല ഇന്ത്യനവസ്ഥയിൽ എല്ലാ മർദിത സമൂഹങ്ങൾക്കും പ്രചോദനമാകുന്ന ഉജ്ജ്വലവിജയമാണ് ദലിത്പ്രക്ഷോഭം കൈവരിച്ചിരിക്കുന്നത്.  

Tags:    
News Summary - Win Of Dalit Protest - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.