അപകടം പിതാവിനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുമ്പോൾ
കൊയിലാണ്ടി: പിതാവിനും സഹോദരിക്കുമൊപ്പം കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. എളാട്ടേരി മേറങ്ങാട്ട് സുകേഷ് കുമാറിന്റെയും ജോഷിബയുടെയും മകൻ ആൽവിൻ കൃഷ്ണ (14) ആണ് മേലൂർ കൊണ്ടംവള്ളി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ശബരിമലക്കു പോകാൻ വ്രതമെടുത്തതായിരുന്നു. കുളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് ഒപ്പമുള്ളവരും നാട്ടുകാരും ചേർന്ന് തിരഞ്ഞ് ആൽവിനെ മുങ്ങിയെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സഹോദരി: ലാവണ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.