വിശന്നു വലഞ്ഞ ​െ​ന​േട്ടാട്ടത്തി​െൻറ നാളുകൾ

ആയിരത്തിനും അഞ്ഞുറിനും വിലയില്ലെന്ന്​ പ്രധാനമന്ത്രി പ്രഖ്യാപിച്ച്​ ഒരു മണിക്കൂർ കഴിഞ്ഞാണ്​ ഞങ്ങൾ വിവരം അറിഞ്ഞത്​. അലിഗഢിലെ ഹോസ്റ്റൽ ജീവിതത്തിൽ തീകോരിയിട്ട രാത്രിയായിരുന്നു അത്​. എന്‍റെ കൈയിൽ ആകെയുള്ളത്​ മൂന്ന്​ പത്തിന്‍റെ നോട്ടുകൾ മാത്രം. ബാങ്ക് അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ല. ഡൈനിങ്ങിലെ ഭക്ഷണം ഇഷ്ടമല്ലാത്തത് കൊണ്ട് ഞാനും റാഷിദും ശിഹാബും സലീലും അടക്കം ഞങ്ങള്‍ നാലു പേർ ഭക്ഷണം സ്വയം പാചകം ചെയ്താണ് കഴിച്ചിരുന്നത്. ഒരോ ദിവസവും ഒരോരുത്തർക്കായി ഡ്യൂട്ടി വീതിക്കും. അന്നത്തെ ചിലവും അവർ വഹിക്കണം. അതാണ് വ്യവസ്ഥ. 

നോട്ട് നിരോധനത്തിന്‍റെ വാർത്ത വന്നതോടെ നാല​ു പേരും എന്‍റെ റൂമിൽ ഒരുമിച്ചുകൂടി. ഒരോരുത്തരുടെയും കൈയിലുള്ള പൈസ ഒരുമിച്ചെടുത്തു  കൂട്ടിനോക്കിയപ്പോൾ ആകെയുളളത് 360 രൂപ മാത്രം. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കിയാല്‍  ഞങ്ങളുടെ കണക്കനുസരിച്ച് മൂന്നര ദിവസം കഴിയാനുള്ളത് ഉണ്ട്. അപ്പോഴേക്കും ബാങ്കിൽ നിന്ന് പൈസ എടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയിൽ മൂന്ന് ദിവസം സാധാരണ പോലെ കടന്നു പോയി. നാലാമത്തെ ദിവസമായപ്പോൾ കൈയില​ുള്ളത് പച്ചക്കറി വാങ്ങാൻ മാത്രമുള്ള പൈസയായി ചുരുങ്ങി. അരി ഇത്തിരി സ്റ്റോക്ക് ഉണ്ടായിരുന്നതുകൊണ്ട്​ ഒരു ദിവസത്തെ ഉച്ചഭക്ഷണം കൂടി ഞങ്ങൾ ഒപ്പിച്ചു. പിന്നെ ബാക്കിയുളളത് 20 രൂപ മാത്രം. അന്ന് രാത്രി 20 രൂപയുടെ 500 ഗ്രാം  ഗോതമ്പ് നുറുക്ക് പാക്കറ്റ്​ വാങ്ങി വേവിച്ചു നാലുപേരും കഴിച്ചു. പിറ്റേ ദിവസം ഉണരുന്നത് പട്ടിണിയിലേക്കാണെന്ന തിരിച്ചറിവോടെ നീട്ടിപ്പിടിച്ച്​ ഉറങ്ങി. 
അന്നത്തെ ക്ലാസും ഒഴിവാക്കി ഉറങ്ങി എണീറ്റത് ഉച്ചക്ക് ഒരു മണിക്കായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും മറ്റു കൂട്ടുകാരുടെ കൂടെ പോയി ഹോസ്റ്റൽ ഡെനിങ്ങിലെ ഭക്ഷണം ഷെയർ ചെയ്തു കഴിച്ചു. അവർ പോയ തക്കം നോക്കി പച്ചവെളളം കുടിച്ചു വീണ്ടും ഉറങ്ങാൻ കിടന്നു. വൈകുന്നേരമായപ്പോൾ വിശപ്പ്​ അസഹ്യമായി കഴിഞ്ഞിരുന്നു. അതോടെ സിദ്ദീഖ്​ ബുഖാരി വിളിക്കേണ്ട താമസമേ ഉണ്ടായിരുന്നൊള്ളൂ കൂടെപോകാൻ. ആത്മാഭിമാനമൊക്കെ വിശപ്പിനു മുന്നില്‍ സ്വാഹ... പിന്നീടുള്ള ദിവസങ്ങളിൽ പലരുടേയും കൂടെ പോയി അവരുടെ ഭക്ഷണം പങ്കുവെച്ചു. ഞങ്ങളിലാരുടെയും വിശപ്പ്​ കെടുത്താൻ പോന്നതായിരുന്നില്ല അത്​. ഒരർത്ഥത്തിൽ വിശപ്പായിരുന്നു ഞങ്ങൾ പങ്കി​െട്ടടുത്തത്​.

ആരോടും കടം ചോദിക്കാൻ പോലും കഴിയാത്ത അവസ്ഥ. ആരുടെ കൈയില​ും പൈസ എത്തി തുടങ്ങിയിരുന്നില്ല. പലരും ക്ലാസ് വരെ കട്ട് ചെയ്ത് രാവിലെതന്നെ  എ.ടി.എമ്മിലേക്കും ബാങ്കിലേക്കും നെ​േട്ടാട്ടത്തിലായി. മലയാളി വിദ്യാർത്ഥികളിൽ മിക്കവരും ഹോസ്റ്റലിലെ ഡൈനിങ് ഫുഡിനെ ആശ്രയിച്ചിരുന്നതിനാൽ ഭക്ഷണത്തി​​െൻറ കാര്യത്തിൽ അവർക്ക്​ ബുദ്ധിമുട്ടില്ലാതെ കഴിയാനായി. പക്ഷേ, ഞങ്ങളുടെ സ്ഥിതി അതായിരുന്നില്ല. വരാനിരിക്കുന്ന ദിവസങ്ങള്‍ പട്ടിണിയുടേതായിരിക്കുമെന്ന ഭീതി എന്നെ സംസ്കാരമില്ലാത്തവനാക്കി. ചുരുങ്ങിയത് ദിവസത്തിൽ 15 പ്രാവശ്യമെങ്കിലും നരേന്ദ്ര മോദിയെ തെറിവിളിച്ചു തുടങ്ങി. 

വൈഫെ ഫ്രീ ആയതിനാൽ രോഷം മുഴുവൻ ഫേസ്​ബുക്കിൽ കുത്തിയൊഴുക്കി. വീട്ടിൽ നിന്ന് ഒരാഴ്ച്ച കഴിഞ്ഞാണ്​ പൈസ കിട്ടിയത്. പൈസ അകൗണ്ടിൽ എത്തിയിട്ടും അത് കൈയിലെത്താൻ പിന്നെയ​ും മൂന്നുനാൾ വേണ്ടി വന്നു. അതൊന്നു കൈയിൽ കിട്ടാൻ ചില്ലറ അഭ്യാസമൊന്നുമല്ല നടത്തേണ്ടിവന്നത്​. ആദ്യ ദിവസം രാവിലെ എട്ടു മുതല്‍ 12 മണിവരെ വരെ ക്യൂവിൽ നിന്നു. എ​​െൻറ തൊട്ടുമുമ്പിൽ 12 പേർ ശേഷിക്കെ എ.ടി.എമ്മിലെ പണം തീർന്നു. രണ്ടാമത്തെ ദിവസം 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി  ആൾത്തിരക്കില്ലാത്ത എ.ടി.എമ്മുകൾ അന്വേഷിച്ചു പോയി. 11 എ.ടി.എമ്മുകൾ കയറിയിറങ്ങിയിട്ടും ഒന്നിൽ നിന്നും പണം കിട്ടിയില്ല. അതാത് ബാങ്ക് ശാഖയിൽ അക്കൗണ്ടുള്ളവർക്ക് മാത്രമേ ബാങ്കിലൂടെ പണം പിൻവലിക്കാൻ കഴിയുമായിരുന്നുള്ളു. എന്‍റെ അക്കൗണ്ട്​ നാട്ടിലേതായതും ശിക്ഷയായി.

മൂന്നാമത്തെ ദിവസം അലാറം വെച്ച് രാവിലെ അഞ്ച് മണിക്ക് എണീറ്റു മൂന്നര കിലോ മീറ്റർ അപ്പുറത്തുള്ള എ.ടി.എം കൗണ്ടറിലേക്ക് സൈക്കിളിൽ വെച്ചുപിടിച്ചു. നവംബറിന്‍റെ കടുത്ത തണുപ്പിനെയും അവഗണിച്ചു കഴുത്തില്‍ തോർത്ത് മുണ്ട് കെട്ടിയായിരുന്നു യാത്ര. അവിടെ എത്തിയപ്പോൽ തുറക്കാത്ത എ.ടി.എമ്മിനു മുന്നില്‍ 32 ആളുകൾ വരി നിൽകുന്ന കാഴ്ച്ചയാണ് എതിരേറ്റത്​. ഞാനും അവരുടെ കൂട്ടത്തിൽ കയറി നിന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു സൗദി പൗരനുമുണ്ടായിരുന്നു ആ ഗതികെട്ട ക്യൂവിൽ എ​​െൻറ തൊട്ടുമുന്നിൽ. അയാൾ എന്തെക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതിനിടെ ചിലർ പറയുന്നത് കേട്ടു എ.ടി.എമ്മിൽ  പൈസ എത്താൻ 12  മണിയൊക്കെ ആകുമെന്ന്. 

എന്തായാലും ഇന്ന് പണം കിട്ടിയേ തിരിച്ചു പോകൂ എന്ന വാശിയിൽ അവിടെ തന്നെ നിന്നു. ഒടുവിൽ എന്‍റെ മുന്നിലുള്ള സൗദിക്കാരന്‍റെ ഊഴമെത്തി. അയാളുടെ കൈയിൽ മൂന്ന് കാർഡുകൾ ഉണ്ടായിരുന്നു. ഒരാൾക്ക് രണ്ട് കാർഡ് മാത്രമേ അനുവദിക്കുകയുള്ളു. ഒരു കാർഡിൽ നിന്ന് പരമാവധി പിൻവലിക്കാൻ കഴിയുന്നത് 2000 രൂപയും. മുന്നാമത്തെ കാർഡ് അയാൾ എടുത്തപ്പോൽ എ​​െൻറ പിന്നിലുള്ള യു.പിക്കാരൻ അയാളെ പിന്നിലേക്ക് വലിച്ചിട്ടു. അതോടെ അവിടെ ഉണ്ടായിരുന്ന പൊലീസുകാരനും വന്ന് അയാളെ വലിച്ചുകൊണ്ടു പോയി. ഞാൻ പറഞ്ഞു, അയാൾ ഒരു വിദേശിയാണ്. അതിന്‍റെ മര്യാദയെങ്കിലും അയാളോട് കാണിക്കണം എന്ന്. അത് കേട്ടപാടെ എന്‍റെ  പിന്നിലുണ്ടായിരുന്ന ബംഗാളിയാ യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടെ ചോദ്യം. ‘വിദേശികൾക്കെന്താ കൊമ്പുണ്ടോ...?’

ഞാൻ ഒന്നും മിണ്ടിയില്ല. സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതി ഞാൻ പൈസയുമെടുത്ത് ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോള്‍ കൃത്യം 12.26. ഏകദേശം 7 മണിക്കൂറിലധികം സമയം ക്യൂവിൽ നിന്നിട്ടാണ് എനിക്ക് പൈസ കിട്ടിയത്. രാജ്യത്തിന്‍റെ പുരോഗതിക്കുവേണ്ടിയായിരുന്നല്ലോ ഇതെല്ലാമെന്നാലോചിക്ക​ു​േമ്പാൾ ഒര​ു റിലാക്​സേഷൻ...ഒരു സുഖം...
 

Tags:    
News Summary - note-demonetisation-articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.