മാനന്തവാടി: വിദ്യാർഥി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു - ഗവനേശ്വരി ദമ്പതികളുടെ മകൻ സുരേന്ദ്രനാണ് (നിഷാന്ത് -16) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. സഹോദരൻ: ദീപൻ ചക്രവർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.