വെള്ളമുണ്ട: സാമ്പത്തിക ബാധ്യതയെത്തുടർന്ന് പൊതുമരാമത്ത് കരാറുകാരൻ ജീവനൊടുക്കി. വെള്ളമുണ്ട കോക്കടവ് ചങ്ങാടം കല്ലുവയല്‍ നാരായണനെയാണ് (70) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നാരായണന് ഭീമമായ കട ബാധ്യതകളുള്ളതായി പറയപ്പെടുന്നു. വീടിനോടു ചേര്‍ന്ന പഴയ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം ഉച്ച 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പ്രമീള. മക്കള്‍: മഹീപ് നാരായണന്, നമിത നാരായണന്. മരുമക്കള്‍: പ്രമോദ്, പാര്‍വതി. സഹോദരങ്ങള്‍: ഗോവിന്ദന്, ബാലഗോപാലന് മാസ്റ്റര്‍, ശാന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.