മലപ്പുറം ജില്ല വിഭജനം അനിവാര്യം

മലപ്പുറം ജില്ലക്ക് 50 വയസ്സ് തികയുകയാണ്. 1969 ജൂൺ അഞ്ചിന് ചേർന്ന കേരള മന്ത്രിസഭയുടെ യോഗമാണ് ജില്ല രൂപവത്​കരിക്കുന ്നതിനുള്ള അന്തിമതീരുമാനമെടുത്തത്. ജൂൺ ഏഴിന് ജില്ല രൂപവത്​കരിച്ചു ഗവർണറുടെ വിജ്ഞാപനമിറങ്ങി. 1969 ജൂൺ 16ന് ജില്ല ഔദ ്യോഗികമായി നിലവിൽവന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളിൽപെട്ട പതിമൂന്ന് ഫർക്കകൾ ചേർത്താണ് പുതിയ ജില്ല രൂപവത്​ കരിച്ചത്. അന്നത്തെ ജനസംഖ്യ 13,94,000. 2011ലെ സെൻസസ് വിവരങ്ങളനുസരിച്ച് ഇത് 41,12,920 ആയി വർധിച്ചിട്ടുണ്ട്. മലപ്പുറത്തെ ജനസംഖ് യവർധനയു​െട നിരക്ക് 13.45 ശതമാനമാണ്. ഇതനുസരിച്ച് ഇവിടത്തെ ജനസംഖ്യ 2019ൽ 45 ലക്ഷം കടന്നിട്ടുണ്ടാകും.

എന്തുകൊണ് ട് വിഭജനം?
പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ ജനസംഖ്യ യഥാക്രമം 11,97,412,11,08,974, 19,74,551 എന്നിങ്ങനെയാണ്. ഈ മ ൂന്നു ജില്ലകളിലെ ആകെ ജനസംഖ്യ 43 ലക്ഷത്തിനടുത്ത് വരും. മലപ്പുറം എന്ന ഒരു ജില്ലയിൽതന്നെ 45 ലക്ഷത്തിലധികം ജനങ്ങളുണ്ട്. കേരളത്തിലെതന്നെ മൂന്നു ജില്ലകളിലെ മൊത്തം ജനങ്ങ​െളക്കാൾ കൂടുതൽ ഒരൊറ്റ ജില്ലയിൽ ഉണ്ടാകുന്നത് വികസനരംഗത്ത് അസന്തുലിതാവസ്ഥ സൃഷ്​ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ ജില്ലകൾ രൂപവത്​കരിക്കപ്പെട്ടത് ജനസംഖ്യാടിസ്ഥാനത്തിലല്ല. ഉദാഹരണത്തിന് വയനാട് ജില്ലയിലെ ജനസംഖ്യ ഒമ്പത് ലക്ഷത്തിൽ താഴെയാണ്; ഇടുക്കിയിലേത് 12 ലക്ഷവും. മലയോരമേഖലയെന്ന പരിഗണനയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ ജില്ലകളുടെ രൂപവത്​കരണം തികച്ചും ന്യായമാണെന്ന് തെളിയിക്കുന്നു. എന്നാൽ, ഇങ്ങനെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ രൂപവത്​കരിക്കപ്പെട്ട ജില്ലയാണ് പത്തനംതിട്ട. 12 ലക്ഷത്തിൽ താഴെയാണ് അവിടത്തെ ജനസംഖ്യ. ഇതി​​െൻറ നാലിരട്ടിയോളമാണ് മലപ്പുറത്തെ ജനസംഖ്യ എന്നുകൂടി ഓർക്കണം. പത്തനംതിട്ട ജില്ലയുടെ രൂപവത്​കരണത്തിന് കാരണമായത് കെ.കരുണാകരൻ എന്ന മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ചില കടപ്പാടുകളും രാഷ്​​ട്രീയ താൽപര്യങ്ങളുമായിരുന്നു. അന്നത്തെ കരുണാകരൻ മന്ത്രിസഭയെ നിലനിർത്തുന്നതിന് പത്തനംതിട്ടയിൽനിന്ന്​ സ്വതന്ത്ര എം.എൽ.എ ആയി വിജയിച്ച കെ.കെ.നായർ നൽകിയ പിന്തുണക്കുള്ള പ്രത്യുപകാരമായിരുന്നു ഈ ജില്ല. ജനസംഖ്യാനുപാതികമായോ ഭൂമിശാസ്ത്രപരമായോ വികസനസംബന്ധിയായോ പ്രത്യേകിച്ചൊരു കാരണവുമില്ലാതെയാണ് പത്തനംതിട്ട ജില്ല രൂപം കൊണ്ടത് എന്നു പറയേണ്ടിവരും. ഇങ്ങനെയും കേരളത്തിൽ ഒരു ജില്ല രൂപവത്​കരിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാനാണ് ഇക്കാര്യം ഇവിടെ പരാമർശിച്ചത്. മലപ്പുറത്തി​​െൻറ പകുതിപോലും ജനസംഖ്യയില്ലാത്ത മറ്റൊരു ജില്ല കൂടിയുണ്ട് കേരളത്തിൽ. ആലപ്പുഴയാണത്. 22 ലക്ഷത്തിൽ താഴെ ജനങ്ങളേ ഇവിടെയുള്ളൂ. മലപ്പുറം കഴിഞ്ഞാൽ ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയിലെ ആകെ ജനസംഖ്യ 35 ലക്ഷത്തിൽ താഴെയാണ്. അവിടത്തെക്കാളും 10 ലക്ഷത്തിലധികം ആളുകളുണ്ട് മലപ്പുറത്ത്. ഇതൊക്കെ വെച്ചുനോക്കുമ്പോൾ മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല രൂപവത്​കരിക്കുകയെന്നത് തികച്ചും ന്യായമാണ്.

സംസ്ഥാനങ്ങളെക്കാൾ വലിയ ജില്ല!
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ ജനസംഖ്യ മലപ്പുറം ജില്ലയു​െടതുമായി താരതമ്യം ചെയ്യുമ്പോൾ രസകരമായ ചില കണക്കുകളാണ് നമുക്ക് ലഭിക്കുക. ത്രിപുര (37 ലക്ഷം), മേഘാലയ (30 ലക്ഷം), മണിപ്പൂർ (28 ലക്ഷം), നാഗാലാൻഡ്​ (20 ലക്ഷം), ഗോവ (15 ലക്ഷം), അരുണാചൽപ്രദേശ് (14 ലക്ഷം), മിസോറം (11 ലക്ഷം), സിക്കിം (ആറു ലക്ഷം) എന്നിങ്ങനെ മലപ്പുറം ജില്ലയെക്കാൾ ജനസംഖ്യ കുറവുള്ള എട്ട് സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. മലപ്പുറം ജില്ലയുടെ അത്രപോലും ജനങ്ങളില്ലാത്ത ഈ സംസ്ഥാനങ്ങൾക്കായി നിയമസഭയും മന്ത്രിസഭയും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളുമൊക്കെയുണ്ട്​! സംസ്ഥാനങ്ങ​െളക്കാൾ മികച്ച ഭരണ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ആറ് കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസംഖ്യയോ 45 ലക്ഷത്തോളം ജനങ്ങളുള്ള മലപ്പുറ​െത്തക്കാൾ എത്രയോ കുറവും. ഇവയിൽ പലതി​​െൻറയും ഇരട്ടിയിലധികം ജനങ്ങളുള്ള മലപ്പുറത്തെ വിഭജിച്ച് പുതിയൊരു ജില്ല രൂപവത്​കരിക്കണമെന്നത് തികച്ചും ന്യായമായ ആവശ്യമാണ്.

ജില്ല വിഭജനം എന്തിന്?
ഒരു പുതിയ ജില്ല രൂപവത്​കരിക്കപ്പെടുമ്പോൾ എന്തു നേട്ടമാണുണ്ടാവുക? സ്വാഭാവികമായും ഉയർന്നുവരാവുന്ന ചോദ്യമാണിത്. വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു പുതിയ ജില്ല ഭരണകൂടമുണ്ടാകും എന്നതുതന്നെ ഏറ്റവും പ്രധാനം.
ഇപ്പോൾ മലപ്പുറം ജില്ലയിലെ 45 ലക്ഷത്തോളം ജനങ്ങൾക്കു വേണ്ടിയാണ് ഇതൊക്കെയുള്ളത്. ജില്ല വിഭജിക്കപ്പെടുകയാണെങ്കിൽ 22.5 ലക്ഷം വീതംവരുന്ന ജനങ്ങൾക്ക് ഈ സംവിധാനങ്ങളുടെയൊക്കെ പ്രയോജനം ലഭിക്കും. മറ്റൊരു ഉദാഹരണം കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​​െൻറ കാലത്ത് ഗവൺമ​െൻറ്​ മെഡിക്കൽ കോളജുകളില്ലാത്ത എല്ലാ ജില്ലകളിലും ഓരോ സർക്കാർ മെഡിക്കൽ കോളജുകൾ അനുവദിക്കാനെടുത്ത തീരുമാനമാണ്.12 ലക്ഷം ജനസംഖ്യയുള്ള ഇടുക്കിയിലും 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും കിട്ടിയത് ഒരു മെഡിക്കൽ കോളജ്. ഈ കണക്കനുസരിച്ച് ഇടുക്കിയിലെ 12 ലക്ഷം ജനങ്ങൾക്ക് ഒരു മെഡിക്കൽ കോളജ് ലഭിച്ചപ്പോൾ, 45 ലക്ഷം ആളുകളുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി നാല് മെഡിക്കൽ കോളജെങ്കിലും കിട്ടേണ്ടതാണ്. ജില്ല വിഭജിക്കപ്പെട്ടിരുന്നുവെങ്കിൽ രണ്ടെണ്ണമെങ്കിലും കിട്ടുമായിരുന്നു.

സി.എച്ചി​​െൻറ വാക്കുകൾ
മലപ്പുറം ജില്ല രൂപവത്​കരിക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ വർഗീയച്ചുവയുള്ള ആരോപണങ്ങളും വലിയതോതിലുള്ള പ്രക്ഷോഭങ്ങളുമുണ്ടായി. അതിന് മറുപടി പറഞ്ഞുകൊണ്ട്​ അന്ന് സി.എച്ച് നടത്തിയ ഒരു പ്രസംഗമുണ്ട്. ഇന്നും ആ വാക്കുകൾ ഏറെ പ്രസക്തമാണ്: ‘‘എന്താണീ മലപ്പുറം ജില്ല വിരുദ്ധ പ്രക്ഷോഭം? എനിക്ക് മനസ്സിലാകുന്നില്ല. ഓരോ പത്രത്തിലും എന്തെല്ലാം കല്ലുവെച്ച നുണകളാണ് അച്ചടിച്ചുവരുന്നത്. ഈയിടെ മഹാരാഷ്​​ട്രയിൽ ഉല്ലാസ് നഗർ രണ്ട് താലൂക്കുകളായി വിഭജിച്ചു. സിന്ധികൾക്കാണ് അവിടെ ഭൂരിപക്ഷം. അതി​​െൻറ പേരിൽ ഒരു പ്രക്ഷോഭവും അവിടെ നടന്നില്ല. ആന്ധ്രപ്രദേശിൽ ഭരണസൗകര്യത്തിനായി പുതിയ ജില്ലകളുണ്ടായി. അസമിൽ നാഗാലാൻഡ്​ എന്ന ഒരു സ്​റ്റേറ്റ് കൊടുത്തില്ലേ? പഞ്ചാബിൽ എന്താണ് നടന്നത്? അവിടെ ഹരിയാന സംസ്ഥാനം വന്നില്ലേ. മുസ്​ലിം ഭൂരിപക്ഷമുള്ള ഒരു പ്രദേശം ഇന്ത്യ-പാകിസ്​താൻ അതിർത്തിയിലുണ്ടല്ലോ; മുർഷിദാബാദ്. ഈ ജില്ലക്കെതിരെയും ഒരു പ്രക്ഷോഭവും വന്നില്ല. ഒരു യുദ്ധം വന്നിട്ടും ഈ പ്രദേശം ഒരു ബഹളവും ഉണ്ടാക്കിയില്ല... പുതിയൊരു ജില്ല വരുമ്പോൾ ഭരണ​െച്ചലവുണ്ടാകും എന്നാണ് മറ്റൊരു ആരോപണം. വികസിച്ചുവരുന്ന ഒരു രാജ്യത്ത് ഏതാനും ഉദ്യോഗസ്ഥർ കൂടുതലായിവരുന്നത് ഒരു പ്രശ്നമേയല്ല. നമ്മുടെ പ്ലാനിങ്ങി​​െൻറ ഒരു യൂനിറ്റു തന്നെ ജില്ലയാണ്. ഒരു അവികസിത പ്രദേശമായ മലപ്പുറം അഭിവൃദ്ധിപ്പെടാൻ ഒരു ജില്ല വേണമെന്നേ പറയുന്നുള്ളൂ’’. (8/1/69 ലെ കേരള കൗമുദി റിപ്പോർട്ട്​. ‘സി.എച്ച്.മുഹമ്മദ് കോയ’ എന്ന ഗ്രന്ഥത്തിൽ നിന്ന്). മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല രൂപവത്​കരിക്കണമെന്ന് ആവശ്യമുയരുമ്പോഴും ഏറക്കുറെ ഇതേ സാഹചര്യം തന്നെയാണുള്ളത്. ജനസംഖ്യാധിക്യംകൊണ്ട് വീർപ്പുമുട്ടുന്ന ഒരു പ്രദേശത്ത് എല്ലായിടത്തും വികസനമെത്താൻ അത് അത്യാവശ്യമാണ്.

(മലപ്പുറം ജില്ല പഞ്ചായത്ത് അംഗമാണ്​ ലേഖകൻ)
Tags:    
News Summary - article about malappuram district-opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.