കാലത്തിനു മുന്നിൽ നടന്ന മനീഷി

പ്രഗല്ഭ പണ്ഡിതൻ, കർമനിരതനായ ഗവേഷകൻ, ചരിത്രാന്വേഷകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മനീഷിയാണ് ജ മാഅത്തെ ഇസ്​ലാമി നേതാവായിരുന്ന ടി. മുഹമ്മദ്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള കൊടിഞ്ഞിയിലാണ് 1917ൽ ട ി. മുഹമ്മദ് ജനിച്ചത്. പിതാവ് തട്ടരാട്ടിൽ അഹമ്മദ് കുട്ടിയുടെ മരണം സൃഷ്​ടിച്ച അനാഥത്വം കാരണം രണ്ടാം ക്ലാസിൽ ഔപചാ രിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന അദ്ദേഹം താപസഭാവത്തോടെ അറിവ് അന്വേഷിച്ചുനടന്നു. അടുത്തിടപഴകുന്നവരി ൽ ടി.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം തീവ്ര തപസ്സിലൂടെ ആർജിച്ച അറിവി​​​െൻറ കലവറ ആരുടെ മുന്നിലും തുറ ന്നുവെക്കാൻ ഒട്ടും മടികാണിക്കാത്ത വിനീതനായിരുന്നു.

ഹൈന്ദവ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഇസ്​ലാമി​​​െൻറ അടിസ്ഥാന വിശ്വാസപാഠങ്ങൾ കണ്ടെത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ അതേക്കുറിച്ച് അറിയുന്ന ആരെയും അമ്പരപ്പിക്കാതിരിക്കില്ല. തികഞ്ഞ ശാസ്ത്രീയ നിരീക്ഷണ പാടവത്തോടെയാണ് അദ്ദേഹം ഇന്ത്യ ചരിത്രത്തെ സമീപിച്ചത്. ഹൈന്ദവ വേദങ്ങളിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് അർഥപൂർണമായ പഠനം നടത്തിയ കേരളത്തിലെ ആദ്യത്തെ ഇസ്​ലാമിക പണ്ഡിതനാണ് ടി. മുഹമ്മദ്. ‘ഭാരതീയ സംസ്കാരത്തി​​​െൻറ അടിയൊഴുക്കുകൾ’ എന്ന ഗവേഷണ ഗ്രന്ഥത്തിലൂടെ, ചരിത്രത്തെ വക്രീകരിക്കുന്നവർക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. ഭാരതീയ സംസ്കാരത്തി​​​െൻറ അഗാധതകളിലേക്ക് ഊളിയിട്ട് മുത്തും പവിഴവും പെറുക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചത് വജ്രസൂചി പോലെ മൂർച്ചയുള്ള മനസ്സു കൊണ്ടാണ്.

ഇങ്ങനെയൊക്കെയായിട്ടും അർഹിക്കുന്ന ആദരവി​​​െൻറയും അംഗീകാരത്തി​​​െൻറയും ആയിരം കാതം അകലെയായിരുന്നു അദ്ദേഹത്തി​​​െൻറ ഇടം. പേരിനും പ്രശസ്തിക്കും പിന്നാലെ പോയില്ലെന്നു മാത്രമല്ല,തന്നെ മറച്ചുവെച്ച് സിദ്ധികൾ ഒക്കെയും സമൂഹത്തിനു സമ്മാനിക്കാനാണ് ആ സൂഫിവര്യൻ ശ്രമിച്ചത്. അറിവ് എവിടെ കണ്ടാലും അത് ആർജിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തി​േൻറത്. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും വരുന്ന തനിക്ക് താൽപര്യമുള്ള വിഷയങ്ങൾ ഒക്കെ കുറിച്ചുവെക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കടലാസിൽ മാത്രമല്ല, മനസ്സിലും. അദ്ദേഹത്തെ ഒരു സർവവിജ്ഞാനകോശമായി സഹപ്രവർത്തകർ ആഘോഷിച്ചു. ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും മറുപടി നൽകും. അഥവാ അപ്പോൾ അറിയില്ലെങ്കിൽ പഠിച്ച് പറഞ്ഞുതരും. മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ എത്രസമയം വേണമെങ്കിലും അദ്ദേഹം ചെലവഴിക്കുമായിരുന്നു. ത​​​െൻറ മുന്നിൽ വന്ന ഒരു പ്രശ്നത്തിനും പരിഹാരം ഇല്ലാതാവരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.അതിരുകളില്ലാത്ത വായനയിലൂടെ ആധുനിക ഭൗതിക ദർശനങ്ങളിലും അഗാധ ജ്ഞാനം നേടാൻ അദ്ദേഹത്തിന് സാധിച്ചു.

ആദ്യകാലത്ത്​ മുസ്​ലിം ലീഗിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട്​ ജമാഅത്തെ ഇസ്​ലാമിയിൽ ചേർന്നു. സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ ‘പ്രബോധനം’ വാരികയുടെ നടത്തിപ്പിൽ വി.പി. മുഹമ്മദലി എന്ന ഹാജി സാഹിബ്​, ടി.കെ. അബ്​ദുല്ല എന്നിവരോടൊപ്പം പങ്കാളിത്തം വഹിച്ചു. ഹാജി സാഹിബ് മരിച്ചതോടെ ‘പ്രബോധന’ത്തി​​​െൻറ പത്രാധിപരായി. .

ടി. മുഹമ്മദി​​​െൻറ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥം ‘ഭാരതീയ സംസ്കാരത്തിൽ അടിയൊഴുക്കുകൾ’ തന്നെ. ‘മാപ്പിള സമുദായം: ചരിത്രം സംസ്കാരം’ എന്ന ബൃഹദ്ഗ്രന്ഥം കേരള മുസ്​ലിം ചരിത്രം സംബന്ധിച്ച ആധികാരിക പഠനമാണ്. മലബാർ സമരത്തി​​​െൻറ സത്യസന്ധവും വസ്തുനിഷ്ഠവുമായ പഠനംകൂടിയാണിത്. 1988 ജൂലൈ 10ന്​ അന്തരിച്ചു. കേരളം കണ്ട ഏറ്റവും പ്രഗല്​ഭനായ ഗവേഷക പണ്ഡിതൻ ടി. മുഹമ്മദി​​​െൻറ പേരിൽ ഏർപ്പെടുത്തിയ മികച്ച ഇസ്​ലാമിക ഗ്രന്ഥത്തിനുള്ള അവാർഡ് വിതരണം ഇന്ന് മലപ്പുറത്ത്​ തിരൂരിൽ നടക്കുകയാണ്. ജീവിതകാലത്ത് അർഹിക്കുന്നതി​​​െൻറ നൂറിലൊന്ന്​ ആദരവുപോലും ലഭിച്ചിട്ടില്ലാത്ത ആ പ്രതിഭാശാലിയായ പണ്ഡിത​​​െൻറ പേരിൽ മരണാനന്തരം കാൽനൂറ്റാണ്ടിലേറെ കാലം കഴിഞ്ഞ ശേഷമാണെങ്കിലും ഇത്തരമൊരു അവാർഡ് ഏർപ്പെടുത്തിയ കേരള പണ്ഡിതസഭ (ഇത്തിഹാദുൽ ഉലമാ) ഏറെ അഭിനന്ദനം അർഹിക്കുന്നു.

Tags:    
News Summary - T. Muhammed - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.