പനമരം: നടവയൽ സെന്റ് ഹാൻസ് ആശുപത്രിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പുഞ്ചവയൽ ചെമ്പൂട്ടി അനൂപ് നിവാസിൽ രാധാകൃഷ്ണൻ-ശാന്തകുമാരി ദമ്പതികളുടെ മകൻ സി.ആർ. അനൂപ് ആണ് (ഉണ്ണിക്കുട്ടൻ -33) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്വാർട്ടേർസിന് സമീപത്തെ മാലിന്യ ടാങ്ക് ശുദ്ധിയാക്കുന്നതിനിടെ മോട്ടോറിന്റെ എർത്ത് ലൈനിൽ നിന്ന് ഷോക്കേറ്റതായാണ് വിവരം. ഭാര്യ: നീതു. മക്കൾ: അദ്വൈത്, ആദിദേവ്, ആശ്രയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.