താ​നൂ​രി​ൽ സ​മാ​ധാ​നം ചി​റ​ക​ടി​ക്ക​െ​ട്ട

‘‘രാത്രി ഒരു മണി. വാതിലിൽ തുരുതുരാ ഇടിയും ചവിട്ടും. വാതിൽ തുറന്നുകൊടുത്തപ്പോൾ കാക്കിയും ബൂട്ടും ധരിച്ച നിയമപാലകർ. ഓട്ടോ ഡ്രൈവറായ മകൻ ശിബിലിയെ (23) വലിച്ചു പുറത്തേക്കിട്ടു; അവിടന്ന് കുത്തും ചവിട്ടും തെറിവിളിയും. കൊടും ഭീകരനോട് പെരുമാറുന്നപോലെ പതിനഞ്ചോളം പൊലീസുകാർ അവനെ പിടിച്ചുകൊണ്ടു പോകുന്നത് സഹിക്കവയ്യാതെ ഞാൻ തടയാൻ ശ്രമിച്ചു; എന്നെയും പൊതിരെ തല്ലി; അസഭ്യങ്ങൾ എന്നോടും എ​െൻറ ഭാര്യയോടും പറഞ്ഞു. വീടി​െൻറ വാതിലുകളും ജനലുകളും അവർ അടിച്ചുതകർത്തു; കുടിവെള്ള പൈപ്പുകൾ പൊട്ടിച്ചു; ഏക ഉപജീവന മാർഗമായ  ഓട്ടോറിക്ഷ തകർത്തു; ബൈക്ക് അടിച്ചു നിരപ്പാക്കി. എ​െൻറ വീടിന് ഏകദേശം 2.5 ലക്ഷം രൂപയുടെ സ്വത്ത് നഷ്ടം വരുത്തിയാണ് സ്ഥലംവിട്ടത്; സാറന്മാരേ നിങ്ങൾ പറയൂ, ഞങ്ങൾ എന്ത് തെറ്റാ ചെയ്തത്, ഞങ്ങൾ ആരെയെങ്കിലും ആക്രമിച്ചോ? ഞങ്ങൾ സംഘർഷത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ പാർട്ടികളിലെ സജീവ പ്രവർത്തകർപോലും അല്ല!!’’ ഇത് പറഞ്ഞവസാനിക്കുമ്പോൾ മത്സ്യത്തൊഴിലാളിയായ മൊയ്തീൻ ഭാവയുടെ വാക്കുകൾക്ക് ഇടർച്ച.

*****  *****
 ‘‘ഞാനും എ​െൻറ കുടുംബവും എന്ത് തെറ്റാ ചെയ്തത്, എനിക്ക് സ്വന്തമായി ജോലിയില്ലാതെ പ്രയാസപ്പെട്ടു നിൽക്കുമ്പോഴാണ് പീപ്ൾസ് ഫൗണ്ടേഷൻ പ്രവർത്തകർ ബൈത്തുസ്സകാതിൽനിന്ന് സഹായം നൽകിയ  1,17,000 രൂപയും എ​െൻറ കൈയിലുള്ള 50,000 രൂപയും ഉപയോഗിച്ച് ഒരു ഓട്ടോ വാങ്ങിയത്; രാത്രി രണ്ടു മണിക്ക് വന്ന പൊലീസുകാർ എ​െൻറ പതിനാലും പതിനേഴും വയസ്സായ രണ്ടു മക്കളുടെ മുന്നിൽവെച്ച് പൊതിരെ തല്ലി; വീടുകൾ ചവിട്ടി കേടുവരുത്തി; പത്തു വർഷമായി നിത്യരോഗിയായ എ​െൻറ ഏക വരുമാനമാർഗമായ ഓട്ടോ അവർ തകർത്തു; ഇനി ഞാൻ എങ്ങനെ എ​െൻറ കുടുംബത്തെ പോറ്റും; രോഗിയായ ഞാനും എ​െൻറ കുടുംബവും എന്ത് കലാപമാണ് നടത്തിയത്? ഇത് കേരളമല്ലേ’’ ^അറിയാതെ പൊടിഞ്ഞ കണ്ണുനീർ തുടച്ചുകൊണ്ട് 47കാരനായ പാട്ടരകത്ത് സവാദ് വികാരാധീനനായി.

കേരളത്തിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) നേതൃത്വത്തിൽ അഡ്വ. പി.എ. പൗരൻ,  ബാലചന്ദ്രൻ വടക്കേടത്ത്, തായാട്ട് ബാലൻ, ടി.കെ. ഹുസൈൻ, അഡ്വ. പി. ഫൈസൽ മുക്കം, അഡ്വ. ഹനീഷ് പരപ്പനങ്ങാടി, അഡ്വ. ലൈല അഷ്റഫ്, പി. റുക്സാന, കെ.സി. അൻവർ എന്നിവരടങ്ങുന്ന വസ്തുതാന്വേഷണ സംഘത്തിനു മുമ്പാകെ താനൂരിൽ പൊലീസ് അധികാരികൾ കാണിച്ച നിഷ്ഠുരമായ ആക്രമണസംഭവങ്ങൾ വിവരിച്ചതാണിത്. മുസ്ലിംകൾ തിങ്ങിത്താമസിക്കുന്ന, മത്സ്യബന്ധനവും വിൽപനയും മുഖ്യ ഉപജീവനമാർഗമായ ഒരു പ്രദേശം ബോധപൂർവം കത്തിച്ചാമ്പലാക്കിയ, കൊടിയ അക്രമങ്ങളുടെയും കൊള്ളിവെപ്പി​െൻറയും നേർസാക്ഷ്യങ്ങൾ.

രണ്ടു രാഷ്്ട്രീയ പാർട്ടികൾ ഒരു നാടിനെ പോർക്കളമാക്കിയപ്പോൾ എരിതീയിൽ എണ്ണയൊഴിച്ച്  ‘നിയമപാലകർ’ ഉറഞ്ഞുതുള്ളിയപ്പോൾ ഒരു ജനതയുടെ അനേകം സ്വപ്നങ്ങളും സമ്പാദ്യങ്ങളും പുതുതലമുറയുടെ ഭാവിയുമാണ് പൊലിഞ്ഞത്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉന്നതിയിൽ നിൽക്കുന്ന കേരളത്തി​െൻറ കാവൽക്കാരായ ഉദ്യോഗസ്ഥർ നിരപരാധികളായ നൂറുകണക്കിന് പേരുടെ നിരവധി ബൈക്കുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവ തകർത്ത് തരിപ്പണമാക്കി; രാത്രി ഒരു മണിക്കും രണ്ടു മണിക്കും വനിതപൊലീസി​െൻറ സാന്നിധ്യം പോലുമില്ലാതെ സ്ത്രീകളടങ്ങുന്ന വീടുകളിലേക്ക് ഇരച്ചുകയറി; ആണുങ്ങളെ അറസ്റ്റ് ചെയ്തു; സ്ത്രീകളോട് കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞു; ചില സ്ത്രീകളെ കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തി; രോഗികളായ വൃദ്ധന്മാരോടുപോലും മോശമായി പെരുമാറി; ചില വീടുകളിൽ കുട്ടികളേയും അടിച്ചു; വീട്ടുപകരണങ്ങൾ, വാതിലുകൾ, ജനലുകൾ വ്യാപകമായി നശിപ്പിച്ചു; കുടിവെള്ള പൈപ്പുകളും ടാങ്കുകൾ പോലും ആക്രമണത്തിനിരയായി. കുട്ടിയേച്ചി​െൻറപുരക്കൽ ആമിനയുടെ വീടി​െൻറ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറിയ പൊലീസ് ഗ്യാസ് സിലിണ്ടർ അവരുടെ വണ്ടിയിലിട്ട് പോവുകയും മുറ്റത്തുണ്ടായിരുന്ന രണ്ട് ബൈക്കുകൾ, രണ്ട് ഓട്ടോറിക്ഷകൾ, ഒരു ഗുഡ്സ് എന്നിവ തകർക്കുകയും ചെയ്തു.

ഒട്ടുപ്പുറം കടൽത്തീരത്ത് താമസിക്കുന്ന മണി, ഉണ്ണി എന്നിവരുടെ പ്രധാന വരുമാനമാർഗവും വിനോദവുമായിരുന്ന വിലപിടിപ്പുള്ള മത്സര പ്രാവുകളടക്കം 75 പ്രാവുകളടങ്ങുന്ന കൂട് രാഷ്ട്രീയാന്ധത ബാധിച്ച കാപാലികർ അഗ്നിക്കിരയാക്കി; രണ്ടെണ്ണമല്ലാത്തതെല്ലാം കത്തിക്കരിഞ്ഞു! ഒരു സമുദായത്തിലെ 95 ശതമാനം അംഗങ്ങൾ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത് നിയമപാലകർക്ക് സംഹാര താണ്ഡവമാടാൻ അവസരം നൽകിയ രാഷ്ട്രീയ പാർട്ടികൾ ഇനിയെങ്കിലും മാറിച്ചിന്തിക്കണമെന്നാണ് പൊതുജന മനസ്സ്. സംഹാരാത്മക കലാപരാഷ്ട്രീയത്തിന് പകരം നിർമാണാത്മക സൗഹൃദ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണം. ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ ഒരു സമുദായത്തേയും ഒരു പ്രദേശത്തേയും ശത്രുവായി അപരവത്കരിക്കുന്ന മർദക പൊലീസിന് പകരം സൗഹൃദ ജനകീയ പൊലീസ് ആണ് വേണ്ടത്.

സംഘത്തി​െൻറ കണ്ടെത്തലുകൾ
1. രാഷ്ട്രീയ പാർട്ടികളായ സി.പിഎം, മുസ്ലിം ലീഗ് എന്നിവരുടെ നേതൃത്വത്തിൽ താനൂർ മേഖലയിൽ വ്യാപകമായ അക്രമങ്ങൾ നടന്നത് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
2. സാധാരണ ജനങ്ങളുടെ നിത്യവൃത്തിക്ക് ആവശ്യമായ വാഹനങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടു.
3. കുടിവെള്ളത്തി​െൻറ സ്രോതസ്സുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
4. പൊലീസ് വീടുകൾ ആക്രമിച്ചതി​െൻറ ഫലമായി സ്‌ത്രീകളും കുട്ടികളും ചകിതരായ ഒരു അവസ്ഥ മിക്ക വീടുകളിൽനിന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
5. വിദ്യാർഥികൾക്ക് തുടർവിദ്യാഭ്യാസം തടസ്സപ്പെട്ടിരിക്കുന്നു.
6. കുടുംബങ്ങളിലെ പ്രായപൂർത്തിയായവരും ആല്ലാത്തവരുമായ പുരുഷന്മാർ ജയിലിലാണ്. ഇത് സ്ത്രീകളുടെ സുരക്ഷിതത്വത്തെ ബാധിച്ചിരിക്കുന്നു.

നിർദേശങ്ങൾ
1. അടിയന്തരമായി ചാപ്പപടി മേഖലയിൽ ക്രമസമാധാനം ഉറപ്പുവരുത്തുക.
2. അടിയന്തരമായി നഷ്ടപ്പെട്ട കുടിവെള്ളം, വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടി എടുക്കുക.
3. ഉപജീവനം നഷ്ടപ്പെട്ടവർക്ക് ഉപജീവനത്തിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചുകൊടുക്കുക.
4. നിയമവും ക്രമസമാധാനവും പാലിക്കാൻ ഉത്തരവാദപ്പെട്ട പൊലീസ്തന്നെ നിയമം ലംഘിച്ചിരിക്കുന്നു. ക്രമസമാധാന ലംഘനം ഉണ്ടായിരിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുക.
5. കുട്ടികളുടെ മനസ്സാന്നിധ്യം നിലനിർത്താനും ഭീതി അകറ്റാനും അടിയന്തരമായി സി.ഡബ്ല്യു.സി, ചൈൽഡ്ലൈൻ ഇടപെടുക.
   താനൂർ മതസൗഹാർദത്തി​െൻറയും സമാധാനത്തി​െൻറയും വളക്കൂറുള്ള മണ്ണാണ്; താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി അക്രമരാഷ്ട്രീയത്തി​െൻറ പാത ഇരു രാഷ്ട്രീയ പാർട്ടികളും വെടിഞ്ഞ് ക്രിയാത്മക സൗഹൃദ രാഷ്ട്രീയത്തി​െൻറ നൂറു പുഷ്പങ്ങൾ വിരിയിക്കെട്ട. നിയമപാലനത്തി​െൻറ പേരിലുള്ള അതിക്രമങ്ങൾക്ക് പകരം ജനമൈത്രിയുടെ ജനകീയ പൊലീസിങ് തിരിച്ചുപിടിക്കുക. കത്തിക്കരിഞ്ഞ സമാധാന പ്രാവി​െൻറ ചിറകുകൾക്ക് പുതുജീവൻ ലഭിക്കും തീർച്ച.

(എഫ്.ഡി.സി.എ വടക്കൻ മേഖല സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - peace in thanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.