കോഴിക്കോട്: ഭർതൃവീട്ടിൽ യുവതി തീപ്പൊള്ളലേറ്റ് മരിച്ചു. പുതിയാപ്പ ചെട്ടിപറമ്പത്ത് താഴത്ത് ശങ്കരനിലയത്തിൽ ശരണ്യയെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വെള്ളയിൽ പൊലീസ് പറഞ്ഞു. പുതിയാപ്പ ചെറിയപുരയിൽ ഗണേശൻ-ഷൈമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ലിനീഷ്. മക്കൾ: ആദിശങ്കർ, അശ്വജിത്ത്. സഞ്ചയനം ബുധനാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.