പ്രളയകാല പകര്‍ച്ചവ്യാധികളും പ്രതിരോധവും

കേരളം വലിയ പ്രളയത്തില്‍ നിന്ന്​ കരകയറിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും നടുക്കി ആര്‍ത്തലച്ചു വന്ന ദുരന്തത്തില്‍ പകച്ചുനില്‍ക്കുന്ന ജീവിതത്തെ തിരിച്ചു പിടിക്കാന്‍ രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, പുനര്‍നിർമാണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ആവശ്യമായി വരുന്നത്. ഇതില്‍ ഒന്നാം ഘട്ട രക്ഷാപ്രവര്‍ത്തനം ഏറക്കുറെ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പുനരധിവാസവും പുനര്‍നിർമാണവുമാണുള്ളത്. ഒന്നാം ഘട്ടത്തില്‍ എന്ന പോലെ തന്നെ രണ്ടാം ഘട്ടത്തിലും വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണ് ആരോഗ്യരംഗം. പ്രളയ പുനരധിവാസത്തി​​​െൻറ ഈ ഘട്ടത്തില്‍ സാംക്രമിക രോഗങ്ങളെ വളരെ കരുതലോടു കൂടി സമീപിക്കേണ്ടിയിരിക്കുന്നു.

പകര്‍ച്ചവ്യാധി വ്യാപനം അഞ്ച് ഘട്ടങ്ങളെ ആശ്രയിച്ചിരിക്കുന്നു
സ്ഥിരമായി കണ്ടുവരുന്ന അസുഖങ്ങള്‍

നിലവിലെ നമ്മുടെ സാഹചര്യം വിശകലനം ചെയ്താല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി ഒരു സാംക്രമിക തലത്തിലേക്ക് എത്തുകയും നിരവധി പേര്‍ മരണമടയുകയും ചെയ്തതായി കാണാം. അതുപോലെ, 2017 ല്‍ എലിപ്പനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയില്ലെങ്കിലും എല്ലാ വര്‍ഷവും ഇൗ രോഗം നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 2018 ല്‍ ആകട്ടെ കേരളത്തില്‍ തന്നെ ചില സ്ഥലങ്ങളില്‍ എലിപ്പനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈ വര്‍ഷം ഇതിനോടകം 520 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്​തിട്ടുണ്ട്. അതുകൊണ്ടുതന്നെ, പ്രളയാനന്തര കാലത്ത് എലിപ്പനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇതു കൂടാതെ, നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, മലമ്പനി, ക്ഷയരോഗം എന്നിവ കൂടിയ തോതിലും കോളറ, ചികുന്‍ഗുനിയ, ഡിഫ്തീരിയ, ചെള്ളുപനി, ജപ്പാന്‍ജ്വരം എന്നിവ താരതമ്യേന കുറഞ്ഞ തോതിലും പ്രളയാനന്തര കാലത്ത് കൂടുതല്‍ പേരെ ബാധിക്കാന്‍ സാധ്യത ഉണ്ട്.

●പ്രളയം മൂലം ഉണ്ടായ പാരിസ്ഥിതിക വ്യതിയാനങ്ങളാല്‍ വന്നേക്കാവുന്ന അസുഖങ്ങള്‍
പ്രളയം പോലുള്ള ദുരന്തങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ രോഗവ്യാപാനത്തിലും മാറ്റങ്ങള്‍ വരുത്തും. നമ്മുടെ നാട്ടില്‍ സാധാരണ കാണാത്ത രോഗങ്ങളായ പ്ലേഗ്, പേവിഷബാധ (റാബീസ്), വെസ്​റ്റ്​നൈല്‍ ഫീവര്‍, പക്ഷിപ്പനി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പൊതുജനാരോഗ്യരംഗത്തെ ശാസ്ത്രീയ പഠനങ്ങള്‍, പ്ലേഗ്, ചെള്ളുപനി തുടങ്ങിയവ ആണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും നമ്മുടെ സാഹചര്യത്തില്‍ പ്രാണിജന്യ രോഗങ്ങളില്‍ ഡെങ്കിപ്പനി, ചികുന്‍ഗുനിയ, ജപ്പാന്‍ജ്വരം എന്നിവയും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്​ എ, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. അതിനാല്‍തന്നെ അവയുടെ പ്രതിരോധവും അനിവാര്യമാണ്.
●മനുഷ്യ ആവാസ വ്യവസ്ഥയിലെ വ്യതിയാനം.
ക്യാമ്പുകൾപോലെ പ്രത്യേക സ്ഥലങ്ങളിലുള്ള ജനസാന്ദ്രതാ വർധന കാരണം (ഉദാഹരണം ക്യാമ്പുകള്‍) വെള്ളം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയുടെ മേല്‍ സമ്മർദം കൂടുകയും ആ ഇടങ്ങളിലെ ജനങ്ങളെ പുതിയ രോഗ ഹേതുക്കളിലേക്കും രോഗവാഹകരിലേക്കും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പുനരധിവാസ ക്യാമ്പുകളില്‍ ഉണ്ടായേക്കാവുന്ന പ്രധാന അസുഖങ്ങള്‍ വയറിളക്ക രോഗങ്ങള്‍, അഞ്ചാം പനി, ചിക്കന്‍ പോക്‌സ്, വില്ലന്‍ ചുമ, മലമ്പനി, ത്വഗ്​രോഗങ്ങള്‍ തുടങ്ങിയവ ആണ്.
●പൊതുജനാരോഗ്യ സേവനങ്ങളുടെ പരിമിതികള്‍.
ജലവിതരണ പൈപ്പ്‌ലൈന്‍, മലിനജല ഓടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതു വഴി ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും വരാനുള്ള സാധ്യത കൂടുന്നു. മലിനജലവുമായി നേരിട്ട് തുടര്‍ച്ചയായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍, ചെങ്കണ്ണ്, തൊണ്ട ചെവി മൂക്ക് എന്നിവിടങ്ങളിലെ അണുബാധ, കാലില്‍ വളംകടി തുടങ്ങിയവയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. പൊതുജനാരോഗ്യ സേവന സംവിധാനത്തിനുള്ള പരിമിതി കാരണം രോഗ പ്രതിരോധ നടപടികള്‍കൊണ്ട് തടയാവുന്ന രോഗങ്ങളായ (Vaccine Preventable Diseases) അഞ്ചാംപനി, വില്ലന്‍ചുമ, ക്ഷയരോഗം തുടങ്ങിയ രോഗങ്ങള്‍ക്കും വഴിവക്കാം.
●വ്യക്തിതല രോഗപ്രതിരോധത്തിലെ കുറവ്.
ഒരു ദുരന്തംമൂലം പോഷകാഹാരത്തിലുണ്ടായേക്കാവുന്ന കുറവു കാരണം ക്ഷയരോഗം, മലമ്പനി, രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചാംപനി, തുടങ്ങിയ രോഗങ്ങള്‍ സങ്കീര്‍ണതകളിലേക്ക്​ പോകാനുള്ള സാധ്യത കൂടുതലാണ്.
പ്രതിരോധ നടപടികൾ
ജലജന്യരോഗങ്ങള്‍ക്കും വയറിളക്ക രോഗങ്ങള്‍ക്കും ഉള്ള പ്രതിരോധം.
●പച്ചക്കറി, പഴവര്‍ഗങ്ങൾ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക.
●കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകംചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.
●പാകം ചെയ്യുമ്പോള്‍ ആഹാരത്തി​​​െൻറ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താന്‍ ശ്രദ്ധിക്കണം.
●ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസം ഇല്ലാതെ തന്നെ കഴിക്കാന്‍ ശ്രമിക്കണം. പാഴ്‌സല്‍ വാങ്ങിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.
●ഭക്ഷണം ശേഖരിച്ച് ​െവക്കേണ്ട അവസ്ഥ ഉണ്ടായാല്‍ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക.
●പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തരുത്.
●കൈശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് കൈകഴുകാന്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകുക (പ്രത്യേകിച്ചും ചെറിയ കുട്ടികള്‍).
●അടുക്കള വൃത്തിയായി സൂക്ഷിക്കുക.
●കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
●ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക.
ക്ലോറിനേഷന്‍ ചെയ്തതിനു ശേഷം വെള്ളം തിളപ്പിച്ച് 20 മിനിറ്റ് വെട്ടിത്തിളക്കാന്‍ അനുവദിക്കുക. ഈ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. വയറിളക്ക രോഗങ്ങളും കോളറ, ഹെപ്പറ്റൈറ്റിസ്​ എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിന്‍മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. ക്യാമ്പ്, വീട്, പൊതുസ്ഥലം തുടങ്ങിയവയുടെ പൊതുവില്‍ ഉള്ള വൃത്തിക്കും വലിയ പ്രാധാന്യം ഉണ്ട്.

Tags:    
News Summary - Flood Diseases and Remedies -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.