നാദാപുരം: വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.കെ ജ്യോതികുമാർ (53) സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച രാവിലെ 11ഓടെ സ്കൂളിൽവെച്ച് നെഞ്ചു വേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. ഭാര്യ: ശ്രീലത (പുറമേരി കടത്തനാട് രാജാസ് ഹൈസ്ക്കൂൾ അധ്യാപിക). മക്കൾ: ശ്രുതി (എം.ഡി.എസ് മംഗലാപുരം), സന്ദീപ് (ഐ.ടി മംഗലാപുരം). പിതാവ്: പരേതനായ രാമചന്ദ്രൻ നായർ. മാതാവ്: റീത്ത. സഹോദരി: ഉമ. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.