നാദാപുരം: വാണിമേൽ സ്വദേശിനി ദോഹയിൽ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ (28) ആണ് മരിച്ചത്. ഭർത്താവ് മീത്തലെ പീടിക ൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ: അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ, ഐദിൻ ഉസ്മാൻ. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽനിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് അപകടം. ഏറെ സമയമായിട്ടും കുളിമുറിയിൽനിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.