കോഴിക്കോട്: മുതലക്കുളം മൈതാനിയിലെ മരത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കോടി മക്കട ഒറ്റത്തെങ്ങിനു സമീപം മേലെ മാടിച്ചേരി രാമചന്ദ്രനാണ് (63) മരിച്ചത്. ബുധനാഴ്ച രാവിലെ 6.15ഓടെ സമീപത്തെ പെട്ടിക്കടക്കാരൻ കടതുറക്കാൻ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു. കസബ എസ്.ഐ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരിച്ച രാമചന്ദ്രനെ ചൊവ്വാഴ്ച ഉച്ചമുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ എലത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കക്കോടിയിലേക്കു പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. ഭാര്യ: ലക്ഷ്മി. മക്കൾ: രാഗേഷ്, രാഹുൽ (കരസേന), രേഖ. മരുമക്കൾ: അയന, ദീപ, അഭിലാഷ് (പൊലീസ്). സഹോദരങ്ങൾ: പ്രേമ, സതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.