സാറമ്മാരെ, പൊലീസുകാർക്കെന്താ​ ക്വാറൻറീൻ വേണ്ടേ?

പൊലീസുകാർക്കിടയിൽ കോവിഡ്​ പിടിപെടുന്നവരു​െട എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്​. വ്യാഴാഴ്​ച മാത്രം മലപ്പുറം ജില്ലയിൽ​ പോസിറ്റീവായത്​ 50ലധികം പേർക്കാണ്​. ജില്ല പൊലീസ്​ മേധാവിയുടെ ഗൺമാ​െന പിടിച്ച കോവിഡ്​ അധികം വൈകാതെ എസ്​.പിയെ തേടിയെത്തി. പിന്നാലെ കലക്​ടർ, സബ്​ കലക്​ടർ, അസി. കലക്​ടർ അവരോടൊപ്പമുള്ള പൊലീസുകാർ എന്നിവർക്കൊക്കെ പണി കിട്ടി.



എസ്​.പി ഓഫിസിലും മറ്റുമായി നടത്തിയ പരിശോധനയിലാണ്​ മലപ്പുറം ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി, സി.ഐ അടക്കം വൈറസ്​ ബാധ കണ്ടെത്തിയത്​. കോവിഡ്​ പോസിറ്റീവായവരുമായി പ്രൈമറി കോൺടാക്​റ്റുണ്ടായ നിരവധി ​പൊലീസുകാരുണ്ട്​ ജില്ലയിൽ. അവരെയൊന്നും ക്വാറൻറീനിൽ പോകാൻ മേലാപ്പീസർമാർ സമ്മതിക്കാത്തതിൽ​ സാധാരണ പൊലീസുകാർക്കിടയിൽ മുറുമുറുപ്പുണ്ട്​. സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ നിന്ന്​ പൊലീസുകാരെ തന്ത്രപൂർവം ഒഴിവാക്കുന്നു. അതോടെ ക്വാറൻറീൻ ഒഴിവായി കിട്ടുമല്ലോ. പൊലീസുകാർ പോയാൽ ശരിയാവില്ല എന്നാണ്​ മേലാപ്പീസർമാരുടെ തീരുമാനം. എന്നാലിത്​ സാധാരണ പൊലീസുകാരിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കം ​അവർക്കറിയേണ്ടതില്ലല്ലോ.


മറ്റൊരപകടം കൂടിയുണ്ടിതിൽ. പോസിറ്റീവായവരുമായി നേരിട്ടുള്ള കോൺടാക്​റ്റുണ്ടായവർ പൊലീസിലെ മറ്റുള്ളവരുമായും പൊതുജനങ്ങളുമായും ഇടപഴകിയാണ്​ ജോലി ചെയ്യുന്നത്​. ജില്ലയിലെ ഒരു പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ഇതര സംസ്​ഥാനക്കാരനായ ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയിൽ മൃതദേഹം ഇൻക്വസ്​റ്റ്​ നടത്തിയ പൊലീസുകാരുടെ പേരുണ്ടായിരുന്നില്ല. എന്നാൽ പൊലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തി​െൻറ ഡ്രൈവറെ പട്ടികയിൽ പെടുത്തുകയും ചെയ്​തു. അയാൾക്ക്​ ചോദിക്കാനും പറയാനും ആരുമില്ലല്ലോ. ആരോഗ്യ വകുപ്പി​െൻറ മാനദണ്ഡമനുസരിച്ച്​ സ്വയം ക്വാറന്റീനിൽ പോകേണ്ടവരായിട്ടും അതുചെയ്യാതെ പൊതു ജനങ്ങൾക്കിടയിലിറങ്ങി ജോലി ചെയ്യുന്നവരാണ് സാധാരണക്കാരോട്​ വീട്ടിൽ കഴിയണമെന്നും പുറത്തിറങ്ങരുതെന്നുമൊക്കെ കണ്ണുരുട്ടുന്നത്.

അബദ്ധത്തിൽ മാസ്​കിടാതെ ഒന്ന്​ പുറത്തിറങ്ങിയാൽ പിടികൂടി പിഴ ഈടാക്കുന്നവരിലും കോവിഡ്​ രോഗികളുമായി അടുത്തിടപഴകിയ പൊലീസുകാരുണ്ട്​ എന്നതാണ്​ തമാശ. നാട്ടുകാരുടെ സ്ഥാപനങ്ങളിലോ, കടയിലോ വന്നവരിൽ ആർക്കെങ്കിലും കോവിഡ്​ സ്​ഥിരീകരിച്ചു​െവന്ന്​ കേക്കു​േമ്പാഴേക്ക്​ ഏമാന്മാർ എത്തി അത്​ അടച്ചിടാൻ പറയും. നഗരസഭയിലോ പഞ്ചായ​ത്തിലോ ഏതാനും പേർക്ക്​ രോഗം പിടികൂടു​േമ്പാഴേക്കും നാടു മൊത്തം അടച്ചിടും.


എന്നാൽ ​സർക്കാർ ഓഫിസുകൾക്ക്​ ഇതൊന്നും ബാധകമല്ല. കലക്​ടറുടെ ഓഫിസോ, എസ്​.പി ഓഫിസോ, മറ്റു പൊലീസ്​ സ്​റ്റേഷനു​കളോ ഒന്നും ഇതുവരെ അടച്ചിട്ടിട്ടില്ല. എന്നാൽ പാവം പിടിച്ച കച്ചവടക്കാരനെങ്ങാനും കട തുറക്കുകയോ ക്വാറൻറീനിലുള്ളവർ ഇറങ്ങി നടക്കുകയോ ചെയ്​താൽ പി​ന്നെ കേസായി, പുകിലായി.

കോവിഡ്​ പോസിറ്റീവായവരെ വിളിച്ച്​ വെറുപ്പിക്കുന്ന പണി കൂടിയുണ്ട്​ പൊലീസിന്​. അതത് ദിവസത്തെ രോഗികളുടെ പട്ടിക ആരോഗ്യ വകുപ്പ്​ സ്പെഷ്യൽ ബ്രാഞ്ച്, ഇൻറലിജൻസ്, ലോക്കൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് അയക്കുകയാണ്​ ചെയ്യുന്ന​ത്​.

ഇതു കിട്ടു​ന്നതോടെ പല പ്രാവശ്യമായി പല ഉദ്യോഗസ്ഥർ രോഗികൾ അടക്കമുള്ളവരെ ഫോണിൽ വിളിച്ചാണ് വിവര ശേഖരണം നടത്തുന്നത്​. ഓരോ വിങിലേയും ഉദ്യോഗസ്ഥരും വിളിച്ച് ബുദ്ധിമുട്ടിച്ച് ഒരേ വിവരങ്ങൾ തന്നെയാണ് കോവിഡ്​ ബാധിതരിൽ നിന്ന്​​ വീണ്ടും വീണ്ടും ശേഖരിക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.