ചികിത്സ പിഴവെന്ന് ആരോപണം
മാനന്തവാടി: ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയ യുവതി രക്തസ്രാവത്തെത്തുടർന്ന് മരിച്ചു. കണ്ണൂർ കേളകം താഴെ ചാണപ്പാറ പ്രതീഷിെൻറ ഭാര്യയും തവിഞ്ഞാൽ തിടങ്ങഴി പുത്തൻപുരക്കൽ വിജയെൻറയും വിജിയുടെയും മകളുമായ പി. അനിഷയാണ് (24) മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അധികൃതർക്ക് പരാതി നൽകുമെന്ന് അവർ പറഞ്ഞു. നവജാത ശിശുക്കൾ ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സഹോദരങ്ങൾ: ആതിര, അർച്ചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.