ഏക സിവിൽകോഡ് വാദത്തിെൻറ മുനയൊടിച്ച് നിയമ കമീഷൻ

‘‘ഇന്ത്യയുടെ 100 കോടി ജനങ്ങൾ ആറ് പ്രധാന വംശീയവിഭാഗങ്ങൾ ഉൾപ്പെട്ടതാണ്​. 52 പ്രധാന ഗോത്രങ്ങൾ, ആറ് മുഖ്യ മതങ്ങൾ, 6400 ജാതികളും ഉപജാതികളും, എട്ട് പ്രധാന ഭാഷകളും 16,000 ഉപഭാഷകളും. ഇന്ത്യയുടെ ബഹുസ്വരതയുടെ സത്ത മൊസൈക്കിൽ പണിത ഒരു ഭൂപടത്തിലൂടെ അവതരിപ്പിക്കാം. 100 കോടി ജനങ്ങൾ ആ ഭൂപടത്തിന് വർണവൈവിധ്യം നൽകുന്ന ചെറിയചെറിയ മാർബ്ൾ കഷണങ്ങളാണ്’’ –പ്രമാദമായ ടി.എം.എ. പൈ കേസിൽ ചീഫ്ജസ്​റ്റിസ്​ കൃപാലി​​െൻറ നേതൃത്വത്തിലുള്ള 12 അംഗ ബെഞ്ചി​​െൻറ വിധിയിൽ പരമോന്നത നീതിപീഠം മതേതരത്വത്തെ വർണിക്കുന്നത് ഇങ്ങനെയാണ്. ആകർഷണീയ വൈവിധ്യം നിലനിർത്തുന്നതിൽ വൈജാത്യങ്ങളുടെ സാംസ്​കാരികാംശങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. സാമൂഹികവും സാംസ്​കാരികവുമായ ആ വൈജാത്യങ്ങൾ നിലനിർത്തുന്നത് വ്യക്തിനിയമങ്ങളാണ്. ഏതെങ്കിലും മതത്തി​​െൻറയോ ഭൂരിപക്ഷ ജനതയുടെയോ ഏക നിറംെകാണ്ട് നിർണയിക്കപ്പെടേണ്ടതല്ല ഇന്ത്യയുടെ സ്വത്വം എന്ന് നീതിപീഠം പഠിപ്പിക്കുന്നു. എന്നിട്ടും ഭരണഘടനയുടെ 44ാം അനുച്ഛേദത്തിൽ പരാമർശിക്കുന്ന പൊതു സിവിൽകോഡ് ഇല്ലാത്തതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ കുഴപ്പം എന്ന ധ്വനിയോടെ സമീപകാലത്ത് ഉയർന്നുവന്ന പ്രത്യേകിച്ചും ഹിന്ദുത്വവാദികളിൽനിന്ന്, വാദങ്ങളെ ഖണ്ഡിക്കുന്നതാണ് കഴിഞ്ഞദിവസം നിയമകമീഷൻ പുറത്തുവിട്ട ‘കുടുംബ നിയമപരിഷ്കരണ ചർച്ച രേഖയുടെ (Consultation paper on Family Law Reform) മർമം.

ഏകീകൃത സിവിൽകോഡിനായി മുറവിളികൂട്ടുന്നവരുടെ നാവടപ്പിക്കുന്നതാണ്​ ഈ രേഖയിൽ നിയമ കമീഷൻ ചൂണ്ടിക്കാട്ടിയ വസ്​തുതകളും നിരീക്ഷണങ്ങളും. സമുദായത്തിനകത്ത് പുരുഷനും സ്​ത്രീയും തമ്മിൽ തുല്യത ഉറപ്പുവരുന്നവിധം കുടുംബനിയമം പരിഷ്കരിക്കുകയാണ് വേണ്ടത്. അതല്ലാതെ, സമുദായങ്ങൾ തമ്മിൽ തുല്യത വരുത്തുന്ന ഏകീകൃത സിവിൽകോഡ് അടിച്ചേൽപിക്കുകയല്ല എന്ന കാഴ്ചപ്പാടി​​െൻറ പുറത്താണ് ഈ വിഷയത്തിൽ തുടർചർച്ചകൾ നടക്കേണ്ടതെന്നാണ് സമീപനരേഖ ഓർമപ്പെടുത്തുന്നത്. ഈ ഘട്ടത്തിൽ പൊതു സിവിൽ​േകാഡി​​െൻറ ആവശ്യമി​െല്ലന്ന് മാത്രമല്ല, അത് അനഭിലഷണീയവുമാണ് എന്നാണ് ലോ കമീഷ​​​െൻറ സുചിന്തിത നിലപാട്. നിയമത്തി​​െൻറ വൈവിധ്യം ആധുനിക രാഷ്​ട്രങ്ങളുടെ സവിശേഷതകളിലൊന്നാണെന്നും ലോകത്ത് പല രാജ്യങ്ങളും വിഭിന്നമായ വ്യക്തിനിയമങ്ങളെ പരിലാളിക്കുന്നുണ്ടെന്നും പുഷ്ക്കലിച്ചുവരുന്ന ജനാധിപത്യത്തി​​െൻറ ലക്ഷണമാണതെന്നുമുള്ള നിരീക്ഷണം ഈ ദിശയിൽ തുടരുന്ന വിവാദങ്ങൾക്ക് അറുതിവരുത്താൻ ഉതകുന്നതാണ്.

പിന്നിലെ ഗൂഢശ്രമം
കുടുംബനിയമ പരിഷ്കരണം, പൊതുസിവിൽകോഡി​​െൻറ സാധ്യത എന്നിവയെക്കുറിച്ച് ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായംതേടാൻ 2016 ഒക്ടോബർ ഏഴിന് സുപ്രീംകോടതി മുൻ ന്യായാധിപൻകൂടിയായ ജസ്​റ്റിസ്​ ഡോ. ബി.എസ്​. ചൗഹാൻ സർക്കുലർ പുറത്തിറക്കിയ ഘട്ടത്തിൽ ഏകീകൃത സിവിൽകോഡ് കൊണ്ടുവരുവാനുള്ള ബി.ജെ.പി സർക്കാറി​​െൻറ ഗൂഢശ്രമത്തി​​െൻറ ഭാഗമാണെന്ന മുറവിളി ഉയർന്നുകേട്ടിരുന്നു. ഓൾ ഇന്ത്യ മുസ്​ലിം പേഴ്സനൽ ലോ ബോർഡ് അടക്കമുള്ള മുസ്​ലിം കൂട്ടായ്മകൾ കമീഷനോട് സഹകരിച്ചു പ്രവർത്തിക്കേണ്ടതില്ല എന്നുവരെ ഒരുഘട്ടത്തിൽ തീരുമാനിച്ചത് പുറംവാതിലിലൂടെ ഹിന്ദുത്വ അജണ്ട അടിച്ചേൽപിക്കുന്നതിന് കൂട്ടുനിൽക്കേണ്ടതില്ല എന്ന ഉറച്ചനിലപാടി​​െൻറ പുറത്താണ്. ഭരണഘടനയുടെ 44ാം ഖണ്ഡികയിൽ പൊതു സിവിൽകോഡിനായി ശ്രമിക്കണമെന്ന് ഓർമപ്പെടുത്തുന്നതിനെക്കുറിച്ച് അറിയാമോ, നിർദിഷ്​ട പൊതു സിവിൽകോഡിൽ കുടുംബനിയമങ്ങളുടെ ഏതെല്ലാം വശങ്ങൾ ഉൾപ്പെടുത്തണം തുടങ്ങി കമീഷൻ ഉന്നയിച്ച 16 പോയൻറുകളുടെയും ഉൗന്നൽ ഏകീകൃത സിവിൽനിയമം അനിവാര്യമാണെന്ന ധ്വനി ഉയർത്തുന്നതായിരുന്നു.

എന്നാൽ, ലോ കമീഷൻ രാജ്യത്തി​​െൻറ സാംസ്​കാരിക ബഹുസ്വരതയെ തൊട്ടറിഞ്ഞും കുടുംബനിയമങ്ങളിലെ പോരായ്മകൾ പഠിച്ചറിഞ്ഞുമാണ്​ ചർച്ചാരേഖക്ക് രൂപംനൽകിയതെന്നാണ് മനസ്സിലാക്കേണ്ടത്. മുസ്​ലിംകളിലെ ബഹുഭാര്യത്വം അവസാനിപ്പിക്കാനും സ്​ത്രീപീഡനങ്ങൾക്ക് അറുതിവരുത്താനുമുള്ള ഒറ്റമൂലി എന്നനിലക്കാണ് തീവ്ര വലതുപക്ഷം ഏകസിവിൽ നിയമത്തിനുവേണ്ടി കാലങ്ങളായി മുറവിളി കൂട്ടിക്കൊണ്ടിരുന്നത്. ബഹുഭാര്യത്വം ഇസ്​ലാം അനുവദിക്കുന്നുണ്ടെങ്കിലും രാജ്യത്തെ മുസ്​ലിംകളിൽ അപൂർവമായേ അത് കാണാറുള്ളൂവെന്നാണ് നിയമകമീഷൻ എടുത്തുകാട്ടുന്നത്. അതേസമയം, രണ്ടാം വിവാഹത്തിന് സാധുത നേടിയെടുക്കാൻ മറ്റുമതക്കാർ ഇസ്​ലാമിക നിയമത്തിലെ പഴുത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തൽ അടിവരയിടേണ്ടതാണ്. സിനിമാതാരങ്ങളായ ധർമേന്ദ്രയും ഹേമമാലിനിയും േപ്രമിച്ചു വിവാഹിതരായപ്പോൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽനിന്ന് രക്ഷപ്പെടാൻ ഇസ്​ലാമിൽ ‘അഭയം തേടിയ’ സംഭവം ഒരുവേള പാർലമ​​െൻറിൽപോലും ഒച്ചപ്പാടുണ്ടാക്കിയതാണ്. ഇന്നും ഇത്തരത്തിലുള്ള ‘ഇസ്​ലാം ദുരുപയോഗം’ തുടരുന്നുണ്ടെന്ന വസ്​തുതയിലേക്കാണ് നിയമകമീഷൻ വിരൽചൂണ്ടുന്നത്.

വേണ്ടത്​ വിപുല ചർച്ച
ചർച്ചാരേഖ മുന്നോട്ടുവെക്കുന്ന കുടുംബനിയമങ്ങളിലെ പരിഷ്​കരണം വിപുലമായ ചർച്ചകൾ അർഹിക്കുന്നുണ്ട്. മുസ്​ലിം വ്യക്തിനിയമത്തിൽ മാത്രമല്ല, ഹിന്ദു- ൈക്രസ്​തവ-പാർസി നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന നിർദേശങ്ങളിൽ ബന്ധപ്പെട്ട സമൂഹങ്ങളിൽനിന്നാണ് പരിശ്രമങ്ങൾ തുടങ്ങേണ്ടത്. 1937ലെ ശരീഅത്ത് ആക്ടി (Muslim Personal Law (Shariat) Application Act 1937) ന് പകരം ​ക്രോഡീകരിക്കപ്പെട്ട മുസ്​ലിം കുടുംബനിയമം കൊണ്ടുവരണമെന്ന നിർദേശം കോലാഹലമുണ്ടാക്കാനുള്ളതല്ല. വിവാഹം, വിവാഹമോചനം, സ്വത്താവകാശം തുടങ്ങിയ വിഷയങ്ങളിൽ കക്ഷികൾ മുസ്​ലിംകളാണെങ്കിൽ ശരീഅത്ത് നിയമമായിരിക്കും ബാധകമാവുക എന്ന് പറയുന്നതല്ലാതെ എന്താണ് മതവിധി എന്ന് എവിടെയും വിവരിക്കുന്നില്ല. അങ്ങനെയാണ് പാർസിയായ മുല്ല എഴുതിവെച്ച ‘മുഹമ്മദൻ ലോ’ ആധികാരിക മുസ്​ലിം നിയമഗ്രന്ഥമായി ഇന്നും പരിഗണിക്കപ്പെടുന്നത്. മുസ്​ലിം അനന്തരാവകാശനിയമം കൊണ്ടുവന്ന് നിലവിലെ അപാകതകൾ പരിഹരിക്കണമെന്നും സ്​ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തണമെന്നുമുള്ള ലോ കമീഷ​​​െൻറ ശിപാർശ ഗൗരവപൂർവം പരിഗണിക്കപ്പെടേണ്ടതാണ്. അതുപോലെ, നികുതി വെട്ടിക്കാനായി മാത്രം ഇപ്പോഴും നിലനിർത്തുന്ന ഹിന്ദു കൂട്ടുകുടുംബനിയമം (Hindu Undivided Family) എടുത്തുകളഞ്ഞ്​ ഖജനാവിനുള്ള കടുത്തനഷ്​ടം ഒഴിവാക്കണമെന്ന കമീഷ​​​െൻറ നിരീക്ഷണം മുസ്​ലിം സ്​ത്രീകളുടെ പേരിൽ കണ്ണീർപൊഴിക്കുന്ന സംഘ്​പരിവാറുകാരുടെ കണ്ണ് തുറപ്പിക്കുമോ എന്ന് സംശയമാണ്.

ഏകീകൃത സിവിൽകോഡ് എക്കാലവും ഹിന്ദുത്വപാർട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്​റ്റോയിലെ ഒരിനമാണ്. ചിന്തകനും ഗ്രന്ഥകാരനുമായ ബൽരാജ്പുരി അഭിപ്രായപ്പെട്ടതുപോലെ, പൊതു സിവിൽ​േകാഡി​​െൻറ വിഷയത്തിൽപോലെ തീവ്ര ഹിന്ദുസമൂഹം അഭിപ്രായ​െഎക്യത്തിൽ എത്തിയ മറ്റൊരു വിഷയം രാജ്യത്തില്ല. അതിനർഥം, അത്രമാത്രം തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങളാണ് ആർ.എസ്​.എസും പോഷകഘടകങ്ങളും ഈ വിഷയത്തിൽ കാലങ്ങളായി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത് എന്നതുതന്നെ.
സ്വന്തം വ്യക്തിനിയമമനുസരിച്ച് കുടുംബജീവിതം നയിക്കാൻ അനുമതിനൽകുക വഴി രാജ്യം മുസ്​ലിം ന്യൂനപക്ഷങ്ങൾക്ക് വലിയൊരു ഇളവ് നൽകിയിരിക്കയാണെന്നും ‘ന്യൂനപക്ഷ പ്രീണനത്തി​​െൻറ’ ഭാഗമാണിതെന്നും 98 ശതമാനവും ധരിച്ചുവെച്ചിരിക്കയാണ​െത്ര. 200–300 വ്യക്തിനിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്നും നമ്മുടെ രാജ്യത്തി​​െൻറ സാമൂഹിക വൈവിധ്യങ്ങളുടെ കരുത്ത് നിലനിർത്തുന്നത് ഈ നിയമ ബഹുസ്വരതയാണെന്നും മുൻ നിയമമന്ത്രി വീരപ്പമൊയ്​ലി മുമ്പ് പാർലമ​​െൻറിൽ ചൂണ്ടിക്കാട്ടിയതാണ് നിയമകമീഷൻ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

ഏക സിവിൽകോഡ് എന്ന സാങ്കൽപികവും അമൂർത്തവുമായ ആശയത്തിൽ അഭിരമിച്ച്, അതി​​െൻറ പേരിൽ നാക്കിട്ടടിക്കുന്നവർ സമയവും ഉൗർജവും വൃഥാവിലാക്കുകയാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ അവർക്ക് നല്ലത്.

Tags:    
News Summary - Single Civil Code - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.