കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു
വൈത്തിരി: കാറോടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മധ്യവയസ്കൻ മരിച്ചു. കോടഞ്ചേരി തുരുത്തിയിൽ വീട്ടിൽ കുര്യൻ (62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹം ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിതേഷിന് (33) പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ഭാര്യ ഏലിയാമ്മയോടൊത്ത് ചുണ്ടേൽ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് ദേശീയപാതയിൽ തളിപ്പുഴയിൽവെച്ച് കുര്യന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും തുടർന്ന് കല്ലിലും ഇടിച്ചു നിൽക്കുകയായിരുന്നു. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചു. കാർ തെറ്റായ ദിശയിലൂടെ വരുന്നത് കണ്ട ജിതേഷ് റോഡിൽ നിന്നിറക്കിയെങ്കിലും വഴിമാറി വന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ കല്ലുകൂനയിൽ ഇടിച്ചു നിന്നു. മക്കൾ: നിഷ, അനീഷ്, അനിൽ, അജിത്ത്. മരുമക്കൾ: അനീഷ്, ജെന്നി, ശ്രുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.