എലത്തൂർ: പ്രവാസി അബദ്ധത്തിൽ പുഴയിൽ വീണ് മരിച്ചു. എരഞ്ഞിക്കൽ കാറമ്മന ശശീന്ദ്രൻ നായരുടെ മകൻ മനേഷ് കുമാർ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ എരഞ്ഞിക്കൽ കനോലി കനാലിന് സമീപം പൂമംഗലം പുഴയിലാണ് വീണത്. സുഹൃത്തുക്കൾക്കൊപ്പം പുഴക്കരികിലേക്ക് പോയതായിരുന്നു. നാട്ടുകാർ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മനവീട്ടിൽ ശാന്തകുമാരി അമ്മ. ഭാര്യ: സജ്ന (കൊശമറ്റം). മകൻ: അനിർവേദ്. സഹോദരങ്ങൾ: ഗിരീഷ് കുമാർ, ശ്രീലത. സംസ്കാരം ബുധൻ വെസ്റ്റ്ഹിൽ ശ്മശാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.