മീനങ്ങാടി: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൂതുപാറ വിക്രംനഗർ ഒഴാങ്കൽ ദാമോദരനാണ് (82) മരിച്ചത്. അയൽവാസിയുടെ വീടിനോടു ചേർന്നുള്ള ആളൊഴിഞ്ഞ ഷെഡിൽ തലക്ക് മുറിവേറ്റ നിലയിലാണ് ദാമോദരനെ കണ്ടെത്തിയത്. മകനോടൊപ്പം കാസർകോട് താമസിക്കുന്ന ദാമോദരൻ കഴിഞ്ഞ ദിവസം ചൂതുപാറയിലെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ ഇയാളുടെ ഭാര്യ ലക്ഷ്മിക്കുട്ടി തനിക്ക് മർദനമേറ്റുവെന്ന് മീനങ്ങാടി പൊലീസിൽ വിളിച്ചറിയിച്ചു. പൊലീസ് എത്തി ഇവരെ ആശുപത്രിയിലാക്കി. പിന്നീട് വൈകീട്ട് സംശയം തോന്നി നാട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് ദാമോദരെൻറ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.