കോഴിക്കോട്: ഫുട്ബാൾ കളിച്ച് മടങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. പൊക്കുന്ന് മൈാലാടുംപാറ മുക്കിൽ പീടികയിലെ പി.പി. റംസാദിെൻറ മകൻ മുഹമ്മദ് റിഹാൻ (13) ആണ് മരിച്ചത്. കിണാശ്ശേരി ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ്. വ്യാഴാഴ്ച ഫുട്ബാൾ കളിച്ചുമടങ്ങവെ കൂട്ടുകാരോടൊപ്പം മാങ്കാവ് പാറക്കുളത്തിൽ (പാറമ്മൽ ശ്രീകൃഷ്ണ ക്ഷേത്രക്കുളം) കുളിക്കുന്നതിനിടെയാണ് മുങ്ങിപ്പോയത്.
മീഞ്ചന്ത ഫയർേഫാഴ്സിലെ അസി. സ്റ്റേഷൻ ഓഫിസർ ഇ. ശിഹാബുദ്ദീൻ മുങ്ങിയെടുത്ത കുട്ടിയെ പ്രഥമശുശ്രൂഷ നൽകി ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണാശ്ശേരി ആശ്വാസം, മെഡിക്കൽ കോളജ് സി.എച്ച്് സെൻറർ എന്നീ പാലിയേറ്റിവിലെ ആംബുലൻസ് ഡ്രൈവറാണ് പിതാവ് റംസാദ്. മാതാവ്: ഹുസ്ന. സഹോദരൻ മുഹമ്മദ് റിദ്വാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.