പേരാമ്പ്ര: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. എടവരാട്ട് കളരിയുള്ളതില്‍ ആയിശ ഉമ്മയാണ് (80) ഭർത്താവ് കോരന് കടവത്ത് മൊയ്തുവിന് (95) പിറകെ മരണപ്പെട്ടത്. തിങ്കളാഴ്ച ഭർത്താവ് മരിച്ചതോടെ ആയിശ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. മക്കള്‍: കെ.കെ.സി. മൂസ്സ, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, പാത്തു, ജമീല, സാഹിറ. മരുമക്കള്‍: ഇബ്രാഹീം കുട്ടി (വണ്ണത്താങ്കണ്ടി), മറിയം (മണിമല), ജമീല (ഓര്‍ക്കാട്ടേരി), അമ്മത് (എരവട്ടൂര്‍), അഷ്റഫ് (എകരൂല്‍), പരേതനായ അബ്ദുല്ല (വേളം). സഹോദരങ്ങള്‍: കുഞ്ഞസ്സന്‍, മൂസ്സ , മറിയം മാളിക്കണ്ടി (കടിയങ്ങാട്), പരേതരായ അമ്മദ് (ചോയ്യലത്ത്), കുഞ്ഞാലി (പട്ടര് മഠത്തില്‍), കുഞ്ഞബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.