മാനന്തവാടി: ഒന്നര വയസ്സുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചു. എടവക പള്ളിക്കൽ കാരക്കുനി തിണ്ടുമ്മൽ നൗഫൽ-നജ്മത്ത് ദമ്പതികളുടെ മകൾ നാദിയയാണ് മരിച്ചത്. വ്യാഴാഴ്ച കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപം മീൻ വളർത്താൻ നിർമിച്ച ചെറിയ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. സഹോദരങ്ങൾ: നജ ഫാത്തിമ, നാസിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.