വില്യാപ്പള്ളി: നാടക, മൈം കലാകാരന് ദിനേശ് കുറ്റിയില്‍ (50) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായതിനു പിന്നാലെ ന്യൂമോണിയ പിടിപെടുകയും തുടര്‍ന്ന് പക്ഷാഘാതമുണ്ടാവുകയും ചെയ്ത് ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സക്ക് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസമാഹരണം പുരോഗമിക്കുന്നതിനിടെയാണ് മരണം. 27 വര്‍ഷമായി അമച്വര്‍-പ്രഫഷനല്‍ നാടകരംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമായിരുന്നു. വില്യാപ്പള്ളി അമരാവതി സ്വദേശിയാണ്. കേരളോത്സവങ്ങളിലും അഖില കേരള തെരുവുനാടക മത്സരത്തിലും ഇരിങ്ങൽ നാരായണി അനുസ്മരണ നാടക മത്സരത്തിലും സംസ്ഥാന കേരളോത്സവത്തിലും കെ.പി.എ.സിയുടെ സംസ്ഥാന അമച്വർ നാടക മത്സരത്തിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പിതാവ്: ബാലൻ കുറ്റിയിൽ. മാതാവ്: ദേവി അമ്മ. ഭാര്യ: അനില. മക്കൾ: ദിയ, അലൻ. സഹോദരങ്ങൾ: ദിജീഷ് (ഊരാളുങ്കൽ ലേബർ സൊസൈറ്റി), ദീപ, ദിലീപ് (സി.ആർ.പി.എഫ്, ട്രിച്ചി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.