ഫറോക്ക്: പേവിഷബാധയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെറുവണ്ണൂർ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ റോഡിലെ കൊല്ലേരി താഴം പാടം ലക്ഷ്മി നിവാസിൽ മായനാട് പ്രഭാകരെൻറ മകൾ ഷീബ കുമാരിയാണ് (42) മരിച്ചത്. ഫറോക്ക് പ്രീതി കോംപ്ലക്സിലെ ഇൻഫാഷൻ ടൈലറിംഗിലെ ജീവനക്കാരിയാണ്. രോഗലക്ഷണങ്ങളോടെ ശനിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വളർത്തു നായ്ക്കളുണ്ട്. ചെറുവണ്ണൂർ സാമൂഹിക കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം പ്രവർത്തകർ വീട്ടിലെത്തി പ്രതിരോധ നടപടികളും ബോധവത്കരണ ക്ലാസും നടത്തി. മാതാവ്: കുഞ്ഞിലക്ഷ്മി. സഹോദരങ്ങൾ: സുനിൽ കുമാർ, ശർമിള കുമാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.