കോടതി വിധി വൈവിധ്യങ്ങളെ നിരാകരിക്കു​േമ്പാൾ

സ്​കൂൾ നിശ്ചയിച്ച യൂനിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്ന് സ്കൂള്‍ മാനേജ്മ​ ​െൻറിനോട് ഉത്തരവിടാനാവില്ലെന്ന്​ ഇൗയിടെ ഹൈ​കോടതി വ്യക്​തമാക്കിയത്​ ചില ചോദ്യങ്ങൾ ഉയർത്തുന്നു. മതപരമായ കാ ര്യങ്ങള്‍ ആപേക്ഷിക അവകാശത്തി​​​െൻറ ഗണത്തിലാണ് വരുന്നതെന്ന് പറഞ്ഞ കോടതി മഫ്തയും ഫുൾസ്​ലീവും ധരിച്ചുകൊണ്ട് പ്രസ്തുത വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസിലിരിക്കാമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ആ സ്​കൂളിന ാണെന്നാണ്​ തിരുവനന്തപുരത്തെ രണ്ട്​ മുസ്​ലിം വിദ്യാർഥിനികൾ നൽകിയ ഹരജിയിൽ കോടതി ഉത്തരവിട്ടത്. സ്കൂള്‍ നിര്‍ദ േശിക്കുന്ന വസ്ത്രരീതി പാലിക്കാമെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അവിടെ തുടരാന്‍ തടസ്സമില്ലെന്നും വിധിയിൽ വ്യക് തമാക്കിയിട്ടുണ്ട്​. . മറിച്ച് സ്കൂള്‍ മാറണമെങ്കില്‍ ഹരജിക്കാര്‍ക്ക് ടി.സി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 വകവെച്ചു നല്‍കുന്ന മതവിശ്വാസം പാലിക്കാനുള്ള അവകാശത്തിനേക്കാള്‍ മുന്‍ഗണന സ്ഥാപനത്തി​​​െൻറ നടത്തിപ്പിനായുള്ള അവകാശം വകവെച്ച് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (g) ആണ് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് വിധി.

2017ലെ ബിഹാർ ആശാറാണി കേസിലെ വ്യക്തിയുടെ അവകാശങ്ങള്‍ അതിനേക്കാള്‍ വലിയ പൊതുതാൽപര്യങ്ങള്‍ക്ക് മുന്നില്‍ മാറിനില്‍ക്കേണ്ടതാണെന്ന വിധി മുന്‍നിര്‍ത്തിയാണ് സ്കൂളിന്​ അനുകൂലമായി കോടതിയുടെ നിരീക്ഷണങ്ങള്‍. കാലങ്ങളായി നിലനില്‍ക്കുന്ന പൊതുതാൽപര്യങ്ങ​ളെക്കാൾ വ്യക്തിയുടെ തിരഞ്ഞെടുപ്പിനെയും അവകാശങ്ങളെയും അങ്ങേയറ്റം പരിഗണിച്ച ഹാദിയ കേസും സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട നവ്തെജ് സിംഗ് ജോഹാര്‍ കേസുമെല്ലാം ഉള്ളപ്പോഴാണ്​ പൊതുതാൽപര്യങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒരു വിഷയത്തില്‍ വ്യക്തികളുടെ താൽപര്യങ്ങളെ നിരാകരിക്കുന്ന വിധിയുണ്ടായിരിക്കുന്നത്.

ഐക്യരാഷ്​ട്ര സഭയുടെ 1989ലെ അന്താരാഷ്​ട്ര ശൈശവ ഉടമ്പടിയിലെ പതിനാലാം വകുപ്പ് പ്രകാരം എല്ലാ രാഷ്​ട്രങ്ങളും ഒരു കുട്ടിയുടെ മതപരമായ അവകാശങ്ങളെ ബഹുമാനിക്കണമെന്നും അവരുടെ മതപരമായ അവകാശങ്ങൾ വകവെച്ചു നൽകണമെന്നും അനുശാസിച്ചിരിക്കുന്നുവെന്ന് നമുക്ക് കാണാം. ഇന്ത്യ 1992ല്‍ ഇൗ ചാർട്ടറിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യമായതിനാൽ തന്നെ കുട്ടികളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് രാഷ്​ട്രത്തി​​​െൻറ കടമയാണ്. അന്താരാഷ്​ട്ര ബാലാവകാശങ്ങൾക്ക് വിരുദ്ധമായ ഒരു കാര്യമാണ്​ ഈ കോടതിവിധിയിലൂടെ ഉണ്ടാകാന്‍ പോകുന്നത്. 1997ലെ രാജസ്ഥാന്‍ സർക്കാറിനെതിരായ യ വിശാഖ കേസില്‍ അന്താരാഷ്​ട്ര നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് സുപ്രീംകോടതി അഭിപ്രായം പറയുകയുണ്ടായി. രാജ്യത്ത് ഏതെങ്കിലും നിയമങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ അവ നടപ്പാക്കാന്‍ അന്താരാഷ്​ട്ര നിയമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന വാദമാണ് സുപ്രീം കോടതി മുന്നോട്ടുവെച്ചത്. അത്തരം അന്താരാഷ്​ട്ര നിയമങ്ങള്‍ നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയോട് യോജിച്ചതാവണം എന്നുമാത്രമാണ് കോടതി നിരീക്ഷിച്ചത്​.

രണ്ട് വിദ്യാര്‍ഥിനികളുടെ വ്യക്തിപരമായ അവകാശം മാത്രമായി വളരെ ഇടുങ്ങിയ വീക്ഷണത്തിലൂടെയാണ് കോടതി ഹരജിക്കാരുടെ ആവശ്യത്തെ കണ്ടത്. എതിര്‍കക്ഷിയായ സ്കൂളി​​േൻറത് സമാനമായ പൊതുതാൽപര്യം ഹരജിക്കാരുടെ കാര്യത്തിലും നിലനില്‍ക്കുന്നുണ്ട് എന്ന് നമുക്ക് കാണാം. സ്കൂളുകളിലും മെഡിക്കല്‍ എൻട്രന്‍സ് പരീക്ഷയിലും മറ്റും മഫ്തയും ഫുള്‍ സ്ലീവും ധരിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സമരങ്ങളും കഴിഞ്ഞ കുറെ കാലമായി കേരളത്തിൽ ഉയരുന്നുണ്ട്​. കഴിഞ്ഞ എത്രയോ കാലമായി മുസ്​ലിം വിദ്യാർഥിനികൾ മഫ്തയുടെയും ഫുൾ സ്ലീവ് വസ്ത്രത്തി​​​െൻറയും പേരിൽ കേരളത്തിലെ പല സ്കൂളുകളിലും കോളജുകളിലും വിവേചനം നേരിടുന്നുണ്ട് എന്നത് വസ്തുതയാണ്. കേരളത്തിന് പുറത്തു കടന്നാൽ വിവേചനത്തി​​​െൻറ ഭീകരത പിന്നെയും വർധിക്കുന്നു. 2016ല്‍ അഖിലേന്ത്യ മെഡിക്കല്‍ എൻട്രൻസ്​ എക്സാമില്‍ തലമറയ്​ക്കുന്നതിനും ഫുള്‍ സ്ലീവ് ധരിക്കുന്നതിനുമെതിരായ സി.ബി.എസ്.ഇയുടെ സർക്കുലറിനെ തുടർന്നുണ്ടായ അംന ബിന്‍ത് ബഷീര്‍ കേസില്‍ കേരള ഹൈ​കോടതി തന്നെ തട്ടം ധരിക്കല്‍ മതത്തി​​​െൻറ അവിഭാജ്യ ഘടകമാണെന്ന് കണ്ടെത്തുകയുണ്ടായി.

ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തി​​​െൻറ അവിഭാജ്യ ഘടകമായി കോടതിതന്നെ കണ്ടെത്തിയ ഒരു വസ്തുതയെ മാറ്റിനിര്‍ത്തി അതിനെക്കാള്‍ വിശാലമായ പൊതുതാൽപര്യമായി ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ്​ കോടതി. തട്ടവും ഫുള്‍സ്ലീവ് ഷര്‍ട്ടും യൂനിഫോമായി ധരിക്കല്‍ സ്ഥാപനത്തി​​​െൻറ സുഗമമായ നടത്തിപ്പിനെ എങ്ങനെയാണ്​ ബാധിക്കുകയെന്ന് വിധിയിലെവിടെയും വിശദീകരിച്ചിട്ടില്ല. ദേശീയഗാനം ആലപിക്കുമ്പോൾ യഹോവ സാക്ഷി വിശ്വാസികളായ വിദ്യാര്‍ഥികള്‍ക്ക് മൗനം അവലംബിക്കാൻ അനുമതി നല്‍കിയ ബിജോ ഇമ്മാനുവല്‍ കേസും ശനിയാഴ്ച പുണ്യ ദിവസം ആയതിനാൽ തങ്ങൾക്ക് പകൽ എസ്.എസ് എൽ.സി പരീക്ഷ എഴുതാൻ കഴിയില്ലെന്നും സമയമാറ്റം അനുവദിക്കണമെന്നും ആവശ്യപ്പെട്ട സെവൻത് ഡേ അഡ്വൻറിസ്​റ്റ്​ വിഭാഗക്കാരുടെ കേസിലും മതസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും നമ്മുടെ രാജ്യത്തി​​​െൻറ വൈവിധ്യത്തെ അംഗീകരിക്കുന്നതുമായ വിധികള്‍ കോടതികളില്‍നിന്ന്​ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും സ്വകാര്യ സ്കൂളുകളില്‍ യൂനിഫോം നിര്‍ദേശിക്കുമ്പോള്‍ ചിലര്‍ ഹിജാബ് ധരിക്കുന്നതുമൂലം സ്ഥാപനം ഉദ്ദേശിക്കുന്ന ഏകത നഷ്​ടപ്പെടുന്നു എന്നതാണ് പ്രശ്നമെങ്കില്‍ വൈവിധ്യങ്ങളെ കുറിച്ചും മതസ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള നമ്മുടെ ധാരണക്കുറവുകള്‍ കൂടി ഈ കേസ് വെളിപ്പെടുത്തുന്നു.

ഈ വിഷയത്തിൽ അത്രയേറെ ശ്രദ്ധിക്കപ്പെടാതിരുന്നതും എന്നാൽ, സുപ്രധാനവുമായ ഒരു വിധി 2015 ഡിസംബറിൽ കേരള സംസ്ഥാന ബാലാവകാശ കമീഷനിൽനിന്ന് ഉണ്ടായിട്ടുണ്ട്. തളിപ്പറമ്പിലെ ഒരു വിദ്യാർഥിനി, തന്നെ സ്കൂൾ കോമ്പൗണ്ടിനകത്ത് ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്നും അഴിച്ചുവെക്കാൻ നിർബന്ധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ കേസെടുക്കുകയുണ്ടായി. കേസിൽ സ്കൂളിൽ മഫ്ത ധരിക്കാൻ പരാതിക്കാരിക്ക് ഒരു തടസ്സവുമില്ലെന്ന് സ്കൂൾ അധികൃതർ ബോധിപ്പിച്ചെങ്കിലും വിധിപറയവെ കേരള സർക്കാറിനോടും വിദ്യാഭ്യാസ വകുപ്പിനോടും ചില നടപടികളെടുക്കാൻ അന്നത്തെ കമീഷൻ മെംബര്‍ ആവശ്യപ്പെട്ടു. 2005ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ പതിനഞ്ചാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ കേരളത്തിലെ സ്കൂളുകളിൽ മുസ്​ലിം മതവിഭാഗത്തിൽപെടുന്ന വിദ്യാർഥിനികൾക്ക് അവരുടെ സ്ഥാപനത്തി​​​െൻറ യൂനിഫോമിനോട് ചേർന്ന നിറത്തിലുള്ള ശിരോ വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്​ടർ, സെക്രട്ടറി എന്നിവരോട് പ്രസ്തുത വിധിയിലൂടെ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ മതപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്താൻ പറഞ്ഞ കമീഷൻ അറുപത് ദിവസത്തിനകം മേൽ പുറപ്പെടുവിച്ച ഉത്തരവിൻ മേൽ എടുത്ത നടപടികൾ കമീഷനെ അറിയിക്കാനും ഉത്തരവിടുകയുണ്ടായിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച ബാലാവകാശങ്ങളെ കുറിച്ച അന്താരാഷ്​ട്ര ഉടമ്പടിയും അതിനോട് നമ്മുടെ രാജ്യത്തിനുള്ള പ്രതിബദ്ധതയെ കുറിച്ചുമെല്ലാം സൂചിപ്പിച്ചായിരുന്നു കമീഷ​​​െൻറ വിധി

Tags:    
News Summary - Court Order Refuses to Verities - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.