?????? ??????, ?????? ?????????

കോൺഗ്രസും ബി.ജെ.പിയും മുസ്​ലിംകളും

1977ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി ജയിച്ചിരുന്നെങ്കിൽ അത്​ അടിയന്തരാവസ്​ഥക്ക്​ ലഭിക്കുന്ന ജനങ്ങളുടെ അ ംഗീകാരമാകുമായിരുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ ​നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ ഇതുമാ യി അതിനെ എങ്ങനെ തുലനപ്പെടുത്താൻ കഴിയും. മോദിയുടെ ബാക്കിപത്രം പരാജയങ്ങളുടെ പട്ടികയാണ്​. സമ്പദ്​ മേഖലയുടെ തകർ ച്ച, കർഷക ദുരിതം, കടുത്ത തൊഴിലില്ലായ്​മ, നോട്ടുനിരോധനം എന്ന പേടിസ്വപ്​നം, ജി.എസ്​.ടി, പൊതുസ്​ഥാപനങ്ങളെ ഞെക് കിക്കൊല്ലൽ എന്നിങ്ങനെ ഇത്​ നീളുന്നു.

മോദിയുടെ ഭരണത്തിൽ സാമുദായിക ധ്രുവീകരണത്തിനായി കൊണ്ടുപിടിച്ച ശ് രമങ്ങൾ നടക്കുന്നത്​ ഇതിനെക്കാളെല്ലാം ഭീകരമാണ്​. അവയാക​െട്ട, കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുമില്ല. ഗോഹത്യയുടെ പ േരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ, ദലിത്​ കൂട്ടക്കൊല, ലവ്​ ജിഹാദി​​െൻറ പേരിൽ മുസ്​ലിംകളും ദലിതുകളും നേരിടുന്ന പീഡനം, വിചാരണയില്ലാതെ മുസ്​ലിംകളെ ജയിലിൽ പാർപ്പിക്കൽ തുടങ്ങി ഇൗ പട്ടികയും നീളുന്നു.

വെറുപ്പി​​െൻറയും പ്ര തികാരത്തി​​െൻറയും ചേരുവകളായിരുന്നില്ല രാജ്യത്തെ അടിയന്തരാവസ്​ഥയിലേക്ക്​ നയിച്ച ഘടകങ്ങളുടെ പ്രചോദനം. കിഴക ്കി​​െൻറയും പടിഞ്ഞാറി​​െൻറയും ആശയങ്ങളുടെ പ്രവാഹം ഇന്ദിര ഗാന്ധിക്ക്​ ആഭ്യന്തരമായും വൈദേശികമായും ഏറ്റ കനത്ത പ്രഹരമായിരുന്നു.

എഴുപതുകൾ പടിഞ്ഞാറിന്​ നല്ല കാലമായിരുന്നില്ല എന്നോർക്കുക. ആഗോള സാഹചര്യങ്ങൾക്ക്​ വിരു ദ്ധമായി ഇന്ദിര കോൺഗ്രസിനെ പിളർക്കുകയും ബംഗ്ലാദേശി​​െൻറ വിമോചന പോരാട്ടത്തിൽ സോവിയറ്റ്​ യൂനിയനെ മുറുകെപ്പിടിക്കുകയും ചെയ്​തു. സി.പി.​െഎ നേതാവ്​ എസ്​.​എ. ഡാ​െങ്ക, കമ്യൂണിസ്​റ്റ്​ അനുഭാവമുള്ള കേന്ദ്രമന്ത്രി മോഹൻ കുമാരമംഗലം, ഇടത്​ ചായ്​വുള്ള സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പി.എൻ. ഹക്​സർ തുടങ്ങിയവരായിരുന്നു ഇന്ദിരയുടെ ഉപദേശകർ. ജയപ്രകാശ്​ നാരായണി​​െൻറ 1974ലെ ബീഹാർ പ്രസ്​ഥാനത്തോട്​ ആഗോള വലതുപക്ഷവും ഇന്ത്യയിൽ അവരെ പിന്തുണക്കുന്നവരും ചേർന്നുനിന്നു. മുതിർന്ന ആർ.എസ്​.എസ്​ നേതാവായിരുന്ന നാനാജി ദേശ്​മുഖ്​ ആയിരുന്നു പ്രസ്​ഥാനത്തി​​െൻറ ബുദ്ധികേന്ദ്രം.

തനിക്കെതിരെ നിന്ന മാധ്യമങ്ങൾക്ക്​ ഇന്ദിര സെൻസർഷിപ് ഏർപ്പെടുത്തി. പാർലമ​െൻറിൽനിന്ന്​ അയോഗ്യയാക്കിയ അലഹബാദ്​ ഹൈകോടതി വിധി അവരെ ആകുലയാക്കിയില്ല. പകരം അടിയന്തരാവസ്​ഥ കൊണ്ടുവരാനാണ്​ ഇന്ദിര നടപടിയെടുത്തത്​.

1980ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ഹിന്ദുത്വത്തോട്​ ഇന്ദിര അൽപം രാജിയായതായി തോന്നുന്നു. സിഖ്​ തീവ്രവാദത്തോടുള്ള അവരുടെ വെറുപ്പ്​ ഇതോടൊപ്പം ചേർത്തുവായിക്കുക. 1982ലെ ജമ്മു തെരഞ്ഞെടുപ്പിൽ സാമുദായിക വികാരം തന്നെയാണ്​ ഇന്ദിര ഉപയോഗപ്പെടുത്തിയത്. ഇൗ അവസ്​ഥയിലാണ്​ ഒാപറേഷൻ ബ്ലൂസ്​റ്റാറിന്​ അവർ സന്നദ്ധയാവുന്നത്​. ഒടുവിൽ ഇൗ സിഖ്​ വിരുദ്ധ നീക്കം അവരുടെ ജീവനെടുക്കുകയും ചെയ്​തു. തുടർന്ന്​ 1984ലെ സിഖ്​ വിരുദ്ധ കലാപവും അര​േങ്ങറി.

1984ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 543ൽ 414 സീറ്റുമായി രാജീവ്​ ഗാന്ധി അധികാരത്തിലെത്തിയതിനു​ പിന്നിൽ പ്രധാനമായും രണ്ടു ഘടകങ്ങളുണ്ടായിരുന്നു. ഇതിൽ ആദ്യത്തേത്​ ഇന്ദിര വധത്തി​​െൻറ സഹതാപ തരംഗംതന്നെ. രണ്ടാമത്തേത്​ ന്യൂനപക്ഷങ്ങൾക്കെതിരായ ഹിന്ദു ഏകീകരണമാണ്​​. കോൺഗ്രസ്​ സെക്രട്ടറിയും നല്ല സുഹൃത്തുമായിരുന്ന വി.എൻ. ഗാഡ്​ഗിലിൽനിന്നാണ്​ ഇതേക്കുറിച്ച്​ ഞാൻ ആദ്യമായി അറിഞ്ഞത്​. മുസ്​ലിം പ്രീണനം എന്ന വികാരം ഹിന്ദുക്കളിൽ വർധിച്ചുവരുകയായിരുന്നു.

അതേസമയം, മുസ്​ലിംകളെ രാജ്യത്ത്​ എത്രമാത്രം പ്രീണിപ്പിക്കുന്നുണ്ടെന്ന്​ 2009ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽനിന്ന്​ വ്യക്തമാവും. എന്തൊക്കെയായാലും ഹിന്ദുവികാരം മാനിക്കപ്പെടണമെന്നായിരുന്നു കോൺഗ്രസ്​ നേതൃത്വത്തിന്​. ക്ഷേത്രങ്ങൾ തുറന്നുകൊടുക്കൽ, ബാബരി മസ്​ജിദിൽ ശിലാന്യാസത്തിന്​ അനുമതി, 1989ൽ നടന്ന തെരഞ്ഞെടുപ്പിലെ വാഗ്​ദാനമായ രാമരാജ്യം തുടങ്ങിയവ ഇതി​​െൻറ തെളിവുകളാണ്​. അതായത്​ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര രാഷ്​ട്രീയം പൂർവികർ കാണിച്ച പാത തന്നെയാണ്​.

1984ൽ രണ്ടു സീറ്റുകളിലൊതുങ്ങിയതി​​െൻറ രുചി അറിയാവുന്ന ബി.ജെ.പി ഹിന്ദു പ്ലാറ്റ്​ഫോം കൈപ്പിടിയിലാക്കാനുള്ള കോൺഗ്രസി​​െൻറ ശ്രമത്തിൽ ആ​ശങ്കാകുലരായിരുന്നു. അതി​​െൻറ ഭാഗമായിരുന്നു കടുത്ത ഹിന്ദുത്വവാദിയായിരുന്ന എൽ.കെ. അദ്വാനിയെ 1986​ൽ പാർട്ടി അധ്യക്ഷ പദവി ഏൽപിച്ചത്​. 1989ലെ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി വി.പി. സിങ്​ മണ്ഡൽ കമീഷൻ റിപ്പോർട്ട്​ നടപ്പാക്കി. ഇത്​ ഹിന്ദുക്കളിലെ ജാതി വേർതിരിവ്​ രൂക്ഷമാക്കി. അയോധ്യയിലേക്കുള്ള അദ്വാനിയുടെ രഥയാത്ര മണ്ഡൽ പ്രഭാവത്തെ കുറെയൊക്കെ നിർവീര്യമാക്കി. അയോധ്യ വിഷയം ഹിന്ദു-മുസ്​ലിം വിഷയമാണെന്നതിനു തർക്കമില്ലെങ്കിലും അതിനെക്കാൾ സങ്കീർണമായ മാനവും അതിനുണ്ട്​.

പിന്നീട്, ഹിന്ദു ഏകീകരണത്തിന്​ പുതിയ സാമൂഹിക രൂപഘടനയുണ്ടാക്കുന്നതിന്​ ബി.ജെ.പി തന്ത്രങ്ങൾ ആവിഷ്​കരിച്ചത്​ കാണാം. 90കളിൽ ആർ.എസ്​.എസ്​ നേതാവ്​ കെ.എൻ. ഗോവിന്ദാചാര്യയാണ്​ ഇതിന്​ തുടക്കമിട്ടത്​. പാർട്ടി നേതൃത്വത്തിലേക്ക്​ താഴ്​ന്ന സമുദായക്കാരായ നരേന്ദ്ര മോദി, കല്യാൺ സിങ്​, രാംനാഥ്​ കോവിന്ദ്​, ബംഗാരു ലക്ഷ്​മൺ, ഉമാഭാരതി തുടങ്ങിയവരെ കൊണ്ടുവന്നു. ഹിന്ദുമതത്തിലേക്ക്​ ആളുകളെ തിരികെ കൊണ്ടുവരുന്ന ‘ഘർ വാപസി’ പോലുള്ള പരിപാടികളും.

നേരുപറഞ്ഞാൽ ബി.ജെ.പിയുടെയും കോൺഗ്രസി​​െൻറയും മുസ്​ലിംനയം ഇൗ സമുദായത്തിന്​ ഹാനികരമാണ്​. ബി.ജെ.പി മറയില്ലാതെ മുസ്​ലിംവിരുദ്ധ വികാരം ഉയർത്തുന്നുവെങ്കിൽ കോൺഗ്രസാക​െട്ട, ഹിന്ദുവോട്ട്​ നഷ്​ടപ്പെടാതിരിക്കാനായി മുസ്​ലിംകളെ ​െപാതു ചട്ടക്കൂടിൽനിന്ന്​ അകറ്റിനിർത്തുന്നു. ‘മുറിവേൽപിക്കാൻ സന്നദ്ധം ​പ​േക്ഷ, ആക്രമിക്കാൻ പേടിയുണ്ട്’​ എന്നതാണ്​ അവരുടെ തത്ത്വശാസ്​ത്രം.

ഒരിക്കൽ മുസ്​ലിംകളുടെയും ദലിതുകളുടെയും പിന്തുണയുണ്ടായിരുന്ന കോൺഗ്രസ്​ ഉയർന്ന ജാതിക്കാരുടെ പാർട്ടിയായി മാറാമെന്നാണ്​ ഇപ്പോൾ കണക്കുകൂട്ടുന്നത്​. ദലിതുകൾക്ക്​ തീർച്ചയായും അവരുടെ സ്വന്തം ജാതി പാർട്ടികളുണ്ട്​. മുസ്​ലിംകളെയാക​െട്ട ജാതി പാർട്ടികളും ബി.ജെ.പി വിരുദ്ധ സ്​ഥാനാർഥികളും തട്ടിക്കളിക്കുകയാണ്​.
ഇന്ദിരയുടെ അടിയന്തരാവസ്​ഥ പ്രഖ്യാപിത ലോകക്രമത്തിൽനിന്നുള്ള വഴിതെറ്റലായിരുന്നുവെന്ന്​ കോൺഗ്രസ്​ മനസ്സിലാക്കണം. ഇന്ദിരയെ തന്നെ അത്​ അമ്പരപ്പിച്ചു.

അതുകൊണ്ടാണ്​ ഇന്ദിര തെരഞ്ഞെടുപ്പിന്​ തയാറായത്. അരയോളം ഫാഷിസം മുങ്ങിക്കിടക്കുന്ന ​ഒരു ലോകക്രമത്തിലേക്കാണ്​ നരേന്ദ്ര മോദിയുടെ നോട്ടം. എന്നാൽ, ഇന്ത്യയുടെ ബഹുസ്വരത അദ്ദേഹത്തിന്​ അനുകൂലമല്ല. രാജ്യത്ത്​ ഉയർന്ന ജാജാതിക്കാർക്ക്​ മേൽക്കൈയുള്ള രണ്ടു പാർട്ടികൾ മതിയെന്ന ഇന്ത്യയിലെ മധ്യവർഗത്തി​​െൻറ സ്വപ്​നം സാക്ഷാത്​കരിക്കാൻ പോകുന്നില്ല. ശക്​തമായ ഫെഡറൽ ചട്ടക്കൂടിലൂടെയാണ്​ ഇന്ത്യ അതിജീവിക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുക.

(കടപ്പാട്​: ദ സിറ്റിസൺ)

Tags:    
News Summary - Congress, BJP and Muslims In india-Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.