തുർക്കി മുന്നേറു​േമ്പാൾ യൂറോപ്പിന്​ മുറുമുറുപ്പ്​

സൂറിക്കി (സ്വിറ്റ്സർലൻഡ്)ൽനിന്നും പ്രസിദ്ധീകരിക്കുന്ന ഒരു കുട്ടിപ്പത്രമാണ് ബ്ലിക്ക്. ഏതാനും ദിവസം മുമ്പുള്ള അതി​െൻറ തലവാചകം അസാധാരണമായിരുന്നു. 2017 ഏപ്രിൽ 16ന് തുർക്കിയിൽ നടക്കുന്ന ഹിതപരിശോധനയിൽ പ്രസിഡൻറ് ഉർദുഗാനെ പരാജയപ്പെടുത്താനായി സ്വിറ്റ്സർലൻഡിലെ തുർക്കികൾ ‘നിഷേധ’ വോട്ട് രേഖപ്പെടുത്തണമെന്ന ആഹ്വാനമായിരുന്നു അത്. ഇത് തുർക്കിയെ ചൊടിപ്പിച്ചത് സ്വാഭാവികമാണ്. ഉടൻതന്നെ, തുർക്കിയുടെ വിദേശകാര്യ മന്ത്രാലയം അതിന് ചുട്ട മറുപടി നൽകി. തുർക്കിയുടെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിലുള്ള കടന്നുകയറ്റമെന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്.

‘ടാബ്ലോയിഡി’ലെ പരാമർശം ഉർദുഗാൻ അനുകൂലികൾക്ക് നല്ലൊരു പ്രചാരണോപാധിയായി മാറി. ദേശാഭിമാനികളായ തുർക്കികൾ തങ്ങളുടെ  നേതാവിനുപിന്നിൽ രാജ്യസ്നേഹത്തോടെ അണിനിരക്കാൻ ഇത് പ്രേരകമാകുമെന്നവർ പ്രഖ്യാപിച്ചു. 2016ലെ അട്ടിമറിശ്രമത്തിന് പിന്നിലുണ്ടായിരുന്ന അമേരിക്കയും യൂറോപ്യൻ യൂനിയനും തുർക്കിയെ അലോസരപ്പെടുത്താൻ അവസരം കാത്തിരിക്കുകയാണെന്നും യഥാർഥത്തിൽ യൂറോപ്പി​െൻറ ശത്രുത ഉർദുഗാനോടല്ലെന്നും അവർ തുർക്കിയെയും ഇസ്ലാമിനെയും പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണെന്നും ആരോപിക്കപ്പെട്ടു.

ജർമനിയും നെതർലൻഡും ഇപ്പോൾ സ്വിറ്റ്സർലൻഡും ഡെന്മാർക്കും അങ്ങനെ യൂറോപ്യൻ രാഷ്ട്രങ്ങൾ ഒന്നൊന്നായി പയ്യെപ്പയ്യെ ഉർദുഗാനെതിരെ കരുനീക്കങ്ങൾ നടത്തുന്നത് ബോധപൂർവമായൊരു  പടനീക്കത്തി​െൻറ ഭാഗമാണെന്നല്ലാതെ വിലയിരുത്തപ്പെടുക സാധ്യമല്ല. 2002 മുതൽ തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രിപദം അലങ്കരിച്ച റജബ് ത്വയ്യിബ് ഉർദുഗാൻ 2014ലാണ് പ്രസിഡൻറ് പദവിയിലെത്തുന്നത്. ഒാരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തി​െൻറ ജനപിന്തുണ കൂടിക്കൂടി വന്നത് നിരീക്ഷകരെ ^പ്രത്യേകിച്ചും യൂറോപ്യൻ യൂനിയനിലെ അംഗരാഷ്ട്രങ്ങളെ^ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്!

ൈസന്യത്തിനും ന്യായാധിപന്മാർക്കും ഭരണകൂടത്തിനുമേൽ അസാധാരണ സ്വാധീനവും നിയന്ത്രണവുമുണ്ടായിരുന്ന രാജ്യമാണ് തുർക്കി. പട്ടാള അട്ടിമറികളിലൂടെ ഭരണകൂടങ്ങൾ തകരുകയെന്നത് തുർക്കിയുടെ പതിവുശൈലിയാണ്. ഇസ്തംബൂളി​െൻറ മേയറായിരിക്കെ,1988ൽ പട്ടാള അട്ടിമറിക്ക് ഉർദുഗാനും കരുവായിട്ടുണ്ട്. ആയിടെ, പ്രസംഗത്തിനിടയിൽ ഒരു ഇസ്ലാമികഗാനം ആലപിച്ചതിന് അദ്ദേഹത്തെ സൈന്യം തടവിലിടുകയുമുണ്ടായി. കമാൽ അത്താതുർക്കിലൂടെ തുർക്കിക്ക്  സിദ്ധിച്ച മതനിരപേക്ഷത പാശ്ചാത്യരെ മുഴത്തിനുമുഴമായി അനുകരിക്കുകയെന്നതായിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തി​െൻറ കാര്യത്തിൽപോലും അവർ പാശ്ചാത്യരെ അന്യൂനമായി അനുകരിച്ചുവന്നു. ഇൗയൊരു പശ്ചാത്തലത്തിൽ വളരെ അവധാനതയോടെയാണ് ഉർദുഗാൻ ഭരണത്തിൽ ത​െൻറ ചുവടുകളുറപ്പിച്ചത്.

2002 മുതൽ 2014 വരെ പ്രധാനമന്ത്രിപദം അലങ്കരിച്ച കാലത്ത് ഉർദുഗാൻ ശ്രദ്ധപതിപ്പിച്ചത് തുർക്കിയുടെ സാമ്പത്തിക പരാധീനതകൾ പരിഹരിക്കാനായിരുന്നു. അങ്ങനെ, ഋണബാധ്യതകളിൽനിന്ന് തുർക്കി സ്വതന്ത്രമായി. ഏറ്റവും ഉയർന്ന വാർഷിക വരുമാനമുള്ള രാഷ്ട്രങ്ങളുടെ മുൻനിരയിൽ തുർക്കി സ്ഥാനം നേടി. സൈനികരംഗത്തും അവർ യൂറോപ്യൻ രാഷ്ട്രങ്ങൾക്കിടയിൽ തലയുയർത്തിനിന്നു. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കൈവരുകയും കയറ്റുമതിരംഗത്ത് തുർക്കി മേൽക്കോയ്മ സ്ഥാപിക്കുകയും ചെയ്തു. ഇതോടൊപ്പം അയൽപക്ക രാഷ്ട്രങ്ങളുമായി തുർക്കിയുടെ ബന്ധം മെച്ചപ്പെട്ടു. അയൽപക്കങ്ങളോട് ‘പ്രശ്നരഹിത’ (Zero problems) സമീപനമെന്നതായിരുന്നു തുർക്കിയുടെ നയം.

ജനാധിപത്യ മാർഗങ്ങളിലൂടെ തുർക്കി കൈവരിച്ച സാമ്പത്തിക^സൈനിക നേട്ടങ്ങളാണ് ഉർദുഗാ​െൻറ ജസ്റ്റിസ് ആൻഡ് ഡെവലപ്മ​െൻറ് പാർട്ടിക്ക് ഭരണരംഗത്ത് പുതിയ പരിഷ്കരണങ്ങൾക്ക് അവസരം നൽകിയത്. പ്രസിഡൻറിന് ‘ഭരണനിർവഹണാധികാരം’ നൽകാനായി 2015 നവംബറിൽ നടത്തിയ ഹിതപരിശോധനയിൽ തുർക്കിയിൽ ഉർദുഗാൻ 50 ശതമാനം വോട്ട് നേടിയപ്പോൾ യൂറോപ്പിലെ പ്രവാസികളായ തുർക്കികൾക്കിടയിൽ 62 ശതമാനം വോട്ടുകൾക്ക് അദ്ദേഹം അർഹനായി. ഇതൊന്നുംതന്നെ യൂറോപ്യൻ രാഷ്ട്രങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളായിരുന്നില്ല. ഉർദുഗാൻ ത​െൻറ വിജയോപാധിയായി സാമ്പത്തിക^നീതിന്യായ രംഗങ്ങളിൽ ഇസ്ലാമിക ചലനങ്ങൾ ദൃശ്യമാക്കിയെന്നത് നിസ്സാര കാര്യമായിരുന്നില്ല.

അമേരിക്കയും യൂറോപ്യൻ യൂനിയനും ഉർദുഗാ​െൻറ ചലനങ്ങൾ സംശയദൃഷ്ട്യാ വീക്ഷിക്കുകയായിരുന്നു. എന്നാൽ, ഉർദുഗാനാകെട്ട, നിർഭീതനായി നിലകൊണ്ടു. ഇസ്രായേലുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഉർദുഗാൻ 2008^2009ലെ ഗസ്സ ആക്രമണത്തിനുശേഷം ദാവോസിൽ (Davos) ചേർന്ന വേൾഡ് ഇക്കണോമിക്സ് ഫോറം മീറ്റിങ്ങിൽ ഇസ്രായേലി​െൻറ പ്രസിഡൻറായിരുന്ന ഷിമോൺ പെരസിനെ ‘ഘാതകൻ’  എന്നുവിളിച്ച് പരസ്യമായി അധിക്ഷേപിക്കുകയുണ്ടായി. ഇത് പാശ്ചാത്യ രാഷ്ട്രങ്ങളിൽ അമ്പരപ്പുളവാക്കി. തുർക്കിയുടെ ‘മാവി മർമര’ (Mavi marmara) എന്ന കപ്പൽക്കൂട്ടം ഗസ്സയിലേക്ക് സഹായവുമായി ചെന്നതും നെതന്യാഹുവി​െൻറ ഇസ്രായേൽ സേന അതിനുനേരെ നിഷ്ഠുരമായി വെടിയുതിർത്തതുമൊക്കെ ചരിത്രത്തി​െൻറ ഭാഗമാണ്. ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ഇസ്രാേയൽ അംബാസഡറെ തുർക്കി പുറത്താക്കുകയുമുണ്ടായി. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ബന്ധം വഷളായി. ഇത് പറഞ്ഞുതീർത്ത് അനുരഞ്ജനമുണ്ടായത് കഴിഞ്ഞവർഷം മാത്രമാണ്. ഇതൊക്കെ മനസ്സിൽവെച്ചു കൊണ്ടാകണം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൺ തുർക്കിക്ക്  യൂറോപ്യൻ യൂനിയനിലെ അംഗത്വത്തിനായി 3000ാം ആണ്ടുവരെ കാത്തിരിക്കേണ്ടിവരുമെന്ന് പ്രതികരിച്ചത്.

എന്നാൽ, ഇതുെകാണ്ടൊന്നും ഉർദുഗാൻ കുലുങ്ങുകയുണ്ടായില്ല. ജനപിന്തുണയോടുകൂടി അദ്ദേഹം ഒാരോ കടമ്പയും മറികടന്നുകൊണ്ടിരുന്നു. അതിലേറെ പ്രധാനപ്പെട്ടതായിരുന്നു  ഫത്ഹുല്ല ഗുല​െൻറ മേൽവിലാസത്തിൽ സി.െഎ.എ നടത്തിയ അട്ടിമറിശ്രമം. അതും പരാജയപ്പെട്ടതോടെ അമേരിക്കയും യൂറോപ്യൻ യൂനിയനും പത്തിതാഴ്ത്തി പിൻവാങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

‘അറബ് വസന്ത’ത്തെയും ഇൗജിപ്തിലെ ബ്രദർഹുഡ് ഭരണത്തെയും തുർക്കി സ്വാഗതം ചെയ്തിരുന്നു. സൗദി അറേബ്യയുമായും ഖത്തർ, ബഹ്റൈൻ എന്നീ രാഷ്ട്രങ്ങളുമായും അവർ ബന്ധങ്ങൾ മെച്ചപ്പെടുത്തി. എന്നാൽ, അതേസമയംതന്നെ ഇറാനെതിരെ അമേരിക്ക കൈക്കൊണ്ട ഉപരോധ നടപടികളെ ഉർദുഗാൻ വിമർശിക്കുകയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അങ്ങനെ മേഖലയിൽ സാംസ്കാരികമായ ഒൗന്നത്യത്തോടെ തലയുയർത്തിനിൽക്കാൻ തുർക്കിയെ പ്രാപ്തമാക്കുന്ന ശ്രമങ്ങൾക്കിടയിലാണ് ഇപ്പോൾ യൂറോപ്യൻ യൂനിയൻ രാഷ്ട്രങ്ങൾ ഉർദുഗാനെ അലോസരപ്പെടുത്താൻ മെനക്കെടുന്നത്.

ശത്രുക്കളെ ചെറുക്കുന്നതോടൊപ്പം പശ്ചിമേഷ്യയിലെ രാഷ്ട്രങ്ങൾക്കിടയിലുള്ള ഭിന്നതകൾ അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്ന നയമാണ് ഉർദുഗാൻ സ്വീകരിക്കുന്നത്. മഹത്തായൊരു ചരിത്ര പാരമ്പര്യമുള്ള തുർക്കി അതി​െൻറ മത^സാംസ്കാരിക മൂല്യങ്ങൾ വീണ്ടെടുക്കുന്നതിലൂടെ വീണ്ടും ലോകനേതൃത്വം കൈയേൽക്കാൻ പ്രാപ്തമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഇതുകൊണ്ടായിരിക്കണം, ജസ്റ്റിസ് ആൻഡ് ഡെവലപ്മ​െൻറ് പാർട്ടിയുടെ ജനറൽ കോൺഗ്രസിൽ യുവാക്കളെ സംബോധന ചെയ്തുകൊണ്ട് 2023 വരെ കാത്തിരിക്കാൻ ആഹ്വാനം ചെയ്തത്. അപ്പോഴേക്കും തുർക്കി ഒരു മഹത്തായ രാഷ്ട്രവും മഹദ്ശക്തിയുമായി മാറുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

കമാൽ അത്താതുർക്ക് ആധുനിക തുർക്കിക്ക്  അടിത്തറപാകിയത് 1923ലായിരുന്നുവല്ലോ. അതി​െൻറ 100ാം വാർഷികമാണ് 2023. അത്താതുർക്ക് തുർക്കിക്ക് ഉസ്മാനിയ ഖിലാഫത്തി​െൻറ പാരമ്പര്യം നിഷേധിക്കുകയായിരുന്നു. അദ്ദേഹം തുർക്കിയെ പാശ്ചാത്യവത്കരിക്കുകയും ശീതയുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ, ഉർദുഗാൻ പാശ്ചാത്യ വിധേയത്വം അടർത്തിമാറ്റുന്നതിലൂടെ തുർക്കിയുടെ ഉന്നതമായ പാരമ്പര്യവും ലോകനേതൃത്വവും തിരിച്ചുപിടിക്കാനുള്ള യത്നത്തിലാണ്. ഭീഷണികളെ ചങ്കൂറ്റത്തോടെ നേരിടാനുള്ള ത്രാണി പ്രകടിപ്പിച്ചുകൊണ്ട് ഇസ്ലാമിക നാഗരികതയുടെ കേന്ദ്രസ്ഥാനമലങ്കരിക്കാൻ പ്രാപ്തമായ, അതേസമയം പാശ്ചാത്യ നാഗരികതക്കുകൂടി സ്വീകാര്യമായൊരു കേന്ദ്രശക്തിയായി തുർക്കിയെ രംഗത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നുവേണം കരുതാൻ. ഇതിന് തടയിടാതെ അടങ്ങിയിരിക്കാൻ അമേരിക്കേക്കാ യൂറോപ്യൻ യൂനിയൻ രാഷ്ട്രങ്ങൾക്കോ സാധിക്കുന്നതെങ്ങനെയാണ്?

Tags:    
News Summary - Europe whine when turky go forward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.