കൊറോണഭീതി എന്ന് തീർന്നുകിട്ടും, ലോക്​ഡൗൺ എത്ര നാൾ വേണ്ടി വരും..??

കഴിഞ്ഞ മൂന്ന് മാസമായി ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ രോഗരാഷ്ട്രങ്ങൾ കൈകാര്യം ചെയ്തത് വ്യത്യസ്ഥ രീതിയിലായ ിരുന്നു, ഓരോ രാഷ്ട്രത്തിൻറെയും തീരുമാനങ്ങളിലെ വൈവിധ്യവും അതിൻറെ അനന്തരഫലങ്ങളും ഭീതിതമാംവിധം വ്യത്യസ്ഥമായിയ െന്നത് ചരിത്രത്തിലെ ഇത് വരെയുള്ള മറ്റൊരു മനുഷ്യതീരുമാനത്തിലും കാണാൻ കഴിയാത്ത അത്ഭുതമാണ്.

സമ്പത്തും മനുഷ് യനിലനിൽപ്പും ഒന്നിച്ച് വേണോ അതോ നിലനിൽപ്പ് മാത്രം മതിയോയെന്ന വലിയ തീരുമാനമെടുക്കേണ്ട ദിനങ്ങളാണ് കടന്നുപോയത ്. എല്ലാ രാഷ്ട്രീയ നേതാക്കളുടെ മുന്നിലും വലിയ വെല്ലുവിളിയാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് തീരുമാനമെടുക്കണം, അത ും വലിയ തീരുമാനം. ആ തീരുമാനങ്ങളെ ആശ്രയിച്ചായിരുന്നു നാടിൻറെ സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ നിലനിൽപ്പും തീരുമാനി ക്കപ്പെട്ടതെന്ന് സമീപ ലോക ചരിത്രത്തിലൂടെ കണ്ണോടിച്ചാൽ നമുക്ക് കാണാം. വലിയ സാങ്കേതികവിദ്യയും സമ്പത്തിൻറെ വൻ ക ൂമ്പാരവും മനുഷ്യനെ രക്ഷിക്കണമെന്നില്ല, മറിച്ച് ആത്മാർത്ഥമായ കഠിന പ്രവർത്തനങ്ങളും കോമൺസെൻസുമാണ് ഏതൊക്കെ രാഷ ്ട്രങ്ങൾ ജീവിക്കണമെന്നും മരിക്കണമെന്നും തീരുമാനിക്കപ്പെട്ടതെന്ന തിരിച്ചറിയൽ ഓരോ രാഷ്ട്രങ്ങളുടെയും തീരുമാ നങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ നമുക്ക് കിട്ടും.

ലോകതലത്തിൽതന്നെ ഏറ്റവും മികച്ചതായി തന്നെ വിലയിരുത്തപ്പെടേ ണ്ടതാണ് നമ്മുടെ കൊച്ചു കേരളത്തിൻറെ ഇതുവരെയുള്ള തീരുമാനങ്ങൾ. ചൈനയിൽ ഈ രോഗം കണ്ടെത്തിയ തൊട്ടുടനെ കൊറോണ എത്തിയ ന ാടുകളിലൊന്നാണ് കേരളം. വിദഗ്ദരുമായുള്ള നിരന്തര കൂടിയാലോചനകളും നല്ല നേതൃത്വവും ആരോഗ്യവകുപ്പിൻറെ തീരുമാനങ്ങളെ ഇത്രയധികം പരിമിതികൾക്കുള്ളിലും മികച്ചതാക്കി. പടിഞ്ഞാറൻ രാജ്യങ്ങൾക്ക് സംഭവിച്ചതുപോലെ അലംഭാവത്തോടെ സമീപിക്ക ുന്നതിനു പകരം തികഞ്ഞ ഗൗരവത്തോടെയാണ് ഒന്നാം നാൾ മുതൽ കേരളം രോഗത്തെ സമീപിച്ചതെന്നതാണ് പ്രധാന ഘടകം.

നിപയിൽ നിന്നും കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയങ്ങളിൽ നിന്നും കിട്ടിയ അനുഭവങ്ങളും കാട്ടുതീ പൊലെ പടരുന്ന രോഗത്തോട് അതേവേഗത യിൽ പ്രതികരിക്കാൻ നമ്മെ സഹായിച്ചു. ഒരുപാട് മരണങ്ങൾ ഇതിനകം സംഭവിച്ചുകഴിഞ്ഞ ഇറ്റലിയേക്കാളും അമേരിക്കയേക്കാളു ം ആഴ്ചകൾക്ക് മുമ്പേ കൊറോണ എത്തിയിട്ടും നമുക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞു. പത്തനംതിട്ടയിൽ കൊറോണ ബാധിച്ച 80 വയസ്സ ുകാരൻ ലോകത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളിൽ പോലും രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്. കാരണം നമ്മുടെ ആരോഗ്യ സംവിധാന ങ്ങൾ ഓവർലോഡഡ് ആയിരുന്നില്ല. അതുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലെ മുഴുവൻ സജ്ജീകരണങ്ങളും ഈ ഒരു രോഗിയുടെ രക്ഷിക് കായി ഉപയോഗിക്കാൻ കഴിഞ്ഞു. കേരളം ആദ്യം സ്വീകരിച്ചത് കുറച്ചൊക്കെ നിയന്ത്രണങ്ങൾ വരുത്തി സാമ്പത്തിക മേഖലയ്ക്ക് പരിക്കു വരുത്താത്ത മിറ്റിഗേഷൻ (mitigation) എന്ന തന്ത്രമായിരുന്നു. എന്നാൽ അതിൽ നിൽക്കില്ലെന്ന് കണ്ടപ്പോൾ സപ്രഷൻ എന്ന് സമ്പൂർണ്ണ ലോക്​ഡൗണിലേക്ക് കേരളം നീങ്ങി. സ്വാഭാവികമായും വരുന്ന രണ്ട് മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പൂജ്യത്തിന് അടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണ വൈറസിൻറെ പുതിയ അവതാരം മനുഷ്യൻറെ പ്രതിരോധ സംവിധാനത്തിന് തികച്ചും പരിചയമില്ലാത്ത ഒന്നാണ്. അത്കൊണ്ട് തന്നെ കൊറോണക്ക് മുന്നിൽ മനുഷ്യൻ പൂർണമായും നിരായുധനുമാണ്.

മൂന്ന് വഴികളിലൂടെ മാത്രമേ ലോകത്തിൽ കൊറോണഭീതിക്ക് അവസാനമുണ്ടാവുകയുള്ളൂവെന്ന് ഇത് വരെയുള്ള ശാസ്ത്ര ചർച്ചകളിൽ നിന്ന് മനസ്സിലാക്കാവുന്നത്.

1. പ്രകൃതിയുടെ തീരുമാനം. എല്ലാ വൈറസുകളെയും പോലെ ജനിതകഘടനയിൽ വരുന്ന മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) കാലാന്തരത്തിൽ കൊറോണയെ നിരുപദ്രവകാരിയാക്കണം.
2. കൊറോണക്കെതിരെയുള്ള വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്തുക.
3. കുറെ പേരെ മരണത്തിന് കൊടുത്ത് ബാക്കി വരുന്നവർ പ്രതിരോധം ആർജ്ജിച്ചെടുക്കുക.

കൊറോണയുടെ മ്യൂട്ടേഷനുകൾ:
കൊറോണയിൽ ഗവേഷണം നടത്തുന്ന ബോസ്റ്റണിലെ ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ പീറ്റർ തീലൻ എന്ന മോളിക്കുലർ ജനറ്റിസ്റ്റ് പറയുന്നത് കൊറോണക്ക് ജനിതക മാറ്റങ്ങൾ വരുന്നുണ്ട്, പക്ഷേ വളരെ വേഗത്തിലല്ല എന്നാണ്. ഈ തിരിച്ചറിവിന് ഗുണവും ദോഷവുമുണ്ട്. ഇതിൻറെ ഗുണമാണ് മറ്റൊരു കൊലയാളി വൈറസായ ഇൻഫ്ലൂവൻസയെ പോലെ വർഷംതോറും വേഷം മാറിവന്ന് കൊറോണ മരണങ്ങൾ തുടർകഥയാവുകയില്ല എന്നത്. അത്കൊണ്ട് തന്നെ ഒരൊറ്റ വാക്സിൻ തരുന്ന പ്രതിരോധം തന്നെ കാലങ്ങളോളം നമ്മെ രക്ഷിക്കും. മ്യൂട്ടേഷൻ പതുക്കെയാണെന്നതിൻറെ ദോഷവശമാണ് പരിണമിച്ച് പരിണമിച്ച് വൈറസിൻറെ തീവ്രത പ്രകൃത്യാ കുറഞ്ഞ് കിട്ടാൻ കാലങ്ങളെടുക്കുമെന്നത്, അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം പനിമരണങ്ങൾ മൂർധന്യത്തിലെത്തുന്ന ഈ വരുന്ന മഴക്കാലത്തും ശൈത്യത്തിലും കൊറോണയുടെ ആക്രമണം ഇപ്പോഴുള്ളതിനേക്കാൾ തീവ്രമാകുമെന്ന് നാം ഭയന്ന് തയാറെടുക്കലാണ് ഉചിതമായിരിക്കുക. ഇത് വരെ കൊറോണ കൂടുതൽ പരിക്കുണ്ടാക്കിയിരിക്കുന്നത് തണുപ്പുള്ള രാജ്യങ്ങളിലാണെന്നും അത്തരം കാലാവസ്ഥ ഇവിടെ വരാനിരിക്കുന്നതേയുള്ളുവെന്നും നാമോർക്കണം.

കൊറോണക്കെതിരെയുള്ള വാക്സിനുകളും മരുന്നുകളും:
ദ ഗാർഡിയൻ ദിനപത്രത്തിൽ മാർച്ച് 27ന് വന്ന റിപോർട്ടനുസരിച്ച് ഏകദേശം 35 കമ്പനികൾ കൊറോണക്കെതിരായ വാക്സിനുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് ബോസ്റ്റണിലെ മോഡേണ എന്ന കമ്പനിയാണ്. സാധാരണ വാക്സിനിലെ പോലെ കോവിഡ്​ 19 വൈറസിൻറെ കോശത്തെ മൊത്തമായോ ചില ഘടകങ്ങളെ മാത്രമായോ വാക്സിനായി ഉപയോഗിക്കുന്നതിന് പകരം വൈറസിൻറെ ഘടകങ്ങൾ ഉത്പാദിപ്പിക്കാനുള്ള കോഡ് മാത്രമായ mRNA കുത്തിവെക്കുന്ന ഏറ്റവും സുരക്ഷിതവും നൂതനവുമായ ടെക്നോളജിയാണ് മോഡേണ ഉപയോഗിക്കുന്നത്. ഈ വാക്​സിൻ മാത്രമാണ് മനുഷ്യരിലെ ട്രയലിനായി തയാറായിരിക്കുന്നത്. എന്നാൽപോലും ഏറ്റവുമാദ്യം ഈ വാക്​സിൻ ആരോഗ്യപ്രവർത്തകർക്ക് പോലും ലഭ്യമാക്കാൻ പോലും ഈ വർഷം അവസാനം വരെ കാത്തിരിക്കണമെന്നാണ് മോഡേണ പറയുന്നത്.

വൈറസിനെ ചികിത്സിക്കാനുള്ള മരന്നുകളെന്ന പ്രതീക്ഷ:
മൊത്തത്തിൽ വൈറസുകൾക്കെതിരെ ഒരു മരുന്നും വലിയ ഫലം കാണിക്കാറില്ല. വർഷങ്ങളായി മനുഷ്യ ജീവനുകളെടുത്തു കൊണ്ടിരിക്കുന്ന മിക്ക വൈറസുകളും ഇപ്പോഴും ഫലപ്രദമായ മരുന്നുകളില്ലാതെ നാശകാരികളായി തുടരുകയാണെന്ന കാര്യം നാം മറക്കരുത്.

ചുരുക്കിപ്പറഞ്ഞാൽ വാക്​സിനുകളെ സംബന്ധിച്ച പ്രതീക്ഷക്ക് ചുരുങ്ങിയത് ഒരു വർഷത്തെ കാത്തിരിപ്പും മരുന്നുകൾ കൊറോണക്ക് അന്ത്യംകുറിക്കും എന്നതിന് വലിയ പ്രതീക്ഷയും നൽകേണ്ടന്നാണ് തോന്നുന്നത്.

മൂന്നാമത്തേത്​ എല്ലാ മനുഷ്യരും ഈ രോഗാണുവിൻെറ മുന്നിലൂടെ കടന്നുപോയി കുറേപേർ മരിക്കുകയും ബാക്കിയുള്ളവർ പ്രതിരോധം ആർജിച്ച് രക്ഷപ്പെടുകയുമെന്ന വഴി. അതായിരുന്നു ബ്രിട്ടൺ ശ്രമിച്ച് പിന്മാറിയ വഴി. ജനങ്ങളെ മുഴുവൻ കൊറോണക്ക് മുന്നിലേക്കിട്ട് കൊടുക്കുകയെന്ന തീരുമാനത്തിന് ബ്രിട്ടൻ വലിയ വില കൊടുത്ത് കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പോലും കൊറോണ ബാധിതനായി.

കേരളം തീരുമാനിച്ച പോലെ കർശനമായി പാലിക്കപ്പെടുന്ന ലോക്​​ഔട്ടുകൾ മാത്രമാണ് താൽക്കാലിക പരിഹാരമെന്ന് നമുക്ക് കാണാം. അപ്പോൾ ഈ ലോക്​ഔട്ട് തുറന്നാലെന്ത് സംഭവിക്കും? കൊറോണ ഭീഷണി പൂർണമായി വിട്ടുമാറിയെന്ന് നമുക്കെന്നാണ് ആശ്വസിക്കാൻ കഴിയുക?

കൃത്യമായ ഉത്തരം ലോക്​ഡൗൺ ലോകത്താദ്യമായി അവസാനിപ്പിച്ച ചൈനയിലെ ഹൂബേ പ്രവിശ്യയെയും ചൈനയുടെ മറ്റു ഭാഗങ്ങളെയും മൂന്നാഴ്​ച നിരീക്ഷിച്ചാൽ നമുക്ക് കിട്ടും. അത്ര ക്ഷമിക്കാൻ കഴിയാത്തവരുടെ കൂട്ടത്തിൽ ഞാനും പെടുന്നത് കൊണ്ടും ലോക്​ഡൗണിന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തെ നേരിടാനും നാം തയാറാകേണ്ടത് കൊണ്ടും ലഭ്യമായ ശാസ്ത്രവിവരങ്ങൾ വെച്ച് ഒരു മോഡൽ സമർപ്പിക്കുകയാണ്. വാക്​സിനും മരുന്നും സജ്ജമാകാത്തേടത്തോളം കാലം ഓരോ തവണ ലോക്​ഡൗൺ തുറക്കുമ്പോഴും മുമ്പത്തെ തീവ്രതയിലല്ലെങ്കിലും കൊറോണയുടെ പുതിയ അലകൾ പ്രത്യക്ഷപ്പെടാനാണ് സാധ്യത.
പുറകെ സർവ്വവ്യാപിയായല്ലെങ്കിലും ലോക്​ഡൗണും. മൊത്തം നാടിനെയും ബാധിക്കാതെ സെലക്ടീവായി ലോക്​ഡൗൺ ചെയ്യണമെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വേഗമുള്ള കൂടുതൽ എണ്ണം ടെസ്റ്റുകൾ ചെയ്യാനുള്ള ശേഷി നാം ആർജിക്കണം. തുടക്കം മുതലേ വലിയ ലോക്​ഡൗണില്ലാതെ, സാമ്പത്തികമേഖലക്ക് വലിയ പ്രഹരമേൽക്കാതെ കൊറോണയെ ജയിക്കാൻ ദക്ഷിണകൊറിയക്കും ജർമനിക്കും കഴിഞ്ഞത് ഈ തന്ത്രത്തിലൂടെയാണ്. വ്യാപകമായി ടെസ്റ്റ് ചെയ്യുകയെന്ന ദക്ഷിണകൊറിയൻ മോഡൽ പിന്തുടരാനാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ Tedros Adhanom Ghebreyesus ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചത്. 2016ൽ ഒരൊറ്റ രോഗിയിൽ നിന്ന് MERS പടർന്ന് 38 മരണങ്ങളുണ്ടായതിലെ പാഠങ്ങൾ പെട്ടെന്ന് പോരാട്ട സജ്ജമാകാൻ ദക്ഷിണകൊറിയയെ സഹായിച്ചു.

മാർച്ച് 24 വരെ മൂന്ന് ലക്ഷം ആളുകളെയാണ് കൊറിയ ടെസ്റ്റ് ചെയ്​തത്. ഇത് ആളോഹരി വെച്ച് നോക്കുമ്പോൾ അമേരിക്കയുടെ നാല്പതിരട്ടിയാണ്. അത്കൊണ്ട് തന്നെ രോഗബാധികരെ തിരിച്ചറിയാതെ വിട്ട് പോകാനുള്ള സാധ്യത കുറയുകയും നമ്മുടെ നാട്ടിലെ പോലെ മുഴുവനാളുകളെയും വീട്ടിലടച്ചിടുന്നതിന് പകരം ടെസ്റ്റ് പോസിറ്റീവായവരെ മാത്രം നിശ്ചിത സമയത്തേക്ക് അടച്ചിട്ടാൽ മതിയെന്ന സൗകര്യവുമുണ്ടായി. ഹോസ്പിറ്റലിലേക്ക് ആളുകൾ മുഴുവൻ ഓടിക്കയറുന്നതിന് ഒഴിവാക്കാൻ 600 ടെസ്റ്റിംഗ് കേന്ദ്രങ്ങളും കാറിലിരുന്ന് തന്നെ ടെസ്റ്റിന് വിധേയമാകാവുന്ന 50 ഡ്രൈവ്ത്രൂ ടെസ്റ്റ് കേന്ദ്രങ്ങളും കൊറിയയിലുണ്ട്.
ക്വാറൻടൈനിലിരിക്കുന്നവർ പുറത്തിറങ്ങുന്നത് കണ്ടെത്താൻ കൊറോണ പോസിറ്റീവായവരുടെ മൊബൈൽ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും.

ലോക്​ഡൗൺ ശരിയായവിധം പാലിച്ചില്ലെങ്കിൽ ഈ മഹാമാരി ബാധിച്ചവരുടെ എണ്ണം ഇന്ത്യയിൽ ഏപ്രിൽ അവസാനത്തോടെ 100 മില്യൺ കവിയുമെന്നും ജുലൈ ആകുമ്പോഴേക്ക് 400 മില്യൺ കവിയുമെന്നും ഏറ്റവുമൊടുവിൽ അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവ്വകലാശാല Center for Disease Dynamics, Economics & Policy (CDDEP) എന്ന ആഗോള സംഘടന നടത്തിയ പഠനങ്ങളെ ആസ്​പദമാക്കി ഇന്ത്യയിൽ ഭാവിയെപ്പറ്റി പുറത്തുവിട്ട മോഡലിലെ കണക്കുകൾ പറയുന്നു.

പിന്നെ എന്താണ് ഈ ലോക ഡൗൺ കൊണ്ടുള്ള ഗുണം?
ഒന്നാമത്തെ ഗുണം ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഈ ശത്രുവിനെതിരെ കുറച്ച്​ തയാറെടുപ്പുകൾ ചെയ്യാൻ നമുക്ക് സാവകാശം കിട്ടുമെന്നതാണ്. ഈ സാവകാശം ഇല്ലാത്തതാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ ധാരാളം മരണങ്ങൾ സംഭവിക്കാൻ കാരണമായത്. ഇറ്റലിയിൽ ഈ കഴിഞ്ഞ ആഴ്​ച കൊണ്ട് വന്നത്ര രോഗികൾ കുറച്ച് മാസങ്ങളെടുത്താണ് വന്നിരുന്നതെങ്കിൽ കുറച്ചുകൂടി നല്ല ചികിത്സ കൊടുത്തു വലിയൊരു ശതമാനം ആളുകളെ രക്ഷിക്കാമായിരുന്നു. ആ സാവകാശമാണ് നമുക്ക് ലോക്​ഡൗണിലൂടെ കിട്ടുന്നത്.

ആ സാവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്ന് മാത്രം. ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യ പ്രവർത്തകർക്ക് വേണ്ട പി.പി കിറ്റുകളും മാസ്​കുകളും ഒരുക്കുക എന്നതാണ്. ആരോഗ്യപ്രവർത്തകർ കരുത്തോടെയുണ്ടെങ്കിൽ മാത്രമേ സമൂഹത്തെയും ആരോഗ്യത്തോടെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. വലിയ ഇൻവെസ്റ്റ്മ​െൻറ് വേണ്ടാത്ത ഈ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാനാവണം ഈ ലോക്​ഡൗണിൽ കിട്ടുന്ന സാവകാശം ഉപയോഗപ്പെടുത്തേണ്ടത്. അതുപോലെ പ്രധാനമാണ് കൂടുതൽ ആശുപത്രികളും ജീവൻരക്ഷാ സംവിധാനങ്ങളും കണ്ടെത്താൻ ഈ സാവകാശം ഉപയോഗപ്പെടുത്തണമെന്നത്. നമ്മുടെ അധികാരികൾ ലോക്​ഡൗൺ ഒരു ശാശ്വത പരിഹാരമല്ലെന്നും ഇനിയും രോഗാണു പഴയ തീവ്രതയോടെ തന്നെ തിരിച്ചുവരാമെന്നുമുള്ള ബോധത്തോടെ മുന്നൊരുക്കങ്ങൾ നടത്തുമെന്ന് പ്രത്യാശിക്കാം. അല്ലെങ്കിൽ വലിയ ദുരന്തങ്ങളായിരിക്കും ഫലം.

References;

1. https://medium.com/@tomaspueyo/coronavirus-the-hammer-and-the-dance-be9337092b56

2. https://www.washingtonpost.com/health/the-coronavirus-isnt-mutating-quickly-suggesting-a-vaccine-would-offer-lasting-protection/2020/03/24/406522d6-6dfd-11ea-b148-e4ce3fbd85b5_story.html
https://medium.com/@tomaspueyo/coronavirus-the-hammer-and-the-dance-be9337092b56

3. https://www.modernatx.com/modernas-work-potential-vaccine-against-covid-19

4. https://www.nytimes.com/2020/03/23/world/asia/coronavirus-south-korea-flatten-curve.html

5. https://cddep.org/covid-19/

Tags:    
News Summary - how many days will long the lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.